5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cooking Hacks: രുചിയൊട്ടും നഷ്ടപ്പെടില്ല! ഭക്ഷണത്തിലെ എണ്ണ കുറച്ച് പാചകം ചെയ്യാം; ഇങ്ങനെ പരീക്ഷിച്ചു നോക്കൂ

How To Reduce Oil In Food: ആരോഗ്യകരമായ ഭക്ഷണക്രമമാണ് നമുക്ക് വേണ്ടത്. എന്നാൽ രുചിയിൽ അല്പം പോലം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറുമല്ല. എണ്ണ ഒട്ടും ചേർക്കാതെ നമുക്ക് ഭക്ഷണം തയ്യാറാക്കുന്നത് ചിന്തിക്കാൻ പോലും പറ്റില്ല. എന്നാൽ എണ്ണയുടെ ഉപയോ​ഗം കുറച്ചുകൊണ്ട് രുചി നഷ്ടപ്പെടുത്താതെ തന്നെ ഭക്ഷണം തയ്യാറാക്കാൻ പറ്റും.

Cooking Hacks: രുചിയൊട്ടും നഷ്ടപ്പെടില്ല! ഭക്ഷണത്തിലെ എണ്ണ കുറച്ച് പാചകം ചെയ്യാം; ഇങ്ങനെ പരീക്ഷിച്ചു നോക്കൂ
oil Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 20 Jan 2025 11:00 AM

രുചികരമായ ഭക്ഷണം കഴിക്കുകയും വേണം എന്നാൽ ആരോ​ഗ്യം നഷ്ടമാകാനും പാടില്ല. ഇങ്ങനെയുള്ള ആളുകൾ നമുക്കിടയിലുണ്ട്. നമ്മുടെ നാട്ടിൽ പാചകത്തിന് ഏറ്റവും അത്യാവശ്യമായ ചേരുവകളിൽ ഒന്നാണ് എണ്ണ. കറികളിലും ലഘുഭക്ഷണങ്ങളിലും പലഹാരങ്ങളിലും എല്ലാം രുചി കൂട്ടാൻ എണ്ണ അത്യാവശ്യമാണ്. എന്നാൽ എണ്ണയുടെ അമിത ഉപയോ​ഗം പല അസുഖങ്ങൾക്കും കാരണമാകാറുണ്ട്. ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോൾ കൂടുന്നതും എല്ലാം എണ്ണയുടെ ഉപയോ​ഗം വർദ്ധിക്കുമ്പോഴാണ്.

ആരോഗ്യകരമായ ഭക്ഷണക്രമമാണ് നമുക്ക് വേണ്ടത്. എന്നാൽ രുചിയിൽ അല്പം പോലം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറുമല്ല. എണ്ണ ഒട്ടും ചേർക്കാതെ നമുക്ക് ഭക്ഷണം തയ്യാറാക്കുന്നത് ചിന്തിക്കാൻ പോലും പറ്റില്ല. എന്നാൽ എണ്ണയുടെ ഉപയോ​ഗം കുറച്ചുകൊണ്ട് രുചി നഷ്ടപ്പെടുത്താതെ തന്നെ ഭക്ഷണം തയ്യാറാക്കാൻ പറ്റും. അത്തരത്തിൽ രുചികരവും ആരോഗ്യകരവുമായ പാചകത്തിന് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം.

നോൺ-സ്റ്റിക്ക് പാത്രങ്ങൾ

ഭക്ഷണം ഉണ്ടാക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന പാത്രങ്ങൾ എണ്ണയുടെ അമിതമായ ഉപയോ​ഗത്തിന് കാരണമായേക്കാം. സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ കാസ്റ്റ് ഇരുമ്പ് തുടങ്ങിയ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ, കൂടുതൽ എണ്ണ ആവശ്യമായി വന്നേക്കാം. എന്നാൽ, നോൺ-സ്റ്റിക്ക് കോട്ടിംഗ് ഉള്ള പാത്രങ്ങൾ ഉപയോ​ഗിക്കുകയാണെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരമായേക്കും. രുചികുറയുമെന്ന പേടിയും വേണ്ട. എന്നാൽ അമിതമായി നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുകയും വേണം.

വെള്ളം ഉപയോഗിക്കുക

എണ്ണയ്ക്ക് പകരം വെള്ളം ഉപയോഗിക്കാമെന്നുള്ള കാര്യം നിങ്ങൾക്കറിയാമോ? ഗ്യാസ് സ്റ്റൗവിൽ പാചകം ചെയ്യുമ്പോൾ ഈ രീതി തികച്ചും പ്രാവർത്തികമാകുന്ന ഒന്നാണ്. പാനിൽ കുറച്ച് വെള്ളം ചേർത്ത് തിളപ്പിക്കുക. അത് തിളച്ച് തുടങ്ങുമ്പോൾ, ബാക്കിയുള്ള ചേരുവകൾ ചേർക്കുക. ഈ രീതി ഭക്ഷണം പാനിൽ പറ്റിപ്പിടിക്കുന്നതിൽ നിന്ന് തടയുന്നു. രുചിയിൽ ഒട്ടും കുറവ് വരുകയുമില്ല.

എയർ-ഫ്രൈ ചെയ്യുക

വറുത്തെടുക്കുമ്പോഴാണ് പലപ്പോഴും എണ്ണ അമിതമായി വേണ്ടത്. അതിനാൽ വറുക്കാനും പൊരിക്കാനും ബേക്കിംഗ് ചെയ്യുകയോ എയർ-ഫ്രൈ ചെയ്യുകയോ ചെയ്യാം. ഇത് എണ്ണയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ഡീപ് ഫ്രൈയിൽ ബ്രെഡ് റോളുകൾ ഉണ്ടാക്കാനും എയർ-ഫ്രൈ ഉപയോ​ഗിക്കാവുന്നതാണ്.

ഓയിൽ സ്പ്രേ

പാചകത്തിൽ നിന്ന് എണ്ണ പൂർണ്ണമായും നീക്കം ചെയ്യുന്നില്ലെങ്കിൽ ഓയിൽ സ്പേ ഉപയോ​ഗിക്കാവുന്നതാണ്. ഒരു സ്പ്രേ കുപ്പിയിലേക്ക് എണ്ണ ഒഴിച്ച് പാചകത്തിന് മുമ്പ് പാനിൽ സ്പ്രേ ചെയ്യുക. അതിനാൽ രുചി ഒട്ടും കുറയാതെ ഭക്ഷണം പാചകം ചെയ്യാൻ കഴിയും.

സുഗന്ധവ്യഞ്ജനങ്ങൾ

രുചി കുറയ്ക്കാതെ എണ്ണയുടെ അളവ് കുറയ്ക്കാനുള്ള മറ്റൊരു പൊടികൈ സുഗന്ധവ്യഞ്ജനങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും ധാരാളമായി ഉപയോഗിക്കുക എന്നതാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ചിക്കൻ കറിയിൽ എണ്ണയുടെ അളവ് കുറയ്ക്കണമെങ്കിൽ, സുഗന്ധവ്യഞ്ജനങ്ങൾ അല്പം കൂട്ടി പാചകം ചെയ്യുക.