AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rosemary Benefits: മുടി പനങ്കുല പോലെ വളരാന്‍ റോസ്‌മേരി സെറം മാത്രം മതി; ഉപയോഗിച്ചുനോക്കൂ

Hair Growth Tip: സെറം ഉണ്ടാക്കുന്നതിനായി റോസ്‌മേരിയാണ് ആദ്യം വേണ്ടത്. മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ റോസ്‌മേരി നിങ്ങളെ സഹായിക്കും. ശിരോചര്‍മത്തിന് ആരോഗ്യം നല്‍കുകയും അകാല നര തടയുകയും ചെയ്യുന്നു. റോസ്‌മേരിയുടെ ഇലയിലുള്ള ചില പ്രത്യേക ആല്‍ക്കലോയ്ഡുകളാണ് ഇതിന് സഹായിക്കുന്നത്.

Rosemary Benefits: മുടി പനങ്കുല പോലെ വളരാന്‍ റോസ്‌മേരി സെറം മാത്രം മതി; ഉപയോഗിച്ചുനോക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 14 Apr 2025 19:55 PM

മുടി വളര്‍ച്ചയ്ക്കായി പല വഴികള്‍ പരീക്ഷിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും റോസ്‌മേരി സെറം ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ മുടിയുടെ കരുത്ത് വര്‍ധിപ്പിക്കാനും മുടി തഴച്ച് വളരാനും റോസ്‌മേരി സെറം സഹായിക്കും. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത റോസ്‌മേരി സെറം നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്. അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.

റോസ്‌മേരി

സെറം ഉണ്ടാക്കുന്നതിനായി റോസ്‌മേരിയാണ് ആദ്യം വേണ്ടത്. മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ റോസ്‌മേരി നിങ്ങളെ സഹായിക്കും. ശിരോചര്‍മത്തിന് ആരോഗ്യം നല്‍കുകയും അകാല നര തടയുകയും ചെയ്യുന്നു. റോസ്‌മേരിയുടെ ഇലയിലുള്ള ചില പ്രത്യേക ആല്‍ക്കലോയ്ഡുകളാണ് ഇതിന് സഹായിക്കുന്നത്. റോസ്‌മേരി സെറം തലയില്‍ പുരട്ടുമ്പോള്‍ രക്തപ്രവാഹം ഉണ്ടാകുകയും മുടി തഴച്ച് വളരുകയും ചെയ്യുന്നു.

കറിവേപ്പില

കറിവേപ്പിലയും സെറം തയാറാക്കാന്‍ ഉപയോഗിക്കാം. മുടിയുടെ പല ആരോഗ്യപ്രശ്‌നങ്ങളും അകറ്റാന്‍ കറിവേപ്പില സഹായിക്കും. ബീറ്റ കരോട്ടിന്‍, പ്രോട്ടീന്‍ എന്നിവയുടെ ഉറവിടമാണ് കറിവേപ്പില. അവയിലുള്ള പ്രോട്ടീന്‍ മുടിയുടെ കരുത്ത് വര്‍ധിപ്പിക്കും. കറിവേപ്പിലയിലുള്ള അമിനോ ആസിഡുകള്‍ മുടികൊഴിച്ചില്‍ തടയുകയും രോമകൂപങ്ങളെ ശക്തയാക്കുകയും ചെയ്യുന്നു.

വൈറ്റമിന്‍ ഇ

സെറം തയാറാക്കാനായി വൈറ്റമിന്‍ ഇ ഓയില്‍ കൂടി ഉപയോഗിക്കാം. വൈറ്റമിന്‍ മുടിയുടെ വരണ്ട സ്വഭാവം മാറാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുംം, നിര്‍ജീവമായ മുടിയിഴകള്‍ക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

Also Read: Loofah: കുളിക്കാൻ ഉപയോ​ഗിക്കുന്ന ലൂഫയിൽ ഒളിഞ്ഞിരിക്കുന്നത് വലിയ രോഗാണുക്കൾ; മാറ്റേണ്ടത് എപ്പോൾ?

സെറം തയാറാക്കാം

റോസ്‌മേരി ഇലകളും കറിവേപ്പിലയും കുറഞ്ഞ തീയില്‍ വെള്ളത്തിലിട്ട് ചൂടാക്കാം. തിളച്ചതിന് ശേഷം ഇവ അരിച്ച് മാറ്റാം. വെള്ളം ചൂടാറിയതിന് ശേഷം വൈറ്റമിന്‍ ഇ ഓയില്‍ കൂടി ചേര്‍ത്തിളക്കി സൂക്ഷിക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായതും, വിവിധ ഹെൽത്ത് സൈറ്റുകൾ, ബ്ലോഗുകൾ എന്നിവയിൽ പ്രസിദ്ധീകരിച്ചതുമായ വിവരങ്ങളാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. ഏത് തരത്തിലുള്ള മരുന്നുപയോഗത്തിനും ഡോക്ടർമാരെ സമീപിക്കുക)