5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PCOD: പിസിഒഡിയുടെ ഊരാക്കുടുക്കിലാണോ നിങ്ങൾ? ജീവിതശൈലിയില്‍ മാറ്റം വരുത്തി നോക്കിയാലോ

PCOD: നമ്മളുടെ ജീവിതശൈലിയുടേയും അതുപോലെതന്നെ ഹോര്‍മോണലുണ്ടാകുന്ന വ്യത്യസവുമാണ് ഇതിനു പ്രധാന കാരണം. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. 

PCOD: പിസിഒഡിയുടെ ഊരാക്കുടുക്കിലാണോ നിങ്ങൾ? ജീവിതശൈലിയില്‍ മാറ്റം വരുത്തി നോക്കിയാലോ
വയറുവേദന (image credits: miodrag ignjatovic)
sarika-kp
Sarika KP | Published: 20 Nov 2024 09:37 AM

ഇന്ന് മിക്ക സ്ത്രീകളും അനുഭവപ്പെടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ആർത്തവ വിരാമം. ആർത്തവം കൃത്യമല്ലെന്ന പരാതിയുമായി നിരവധി സ്ത്രികളാണ് വിദഗ്ധരുടെ അടുക്കലെത്തുന്നത്. ഇതിൽ കൂടുതലും പെൺകുട്ടികളാണ്. നമ്മളുടെ ജീവിതശൈലിയുടേയും അതുപോലെതന്നെ ഹോര്‍മോണലുണ്ടാകുന്ന വ്യത്യസവുമാണ് ഇതിനു പ്രധാന കാരണം. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്.

മിക്ക സ്ത്രീകളുടെയും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും വ്യായാമമില്ലായ്മയും ഒക്കെയാണ് ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കു പിന്നിലെന്നാണ് ഇതിനെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നം അനുഭവിക്കുന്ന പെൺകുട്ടികളുടെ എണ്ണവും കൂടുകയാണ്. വ്യായാമമില്ലാത്തതും ജങ്ക് ഫുഡ് പോലുള്ള കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തിയുമൊക്കെയാണ് ഇത്തരത്തിലുള്ള ഹോർമോൺ അസന്തുലിതാവസ്ഥയിലേക്കും അതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും കാരണം. ഇതിനു എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

Also Read-Weight Loss: അമിത വണ്ണമാണോ പ്രശ്നം? എങ്കിൽ ഡയറ്റിൽ ഈ പത്ത് ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

എന്താണ് പിസിഒഡി?

ലോകത്തിലെ തന്നെ മോത്തം സ്ത്രീകളുടെ കണക്കെടുത്താല്‍ അതില്‍ 10 ശതമാനത്തോളം സ്ത്രീകള്‍ക്ക് പിസിഒഡി ഉണ്ട് എന്നാണ് കണക്കാക്കുന്നത്. സ്ത്രീകളുടെ ഓവറീസ് അമിതമായി പ്രായപൂര്‍ത്തിയാകാത്ത മുട്ടകള്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നമാണിത്. ഇത്തരത്തില്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് മോശം ജീവിതരീതി, അമിത വണ്ണം, സ്‌ട്രെസ്സ്, അതുപോലെ ഹോര്‍മോണല്‍ ഇംബാലന്‍സ് എന്നിവ. ഇതുകൊണ്ട് നല്ല ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.

എന്നാൽ ഇത്തരത്തിലുള്ള അസുഖം പ്രത്യുല്‍പാദനത്തെ ബാധിക്കുന്നുണ്ടോ എന്നാണ് മിക്കവരുടെയും സംശയം. എന്നാൽ കൃത്യമായ രീതിയിൽ ഇത് ശ്ര​ദ്ധിച്ചാൽ ഇവര്‍ക്ക് യാതൊരു പ്രശ്‌നവും കൂടാതെ കുട്ടികളുണ്ടാകും. പിസിഒഡി ഉള്ളവരിലും ഓവുലേറ്റ് ചെയ്യുവാന്‍ സാധിക്കും എന്നാണ് പറയപ്പെടുന്നത്. പിസിഒഎസ് പോലെ ഭയപ്പെടേണ്ട ഒന്നല്ല പിസിഒഡി.

ഇതിനു പ്രത്യേക മരുന്നില്ല എന്നതാണ് മറ്റൊരു കാര്യം. നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നത് മാത്രമാണ് ഇതിനു പരിഹാരം. അതുകൊണ്ടുതന്നെ ഇതില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അമിതവണ്ണം കുറയ്ക്കുക എന്നത്. നമ്മളുടെ ബോഡിമാസ് എല്ലായ്‌പ്പോഴും 18.5 നും അതുപോലെ 24.5 നും ഇടയിലായിരിക്കണം. ഇതാണ് ഏറ്റവും നല്ല ആരോഗ്യമുള്ള ഒരു സ്ത്രീയുടെ ബോഡിമാസായി കണക്കാക്കുന്നത്. ഒരാളുടെ ബോഡിമാസ് 30ന് മേലെ ആയാല്‍ അത് അമിതവണ്ണമായാണ് കണക്കാക്കുന്നത്. ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.

ഇതിനു പുറമെ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക എന്നതാണ്. ഇതിനായി ചോറ് കഴിക്കുന്നത് അതുപോലെ, കപ്പ എന്നിവയെല്ലാം കുറയ്ക്കുന്നത് നല്ലതായിരിക്കും. അതുപോലെതന്നെ കാര്‍ബ്‌സ് കുറഞ്ഞ ഭക്ഷണം ആഹാരത്തില്‍ ചേര്‍ക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിനായി ധാന്യങ്ങള്‍ അതുപോലെ, നട്ട്‌സ് എന്നിവയെല്ലാം ചേര്‍ക്കാവുന്നതാണ്. ഭക്ഷണത്തിൽ പച്ച ഇലക്കറികളും പച്ചക്കറികളും ഉൾ‍പ്പെടുത്തുക. വിറ്റാമിന്‍ കെ, ഫോളേറ്റ്, ഇരുമ്പ് ഉള്‍പ്പെടെ ആവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. ഒരു ദിവസം കുറഞ്ഞത് രണ്ടര കപ്പ് പച്ചക്കറികള്‍ എങ്കിലും കഴിക്കണം. ഇതിനു പുറമെ മധുരം അടങ്ങിയ ഭക്ഷണം, അമിതമായി ഉപ്പുള്ള ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കുന്നത് നല്ലതാണ്. ഏറ്റവും പ്രധാനപ്പെട്ടത് എന്നും വ്യായാമം ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണ്. പ്രത്യേകിച്ച് കാര്‍ഡിയോ വര്‍ക്കൗട്ട്‌സ് ശീലമാക്കുന്നത് ഇത്തരം ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന കാര്യമാണ്.

Latest News