5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kitchen Hacks: ബീറ്റ്റൂട്ട് അരഞ്ഞതിൻ്റെ കറ കൈകളിൽ നിന്ന് മാറുന്നില്ലേ? വഴിയുണ്ട്.. ഇങ്ങനെ ചെയ്ത് നോക്കൂ

Remove Beetroot Stains From Hands: ബീറ്റ്റൂട്ടിൻ്റെ നിറം പോകാൻ നല്ല ബുദ്ധിമുട്ടാണ്. അവ ചിലപ്പോൾ ഒരു ദിവസം വരെ നീണ്ടുനിൽക്കും. കൈകൾ എത്ര കഴികിയാലും കറ മാറുന്നില്ലെന്ന പരാതി ഇനി വേണ്ട. നിങ്ങളുടെ കൈകളിൽ നിന്ന് ഈ കറകൾ എളുപ്പത്തിൽ ഒഴിവാക്കാനുള്ള ചില എളുപ്പ വഴികൾ ഇവിടെയുണ്ട്. ഇവ ഒന്ന് പരീക്ഷിച്ച് നോക്കൂ ഉറപ്പായും ഇതിൻ്റെ ​ഗുണം നിങ്ങൾക്ക് ലഭിക്കും.

Kitchen Hacks: ബീറ്റ്റൂട്ട് അരഞ്ഞതിൻ്റെ കറ കൈകളിൽ നിന്ന് മാറുന്നില്ലേ? വഴിയുണ്ട്.. ഇങ്ങനെ ചെയ്ത് നോക്കൂ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 08 Jan 2025 19:22 PM

ബീറ്റ്റൂട്ട് വളരെയധികം ആരോ​ഗ്യ ​ഗുണങ്ങളുള്ള ഒന്നാണ്. സലാഡുകൾ, സ്മൂത്തികൾ, ജ്യൂസ് തുടങ്ങി നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ നാം ബീറ്റ്റൂട്ട് ഉപയോ​ഗിക്കുന്നു. എന്നാൽ ബീറ്റ്റൂട്ട് അരിഞ്ഞ ശേഷം അവയുടെ ചുവന്ന കറകൾ കൈകളിൽ പറ്റിപിടിച്ചിരിക്കുന്നത് നമ്മളെ അസ്വസ്ഥരാക്കുന്നു. ബീറ്റ്റൂട്ടിൻ്റെ നിറം പോകാൻ നല്ല ബുദ്ധിമുട്ടാണ്. അവ ചിലപ്പോൾ ഒരു ദിവസം വരെ നീണ്ടുനിൽക്കും. കൈകൾ എത്ര കഴികിയാലും കറ മാറുന്നില്ലെന്ന പരാതി ഇനി വേണ്ട. നിങ്ങളുടെ കൈകളിൽ നിന്ന് ഈ കറകൾ എളുപ്പത്തിൽ ഒഴിവാക്കാനുള്ള ചില എളുപ്പ വഴികൾ ഇവിടെയുണ്ട്. ഇവ ഒന്ന് പരീക്ഷിച്ച് നോക്കൂ ഉറപ്പായും ഇതിൻ്റെ ​ഗുണം നിങ്ങൾക്ക് ലഭിക്കും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങുകൾ ഉപയോഗിച്ച് ബീറ്റ്റൂട്ടിൻ്റെ കറ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കും. ഉരുളക്കിഴങ്ങ് പകുതിയായി മുറിച്ച്, കുറച്ച് ഉപ്പിൽ മുക്കി, നിങ്ങളുടെ കൈകളിൽ തടവുക. തുടർന്ന് ടാപ്പ് തുറന്ന് വെള്ളത്തിനടിയിൽ ഉപ്പിൽ മുക്കിയ ഉരുളക്കിഴങ്ങ് കൈകളിൽ തേക്കുക. ഇത് ബീറ്റ്റൂട്ടിൻ്റെ കറ വൃത്തിയാക്കുന്നത് എളുപ്പമാക്കുന്നു. ഉരുളക്കിഴങ്ങിൻ്റെ മണം നീക്കം ചെയ്യുന്നതിനായി നിങ്ങളുടെ കൈകൾ സാധാരണ പോലെ കഴുകിയാൽ മതിയാകും.

ബേക്കിംഗ് സോഡ

ഏറ്റവും പ്രശസ്തമായ ക്ലീനിംഗ് ഏജൻ്റുകളിലൊന്നാണ് ബേക്കിംഗ് സോഡ. നിങ്ങളുടെ ബീറ്റ്റൂട്ട് കറ പുരണ്ട കൈകൾ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളം നിറച്ച് അതിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. അതിനുശേഷം, നിങ്ങളുടെ കൈകൾ 5 മുതൽ 7 മിനിറ്റ് വരെ അതിൽ മുക്കിവയ്ക്കുക. തുടർന്ന് വെള്ളത്തിൽ കഴുകുക. കറയുടെ പാടുകൾ പെട്ടെന്ന് തന്നെ ഇല്ലാതാകും.

ഉപ്പ് ഉപയോഗിക്കുക

നിങ്ങളുടെ കൈകൾ വൃത്തിയാക്കാൻ ഉപ്പ് ഉപയോഗിക്കാം. ഉപ്പിലെ തരികൾ കറ നീക്കം ചെയ്യുന്നതിനുള്ള പ്രകൃതിദത്ത സ്‌ക്രബ്ബർ ആയിമാറുന്നു. ആദ്യം നനഞ്ഞ കൈകളിൽ ഉപ്പ് വിതറി മൃദുവായി സ്‌ക്രബ് ചെയ്യുക. വെള്ളത്തിൽ കഴുകുന്നതിനുമുമ്പ് കുറച്ച് നേരം അങ്ങനെ ചെയ്യുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ കറ നീക്കം ചെയ്യാൻ സാധിക്കും.

നാരങ്ങ

ബീറ്റ്‌റൂട്ട് കറ നീക്കം ചെയ്യാൻ നാരങ്ങ രണ്ട് തരത്തിൽ ഉപയോഗിക്കാവുന്നതാണ്. ആദ്യത്തേത് നാരങ്ങ തൊലി നേരിട്ട് കൈകളിൽ തടവുക എന്നതാണ്. രണ്ടാമത്തെ വഴി നാരങ്ങാ നീരിൽ അൽപനേരം കൈകൾ കുതിർത്ത ശേഷം കഴുകിക്കളയുക എന്നതാണ്. ഇങ്ങനെ ചെയ്താൽ കൈകൾ വൃത്തിയാകുന്നതാണ്.

ടൂത്ത് പേസ്റ്റ്

ചൂടിൽ പൊള്ളലേറ്റാൽ ആശ്വാസം പകരാൻ ടൂത്ത് പേസ്റ്റ് സാധാരണയായി ഉപയോഗിക്കാറുണ്ട്. കൈകളിലെ ബീറ്റ്‌റൂട്ട് കറ ഇല്ലാതാക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്. കുറച്ച് പേസ്റ്റെടുത്ത് കൈകളിൽ തടവുക. ഉണങ്ങിയ ശേഷം അവ കഴുകി കളയാവുന്നതാണ്. ‌മുകളിൽ പറഞ്ഞിരിക്കുന്ന നുറുങ്ങുകളും ചില തന്ത്രങ്ങളും ഉപയോഗിച്ച്, നിങ്ങളുടെ കൈകളിൽ ബീറ്റ്‌റൂട്ട് കറ ‌വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ നിങ്ങൾക്ക് കഴിയും.