AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Beauty Tips: വാളന്‍പുളി കൊണ്ടും കിടിലന്‍ സ്‌ക്രബുകള്‍; മുഖം വെട്ടിത്തിളങ്ങും

How to Make Tamarind Scrub: എക്‌സ്‌ഫോളിയേറ്റിങ് ആസിഡുകള്‍, വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് വാളന്‍പുളി. അതിനാല്‍ തന്നെ പുളി ചര്‍മ സംരക്ഷണത്തിനും ഏറെ ഫലപ്രദമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Beauty Tips: വാളന്‍പുളി കൊണ്ടും കിടിലന്‍ സ്‌ക്രബുകള്‍; മുഖം വെട്ടിത്തിളങ്ങും
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Updated On: 09 Feb 2025 18:18 PM

വീട്ടിലുള്ള പല സാധനങ്ങളും ഉപയോഗിച്ച് മുഖത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അക്കൂട്ടത്തില്‍ അധികമാരും പറഞ്ഞ് കേള്‍ക്കാത്ത പേരാണ് വാളന്‍പുളിയുടേത്. വാളന്‍പുളിയും മുഖ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യുമെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

എക്‌സ്‌ഫോളിയേറ്റിങ് ആസിഡുകള്‍, വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് വാളന്‍പുളി. അതിനാല്‍ തന്നെ പുളി ചര്‍മ സംരക്ഷണത്തിനും ഏറെ ഫലപ്രദമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വാളന്‍പുളിയിലുള്ള എക്‌സ്‌ഫോളിയേറ്റിങ് ആസിഡായ ആല്‍ഫ ഹൈഡ്രോക്‌സ് ആസിഡുകള്‍ ചര്‍മത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്കും മൃതകോശങ്ങളെയും നീക്കം ചെയ്യുന്നതിന് സഹായിക്കും.

മാത്രമല്ല, വാളന്‍പുളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ പ്രതിരോധിച്ച് അകാല വാര്‍ധക്യവും ചര്‍മ കോശങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകളും തടയുന്നു.

വൈറ്റമിന്‍ സിയുടെ കലവറ കൂടിയാണ് വാളന്‍പുളി. അതിനാല്‍ തന്നെ അവ ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാനും ഇലാസ്തികത മെച്ചപ്പെടുത്തുകയും കൊളാജന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഇവയ്ക്ക് പുറമെ പ്രകൃതിദത്ത മോയ്‌സ്ചറൈസിങ് നല്‍കുന്ന ഹൈഡ്രേഷന്‍ ഗുണങ്ങളും വാളന്‍പുളിക്കുണ്ട്. വാളന്‍പുളി എങ്ങനെയാണ് ശരീരത്തില്‍ ഫലപ്രദമായി ഉപയോഗിക്കുക എന്ന നോക്കാം.

നന്നായി പഴുത്ത വാളന്‍പുളി തോടും കുരുവും കളഞ്ഞ് വെള്ളത്തിലിട്ട് കുതിര്‍ക്കാം. ശേഷം നന്നായി ഉടച്ചെടുത്ത് പള്‍പ്പ് മാത്രം പ്രത്യേകം എടുക്കാം. പിന്നീട് ഇതിനോടൊപ്പം വിവിധ ചേരുവകള്‍ ചേര്‍ത്തുകൊണ്ട് നിങ്ങള്‍ക്ക് സ്‌ക്രബ് ആയി ഉപയോഗിക്കാവുന്നതാണ്.

Also Read: Unwanted Chin Hair: സ്ത്രീകളുടെ ശ്രദ്ധയ്ക്ക… താടിയിലെ രോമങ്ങൾ ഇല്ലാതാക്കാം; ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

  1. രണ്ട് ടേബിള്‍സ്പൂണ്‍ പുളിയെടുത്ത് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ ബ്രൗണ്‍ ഷുഗറും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ശേഷം വരണ്ടതോ അല്ലെങ്കില്‍ പരുക്കനോ ആയ ചര്‍മത്തില്‍ മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്. അഞ്ച് മിനിറ്റ് മസാജിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
  2. രണ്ട് ടേബിള്‍ സ്പൂണ്‍ പുളിയിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ശേഷം ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.
  3. രണ്ട് ടേബിള്‍ സ്പൂണ്‍ പുളിയിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും ചേര്‍ത്തിളക്കി, ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

(അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളെ തുടര്‍ന്നുള്ളതാണ്. മുഖത്ത് എന്തെങ്കിലും പരീക്ഷണം നടത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ നിര്‍ദേശം സ്വീകരിക്കുക.)