5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sardine Fish Curry: കുടംപുളിയിട്ട്… കുരുമുളകിട്ട നല്ല നാടൻ മത്തിക്കറി! ആ​ഹാ അന്തസ്സ്; ഇങ്ങനെ തയ്യാറാക്കിക്കോളൂ

Mathi Mulakittath Recipie: ചോറിന് മാത്രമല്ല, ഇഡ്ഡലിയ്ക്കും ദോശയ്ക്കും ചപ്പാത്തിക്കും എല്ലാം നല്ല കോമ്പിനേഷനാണ് ഈ മുളകിട്ട മീൻകറി. മുളകിട്ട മീൻകറി തലേന്ന് വച്ചിട്ട് പിറ്റേന്ന് എടുക്കുമ്പോഴാണ് സ്വാദ് കൂടുന്നത്. കാരണം അപ്പോഴേക്കും മീനിൽ പുളിയും ഉപ്പും എരിവുമൊക്കെ പാകത്തിനാകും.

Sardine Fish Curry: കുടംപുളിയിട്ട്… കുരുമുളകിട്ട നല്ല നാടൻ മത്തിക്കറി! ആ​ഹാ അന്തസ്സ്; ഇങ്ങനെ തയ്യാറാക്കിക്കോളൂ
നാടൻ മത്തിക്കറി (​Image Credits: Social Media)
neethu-vijayan
Neethu Vijayan | Updated On: 19 Nov 2024 14:20 PM

നല്ല ചൂട് ചോറും മുളകിട്ട് വച്ച നാടൻ മത്തിക്കറിയും ആഹാ… വേറൊന്നും വേണ്ട. മീനുകളിൽ എത്ര വലിയ വീരന്മാരുണ്ടെങ്കിലും മത്തി അതൊരു വികാരമാണ്. തേങ്ങയരച്ച് വയ്ക്കുന്നതിനേക്കാളും മിക്കവർക്കും പ്രിയം മുളകിട്ട മീൻകറിയോട് തന്നെയാണ്. ചോറിന് മാത്രമല്ല, ഇഡ്ഡലിയ്ക്കും ദോശയ്ക്കും ചപ്പാത്തിക്കും എല്ലാം നല്ല കോമ്പിനേഷനാണ് ഈ മുളകിട്ട മീൻകറി. മുളകിട്ട മീൻകറി തലേന്ന് വച്ചിട്ട് പിറ്റേന്ന് എടുക്കുമ്പോഴാണ് സ്വാദ് കൂടുന്നത്. കാരണം അപ്പോഴേക്കും മീനിൽ പുളിയും ഉപ്പും എരിവുമൊക്കെ പാകത്തിനാകും.

എന്നാൽ ഇനി വെറൈറ്റിയായി നല്ല കുടംപുളിയിട്ട് കുരുമുളകിട്ട വറ്റിച്ച നല്ല നാടൻ മീൻകറി തയാറാക്കിയാലോ? അയലയോ മത്തിയോ ഏതു മീൻ വേണമെങ്കിലും ഇങ്ങനെ കറിവയ്ക്കാവുന്നതാണ്. മത്തി മുളകിട്ട് വയ്ക്കുന്നതിൻ്റെ പാചകരീതി എങ്ങനെയെന്ന് അറിയാം.

‌ചേരുവകൾ

മത്തി – 1/4 കിലോ
കുരുമുളക് – 3 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
സവാള – 1 ചെറുത്
കറിവേപ്പില – മൂന്ന് തണ്ട്
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
പച്ചമുളക് – 3 എണ്ണം
മഞ്ഞൾപൊടി – 1 ടീസ്പൂൺ
മല്ലിപൊടി – 1 1/2 ടേബിൾസ്പൂൺ
തക്കാളി – 1 ഇടത്തരം വലുപ്പമുള്ളത്
കുടംപുളി – ആവശ്യത്തിന്
വെള്ളം – 1 1/2 കപ്പ്‌
ഉപ്പ് – പാകത്തിന്

തയാറാക്കുന്നവിധം

മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കണം. ഇനി ഒരു പാനിൽ കുരിമുളക് കുറച്ച് വെള്ളത്തിൽ തിളപ്പിച്ചെടുക്കാം. ശേഷം അവ ഒന്ന് അരച്ചെടുക്കുക. ഒരു ചട്ടിയിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം ഉലുവ ചേർത്ത് നന്നായി മൂപ്പിക്കുക (കരിഞ്ഞ് പോകാതെ നോക്കണം). ഒന്ന് പൊട്ടിവരുന്ന സമയത്ത് ചെറുതായി മുറിച്ച സവാള ചേർത്തുകൊടുക്കാം. ശേഷം കറിവേപ്പില, ഇഞ്ചിവെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുക്കുക.

ഇതിലേക്ക് മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർക്കാം. നേരത്തെ വേവിച്ച കുരുമുളക് അരച്ചെടുത്തത് ചേർത്തിളക്കുക. തക്കാളി, പുളി എന്നിവ പിഴിഞ്ഞ് ഇതിലേക്ക് ചേർക്കുക. പാകത്തിന് ഉപ്പും, പാകത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. ശേഷം കഴുകി മാറ്റിവച്ച മീൻ ചേർക്കാം. ഒരു അടപ്പ് ഇട്ട് മൂടി നന്നായി വേവിച്ചെടുക്കാം. ഒടുവിലായി കറിവേപ്പിലയും, വെളിച്ചെണ്ണയും ചേർത്ത് കൊടുക്കാം. നല്ല നാടൻ രുചിയുള്ള മീൻ കറി തയാർ.