5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wine Recipe: ഇന്ന് ഇട്ടാൽ ക്രിസ്തുമസിന് കുടിക്കാം…; വൈൻ വീട്ടിൽ തയ്യാറാക്കാം എളുപ്പത്തിൽ

Homemade Grape Wine Recipe: ക്രിസ്തുമസിന് കേക്കിനൊപ്പം വൈൻ കൂടെ ഉണ്ടെങ്കിൽ അത് ഒരു രസമല്ലേ. മുന്തിരി വൈൻ ആണ് ഏറെ പ്രചാരത്തിലുള്ളത്. ഇത് വീട്ടിൽ തന്നെ ഉണ്ടാകുകയാണെങ്കിൽ ആരോഗ്യകരമായ വൈൻ കുടിക്കുകയും ചെയ്യാം. നമ്മൾ കരുതുന്ന പോലെ വൈൻ ഉണ്ടാക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഇല്ല. എളുപ്പത്തിൽ തന്നെ എങ്ങനെ വൈൻ ഉണ്ടാക്കാമെന്ന് നോക്കാം.

Wine Recipe: ഇന്ന് ഇട്ടാൽ ക്രിസ്തുമസിന് കുടിക്കാം…; വൈൻ വീട്ടിൽ തയ്യാറാക്കാം എളുപ്പത്തിൽ
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Updated On: 03 Dec 2024 14:14 PM

കേക്കും വൈനും ഒപ്പം നമ്മുടെ സാന്താക്ലോസും, അതാണെല്ലോ ക്രിസ്തുമസ് വൈബ്. ഇതൊന്നുമില്ലാത്ത ഒരു ക്രിസ്തുമസ് ആഘോഷം അത് ചിന്തിക്കുക തന്നെ വയ്യ. കൂട്ടുകാരും കുടുംബക്കാരുമായി ഒത്തുചേരുമ്പോൾ സ്പെഷ്യലായിട്ട് എന്തെങ്കിലും ഒന്നുവേണ്ടേ… കുപ്പിക്ക് പകരം ഇത്തവ നമുക്ക് നല്ല നാടൻ വീഞ്ഞ് ഭരണി തന്നെ പൊട്ടിക്കാം. പഴകും തോറും വീര്യം കൂടുന്ന ഒന്നാണ് വൈൻ. എന്നാൽ ക്രിസ്തുമസിന് അധിക ദിവസം ഇല്ലാത്തതിനാൽ ഇന്ന് തന്നെ തയ്യാറാക്കിക്കോളൂ.

ക്രിസ്തുമസിന് കേക്കിനൊപ്പം വൈൻ കൂടെ ഉണ്ടെങ്കിൽ അത് ഒരു രസമല്ലേ. മുന്തിരി വൈൻ ആണ് ഏറെ പ്രചാരത്തിലുള്ളത്. ഇത് വീട്ടിൽ തന്നെ ഉണ്ടാകുകയാണെങ്കിൽ ആരോഗ്യകരമായ വൈൻ കുടിക്കുകയും ചെയ്യാം. നമ്മൾ കരുതുന്ന പോലെ വൈൻ ഉണ്ടാക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഇല്ല. എളുപ്പത്തിൽ തന്നെ എങ്ങനെ വൈൻ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

മുന്തിരി – 1 കിലോഗ്രാം
പഞ്ചസാര – മുക്കാൽ കിലോഗ്രാം
വെള്ളം – ഒന്നര ലിറ്റർ
കറുവ പട്ട – 4 കഷ്ണം (1 ഇഞ്ച് നീളം )
ഗ്രാമ്പു – 6 എണ്ണം
ഏലക്ക – 4 എണ്ണം
യീസ്റ്റ് – 1 ടീസ്പൂൺ
ഗോതമ്പ് – ഒരു കൈപ്പിടി

തയാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തിലേക്ക് (ഭരണിയിലേക്ക്) മുന്തിരി, പഞ്ചസാര, കറുവപട്ട, ഗ്രാമ്പു, ഏലക്ക, വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിക്കണം. ഇത് നന്നായി തിളച്ച് വരുമ്പോൾ ഒരു തവി ഉപയോഗിച്ച് മുന്തിരി നന്നായി ഉടച്ച് കൊടുക്കണം. ശേഷം ഈ മിക്സ് ചൂടാറുന്നതിനായി വയ്ക്കാം.

ചൂടാറിയ ശേഷം വൈൻ കെട്ടി വയ്ക്കാൻ ഉപയോഗിക്കുന്ന ഭരണിയിലേക്ക് വൈൻ മിക്സ് ഒഴിച്ച് കൊടുക്കുക. അതിലേക്ക് യീസ്റ്റും ഗോതമ്പും കൂടി ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം വായു കടക്കാത്ത വിധം ഭരണി വെള്ള തുണി ഉപയോഗിച്ച് കെട്ടിവയ്ക്കുക. മറ്റൊരു കാര്യം വൈൻ അധികം വെളിച്ചം കടക്കാത്ത സ്ഥലത്തു വേണം സൂക്ഷിക്കാൻ.

അടുത്ത ദിവസം ഇതേ സമയത്തു തന്നെ വൈൻ മിക്സ് എടുത്തു തവി വച്ച് ഒന്ന് ഇളക്കി കൊടുക്കുക. ഇതുപോലെ എല്ലാ ദിവസവും ഇതേ സമയത്ത് വൈൻ മിക്സ് ഇളക്കി കൊടുക്കാൻ മറക്കരുത്. 30 ദിവസം ഇങ്ങനെ തുടർച്ചയായി ചെയ്യണം. ശേഷം എടുക്കുന്ന ദിവസം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. പിന്നീട് ഒരു തുണികൂടി വച്ച് വൈൻ അരിച്ചെടുക്കുക. അങ്ങനെ നമ്മുടെ സൂപ്പർ ടേസ്റ്റി വൈൻ തയ്യാർ. (വൈൻ ഒഴിച്ച് വയ്ക്കുന്ന പാത്രങ്ങൾ, അതുപോലെ ഇളക്കാൻ എടുക്കുന്ന തവി എന്നിവ നല്ല ഡ്രൈ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക)

ശ്രദ്ധിക്കുക: വൈൻ പോലുള്ള വസ്തുക്കൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നതിന് ലൈസൻസ് ആവശ്യമാണ്.