5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Purple Foods Benefits: നിറം കണ്ട് മാറ്റിനിർത്തണ്ട..! പർപ്പിൾ നിറത്തിലുള്ള ഇവ കഴിക്കൂ; ​ഗുണങ്ങൾ ഏറെയാണ്

Purple Foods Health Benefits: ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് വരെ ഇവ നല്ലതാണ്. കൂടാതെ പർപ്പിൾ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകളും മറ്റ് അവശ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. അത്തരത്തിൽ നിങ്ങൾ നിർബന്ധമായും കഴിക്കേണ്ട ചില പഴങ്ങളെക്കുറിച്ചും പച്ചക്കറികളെക്കുറിച്ചും അറിയാം.

Purple Foods Benefits: നിറം കണ്ട് മാറ്റിനിർത്തണ്ട..! പർപ്പിൾ നിറത്തിലുള്ള ഇവ കഴിക്കൂ; ​ഗുണങ്ങൾ ഏറെയാണ്
Represental ImageImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 26 Jan 2025 10:30 AM

പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങൾ കാഴ്ചയിൽ എപ്പോഴും ആകർഷകമായി തോന്നണമെന്നില്ല. പക്ഷേ അവ നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് വരെ ഇവ നല്ലതാണ്. കൂടാതെ പർപ്പിൾ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകളും മറ്റ് അവശ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. അത്തരത്തിൽ നിങ്ങൾ നിർബന്ധമായും കഴിക്കേണ്ട ചില പഴങ്ങളെക്കുറിച്ചും പച്ചക്കറികളെക്കുറിച്ചും അറിയാം.

വഴുതന

നാട്ടിൽ സുലഭവമായ ഒന്നാണ് വഴുതനങ്ങ. ഇത് പലതരത്തിലുണ്ട്. അവയിൽ ഏറ്റവും ​ഗുണമേറിയത് പർപ്പിൾ നിറത്തിലുള്ളതാണ്. ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദ്രോഗത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന ഒരു തരം ആന്റിഓക്‌സിഡന്റായ ആന്തോസയാനിനുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വഴുതനങ്ങയിലെ ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും നിങ്ങളുടെ കുടലിനെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ വഴുതനങ്ങ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

ബ്ലാക്ക്‌ബെറി

ബ്ലാക്ക്‌ബെറി ഒരു രുചികരമായ ഭക്ഷണമാണ്. വൈറ്റമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഇവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും സഹായിക്കുന്നു. ബ്ലാക്ക്‌ബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.

കാബേജ്

പർപ്പിൾ കാബേജിൽ വൈറ്റാമിൻ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നാരുകളുടെ മികച്ച ഉറവിടമാണ്. അതിനാൽ ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയും വൻകുടലിനെ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കാബേജിലെ പർപ്പിൾ പിഗ്മെന്റ് ആന്തോസയാനിനുകൾ മൂലം കാൻസറിനെ വരെ ചെറുക്കാനുള്ള ശേഷിയുണ്ട്. പർപ്പിൾ കാബേജ് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ സലാഡുകളായോ ഒരു സൈഡ് ഡിഷായോ ചേർക്കാം. ഇവ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും.

ബീറ്റ്റൂട്ട്

ജ്യൂസുകളിലും, സലാഡുകളിലും, കറികളിലും പച്ചക്കറിയായി ഉപയോഗിക്കുന്ന ഒരു മികച്ച പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഉയർന്ന നാരുകളുടെ അളവ് ദഹനത്തിനും ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താനും സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ വിഷാംശം സ്വാഭാവികമായി ഇല്ലാതാക്കാനും നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കാനും ബീറ്റ്റൂട്ട് ഒരു മികച്ച മാർഗമാണ്.

പർപ്പിൾ കോൺ

നിങ്ങൾ പർപ്പിൾ കോൺ എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊന്നുണ്ട്. ഇവയുടെ ആരോഗ്യ ഗുണങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും രോഗങ്ങൾ തടയാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ, പ്രത്യേകിച്ച് ആന്തോസയാനിനുകളാൽ ഇവ സമ്പന്നമാണ്. പർപ്പിൾ കോൺ തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പോപ്‌കോൺ അല്ലെങ്കിൽ കോൺമീൽ രൂപത്തിൽ പർപ്പിൾ കോൺ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.