5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Castor Oil For Hair: കഷണ്ടി വന്നാലെന്തു ചെയ്യും? മുടി വീണ്ടും വളരും; ആവണക്കണ്ണ ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ

Castor Oil For Bald Spot Hair Growth: നെറ്റിക്കിരുവശത്തുള്ള മുടി കയറുന്നതോ, തലയുടെ മുകൾ ഭാഗത്തുള്ള മുടി കൊഴിയുന്നതും ഇതിൻ്റെ ആദ്യ ലക്ഷണങ്ങളാണ്. പുരുഷന്മാരിൽ ഈ അവസ്ഥ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യംകൂടിയാണ്. പുരുഷഹോർമോണായ ഡൈ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോണിന്റെ സ്വാധീനം മൂലമാണ് സാധാരണ കഷണ്ടിയുണ്ടാകുന്നത്.

Castor Oil For Hair: കഷണ്ടി വന്നാലെന്തു ചെയ്യും? മുടി വീണ്ടും വളരും; ആവണക്കണ്ണ ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 20 Mar 2025 11:13 AM

പുരുഷലക്ഷണമായാണ് സാധാരണ കഷണ്ടിയെ കണക്കാക്കുന്നത്. 35 വയസ്സാകുമ്പോഴേക്കും മൂന്നിൽ രണ്ടുഭാഗം പുരുഷന്മാർക്കും മുടികൊഴിച്ചിൽ ആരംഭിക്കുന്നു. എന്നാൽ ഇന്നത്തെ ജീവിതശൈലി ഈ സാ​ഹചര്യം മാറ്റിമിറിച്ചിരിക്കുന്നു, ഏകദേശം 20-21 വയസാകുമ്പോൾ തന്നെ യുവാക്കളിൽ മുടികൊഴിച്ചിലും കഷണ്ടിയുടെ ലക്ഷണങ്ങളും കണ്ടു തുടങ്ങുന്നു. നെറ്റിക്കിരുവശത്തുള്ള മുടി കയറുന്നതോ, തലയുടെ മുകൾ ഭാഗത്തുള്ള മുടി കൊഴിയുന്നതും ഇതിൻ്റെ ആദ്യ ലക്ഷണങ്ങളാണ്. പുരുഷന്മാരിൽ ഈ അവസ്ഥ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യംകൂടിയാണ്. പുരുഷഹോർമോണായ ഡൈ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോണിന്റെ സ്വാധീനം മൂലമാണ് സാധാരണ കഷണ്ടിയുണ്ടാകുന്നത്.

തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കഷണ്ടിയെ തടയാൻ സാധിക്കും. തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് പ്രധാനമായ ഒരു കാര്യമാണ്. എന്നാൽ അതിന് ചില പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. ആരോഗ്യ സംരക്ഷണത്തിനായും സൗന്ദര്യ സംരക്ഷണത്തിനായും വളരെ പണ്ടുകാലം മുതൽ ഉപയോഗിച്ച് വരുന്നതാണ് ആവണക്കെണ്ണ. കഷണ്ടി, മുടി കൊഴിച്ചിൽ തുടങ്ങിയവയ്ക്ക് ഏറ്റവും നല്ല പരിഹാരമായി ഇവയെ കണക്കാക്കുന്നു. ആവണക്കെണ്ണയിൽ റിസിനോലെയിക് ആസിഡ് എന്ന ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

കൂടാതെ, വൈറ്റമിൻ ഇ, ഒമേഗ-6 ഫാറ്റി ആസിഡുകൾ, തലയോട്ടിയെ പോഷിപ്പിക്കാനും ജലാംശം നൽകാനും സഹായിക്കുന്ന ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

എന്തുകൊണ്ട് ആവണക്കെണ്ണ?

തലയോട്ടിയെ പോഷിപ്പിക്കുന്നു: ചർമ്മത്തിന് ഈർപ്പം നൽകുകയും വരൾച്ച തടയുകയും ചെയ്തുകൊണ്ട് ആവണക്കെണ്ണ തലയോട്ടിക്ക് ആഴത്തിലുള്ള പോഷണം നൽകുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു: ആവണക്കെണ്ണ പുരട്ടുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ്. മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയും ചെയ്യുന്നു.

രോമകൂപങ്ങളുടെ ആരോഗ്യം: ആവണക്കെണ്ണ രോമകൂപങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി കനം കുറയുന്നത് കുറയ്ക്കുകയും പുതിയ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

മുടിയുടെ കേടുപാടുകൾ തടയുന്നു: ഇതിന്റെ സമ്പന്നമായ പോഷകങ്ങൾ മുടിയുടെ ഇഴകളെ കേടുപാടുകളിൽ നിന്നും പൊട്ടലിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. മുടി കൂടുതൽ തിളക്കമുള്ളതും കൂടുതൽ ഊർജ്ജസ്വലവുമാക്കുന്നു.

ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ: ആവണക്കെണ്ണയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയിലെ അസ്വസ്ഥതകളെ ശമിപ്പിക്കാൻ സഹായിക്കുന്നു. മുടി വളർച്ചയെ തടസ്സപ്പെടുത്തുന്ന താരൻ അല്ലെങ്കിൽ ഡെർമറ്റൈറ്റിസ് പോലുള്ള തലയോട്ടിയിലെ അവസ്ഥകൾ കുറയ്ക്കുന്നു.