AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Third Trimester Pregnancy care: ഗർഭകാലം; അവസാന മാസങ്ങളിൽ ശാരീരികബന്ധം പാടില്ല, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ

Third Trimester Pregnancy Care Tips: 26ാമത്തെ ആഴ്ച്ച മുതലാണ് ​ഗർഭകാലത്തിൻ്റെ അവസാന ഘട്ടം ആരംഭിക്കുന്നത്. 26 ആഴ്ച്ച കഴിയുന്നതോടെ കുഞ്ഞ് പതുക്കെ ചലിക്കാൻ തുടങ്ങും. ഈ ചലനം അമ്മയ്ക്ക് നന്നായി തന്നെ അറിയാൻ സാധിക്കുന്നതാണ്. പ്രസവത്തിനു തൊട്ടു മുമ്പുള്ള ആഴ്ച്ചകളിൽ ഇതു കുറച്ചുകൂടി കൂടുതലായിരിക്കും.

Third Trimester Pregnancy care: ഗർഭകാലം; അവസാന മാസങ്ങളിൽ ശാരീരികബന്ധം പാടില്ല, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ
Third Trimester Pregnancy Care Image Credit source: Freepik
neethu-vijayan
Neethu Vijayan | Updated On: 22 Apr 2025 18:13 PM

ഗർഭകാലം മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളതെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആദ്യം മുതൽ അവസാന നിമിഷം വരെ പരിചരണം നൽകേണ്ടത് ഏറ്റവും പ്രധാനമായ കാര്യമാണ്. ആദ്യമാസങ്ങളിൽ ഏറെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. നിരവധി പ്രശ്നങ്ങൾ ഈ സമയം നേരിടേണ്ടി വരുമെങ്കിലും നാലാം മാസത്തിലേക്ക് കടക്കുമ്പോൾ അതിലെല്ലാം ചെറിയ മാറ്റങ്ങളൊക്കെ വരും. എന്നാൽ ആദ്യ നാളുകളിലെ പോലെ പരിചരണം വേണ്ട സമയമാണ് അവസാനത്തെ മൂന്ന് മാസം. ഈ സമയത്തെ അശ്രദ്ധ കുഞ്ഞിനെ മാത്രമല്ല അമ്മയുടെ ആരോ​ഗ്യത്തെയും ബാധിക്കുന്നതാണ്.

26ാമത്തെ ആഴ്ച്ച മുതലാണ് ​ഗർഭകാലത്തിൻ്റെ അവസാന ഘട്ടം ആരംഭിക്കുന്നത്. 26 ആഴ്ച്ച കഴിയുന്നതോടെ കുഞ്ഞ് പതുക്കെ ചലിക്കാൻ തുടങ്ങും. ഈ ചലനം അമ്മയ്ക്ക് നന്നായി അറിയാൻ സാധിക്കുന്നതാണ്. പ്രസവത്തിനു തൊട്ടു മുമ്പുള്ള ആഴ്ച്ചകളിൽ ഇതു കുറച്ചുകൂടി കൂടുതലായിരിക്കും. സുഖപ്രസവം നടക്കുന്നതിനായി ഗർഭിണികൾക്ക് അവസാന മാസങ്ങളിൽ നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ലഘുവായ വ്യായാമം ചെയ്യാവുന്നതാണ്.

ആദ്യമായി ​ഗർഭം ധരിക്കുന്നവരിൽ പ്രസവത്തിനോട് അടുക്കുമ്പോൾ ഭയവും ആശങ്കകളും ഉണ്ടാകാറുള്ളത് പതിവാണ്. എന്നാൽ വേവലാതികൾ എല്ലാം മാറ്റിവച്ച് ഈ സമയം കഴിയുന്നത്ര സന്തോഷത്തോടെ ഇരിക്കുവാൻ ശ്രമിക്കണം. 38 ആഴ്ച്ചയാകുന്നതോടെ പുറത്തെത്താൻ കുഞ്ഞ് പൂർണ വളർച്ചയിലേക്കെത്തുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

അവസാന മാസങ്ങളിൽ യാത്രകൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ ഈ മാസങ്ങളിൽ ശാരീരികബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. തലവേദന, നീർവീക്കം, അമിത രക്തസമ്മർദം മുതലായ പ്രശ്നങ്ങൾ ഈ കാലഘട്ടത്തിൽ ഗർഭിണികളായ സ്ത്രീകൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതിനാൽ ആകുലപ്പെടരുത്. അവസാന ആഴ്ച്ചകളിൽ പതിവിൽ നിന്നും വ്യത്യസ്തമായി വേദന തോന്നിയാൽ ഉടൻ ആശുപത്രിയിലെത്തണം.

പയറു വർഗങ്ങൾ, പാൽ, മുട്ട തുടങ്ങിയവയും ഇരുമ്പ്, കാത്സ്യം എന്നിവയും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാൻ ശ്രമിക്കുക. ലഘു വ്യായാമങ്ങൾ നിങ്ങൾ ചെയ്യാൻ മടിക്കരുത്. ധാരാളം വെള്ളം കുടിക്കാൻ ഓർക്കുക. വെളുത്ത ദ്രാവകം പോകുക, അടിവയറ്റിൽ വേദന, കുട്ടിയുടെ അനക്കം കുറയുക എന്നിവ തോന്നിയാൽ നിങ്ങൾ കാണുന്ന ഡോക്ടറിനെ നിർബന്ധമായും സമീപിക്കേണ്ടതാണ്.