Fatty Liver Symptoms: തടി കൂടുന്നുണ്ടോ? ശ്രദ്ധിക്കണം; ഇവയാണ് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ
Find The Fatty Liver Symptoms: ഉപാപചയ പ്രവർത്തനങ്ങളിൽ സഹായിക്കുന്നത് മുതൽ ദഹന പ്രക്രിയ സുഗമമാക്കുന്ന ജോലികൾ വരെ കരളാണ് നിർവഹിക്കുന്നത്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലൂടെ ഉണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവർ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നത്. ഈ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലൂടെ കരളിന്റെ പ്രവർത്തനം തടസ്സപ്പെടുകയും കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
നിരന്തരം അനുഭവപ്പെടുന്ന ക്ഷീണം, വയറിലെ കൊഴുപ്പ് തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം. നിങ്ങളുടെ കരളിൻ്റെ ആരോഗ്യാവസ്ഥ എന്താണെന്ന് പരിശോധിക്കാൻ സമയമായെന്നാണ് ഈ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവമാണ് കരൾ. അതിനാൽ ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഉപാപചയ പ്രവർത്തനങ്ങളിൽ സഹായിക്കുന്നത് മുതൽ ദഹന പ്രക്രിയ സുഗമമാക്കുന്ന ജോലികൾ വരെ കരളാണ് നിർവഹിക്കുന്നത്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലൂടെ ഉണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവർ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നത്. ഈ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലൂടെ കരളിന്റെ പ്രവർത്തനം തടസ്സപ്പെടുകയും കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
ഫാറ്റി ലിവർ രണ്ട് തരത്തിലാനുള്ളത്. ഒന്ന് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് മറ്റൊന്ന് ആൽക്കഹോൾ മൂലമുണ്ടാകുന്ന ഫാറ്റി ലിവർ ഡിസീസ്. വയറിനു ചുറ്റുമുള്ള ശരീരഭാരം വർദ്ധിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അത് ഫാറ്റി ലിവറിന്റെ ഒരു ആശങ്കാജനകമായ ലക്ഷണമായി കണക്കാക്കാം. ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ഇൻസുലിൻ പ്രതിരോധമാണ് വയറിലെ ഭാരം കൂടാൻ കാരണമാകുന്നത്. ഫാറ്റി ലിവർ ഉള്ളവരിൽ വയറിന്റെ വലതുവശത്ത് വേദന അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മുഖക്കുരു, ഇരുണ്ട ചർമ്മം, അമിതമായ മുടി കൊഴിച്ചിൽ എന്നിവയും കരളിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ടവയാണ്. ഈ ലക്ഷണങ്ങളും നിങ്ങൾ ശ്രദ്ധിക്കാതെ പോവരുത്. ഓക്കാനം, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയും ഫാറ്റി ലിവർ മൂലമുണ്ടാകുന്ന ചില ലക്ഷണങ്ങളാണ്. എന്നാൽ ചിലരിൽ പെട്ടെന്ന് വണ്ണം കുറയുന്നതിൻ്റെ പ്രവണതയും കണ്ടുവരുന്നു.
ഫാറ്റി ലിവർ രോഗം മൂർച്ഛിച്ചാൽ മൂക്കിൽ നിന്നുൾപ്പടെയുള്ള രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ കരളിന് ആവശ്യത്തിന് ഉൽപാദിപ്പിക്കാതെ വരുമ്പോഴാണ് രക്തസ്രാവം ഉണ്ടാകുന്നത്. അമിതമായി മദ്യപിക്കുന്നവരിൽ ഫാറ്റി ലിവർ ലക്ഷണങ്ങളായി പറയുന്നത്, വയർ വല്ലാതെ വീർത്ത് വരുന്നതാണ്. ഇങ്ങനെ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. ദ്രാവകം കെട്ടിക്കിടക്കുന്നതിലൂടെ വയറിൽ ഉണ്ടാകുന്ന അസൈറ്റിസ് മൂലമാകാം ഇത്.