Rava Idli Recipe: ഉപ്പുമാവ് കഴിച്ച് മടുത്തോ? എന്നാൽ ഇനി വെറൈറ്റിക്ക് റവ ഇഡ്ഡലി ആയാലോ
Rava Idli Recipe: ദോശ, പുട്ട്, ഇഡ്ഡലി ഉപ്പുമാവ് തുടങ്ങി വിവിധ വിഭവങ്ങളാണ് പ്രാതലിൽ മലയാളികളുടെ തീൻമേശകളിൽ നിറയുന്നുത്. അതിൽ ഉപ്പുമാവ് വളരെ ആരോഗ്യപരവും രുചിയുമുള്ള ഭക്ഷണമാണ്. എന്നാൽ എല്ലാ ദിവസവും ഇത് കഴുക്കുക അല്പം ബുദ്ധിമുട്ടാണ്. അതിനാൽ ഒരു വെറൈറ്റിക്ക് നമുക്ക് റവകൊണ്ട് ഇഡ്ഡലിയുണ്ടാക്കിയാലോ. എങ്ങനെയാണ് രുചികരവും മൃദുലവുമായ ഇഡ്ഡലിയുണ്ടാക്കുക എന്ന് നമുക്ക് നോക്കാം.
പ്രാതൽ അത് ഒരു ദിവസത്തെ ഏറ്റവും പ്രധാനമായ ഒന്നാണ്. ദോശ, പുട്ട്, ഇഡ്ഡലി ഉപ്പുമാവ് തുടങ്ങി വിവിധ വിഭവങ്ങളാണ് പ്രാതലിൽ മലയാളികളുടെ തീൻമേശകളിൽ നിറയുന്നുത്. അതിൽ ഉപ്പുമാവ് വളരെ ആരോഗ്യപരവും രുചിയുമുള്ള ഭക്ഷണമാണ്. എന്നാൽ എല്ലാ ദിവസവും ഇത് കഴുക്കുക അല്പം ബുദ്ധിമുട്ടാണ്. അതിനാൽ ഒരു വെറൈറ്റിക്ക് നമുക്ക് റവകൊണ്ട് ഇഡ്ഡലിയുണ്ടാക്കിയാലോ. എങ്ങനെയാണ് രുചികരവും മൃദുലവുമായ ഇഡ്ഡലിയുണ്ടാക്കുക എന്ന് നമുക്ക് നോക്കാം.
റവ ഇഡ്‌ലിക്ക് ആവശ്യമായ ചേരുവകൾ
2 ടേബിൾസ്പൂൺ നെയ്യ്
7 മുതൽ 8 വരെ കശുവണ്ടി, പകുതിയായി അരിഞ്ഞത്
½ ടീസ്പൂൺ കടുക്
1 ടീസ്പൂൺ കടല പരിപ്പ്
½ ടീസ്പൂൺ ജീരകം
10 കറിവേപ്പില, ചെറുതായി അരിഞ്ഞത്
1 ടീസ്പൂൺ ഇഞ്ചി, ചെറുതായി അരിഞ്ഞത്
1 പച്ചമുളക്, ചെറുതായി അരിഞ്ഞത്
2 ടേബിൾസ്പൂൺ കാരറ്റ്, ചെറുതായി അരിഞ്ഞത് (ആവശ്യമെങ്കിൽ)
2 ടേബിൾസ്പൂൺ മല്ലിയില, ചെറുതായി അരിഞ്ഞത്
½ ടീസ്പൂൺ ഉപ്പ് (ആവശ്യാനുസരണം)
1 കപ്പ് റവ (175 ഗ്രാം; സൂജി, റവ)
½ കപ്പ് തൈര്
½ മുതൽ ¾ കപ്പ് വെള്ളം (ആവശ്യാനുസരണം)
¼ ടീസ്പൂൺ ബേക്കിംഗ് സോഡ
തയ്യാറാക്കേണ്ട വിധം
ഒരു പാനിൽ 2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. പകുതിയായി മുറിച്ച കശുവണ്ടിപ്പരിപ്പ് ഇടയ്ക്കിടെ ഇളക്കുക. സ്വർണ്ണനിറമാകുന്നതുവരെ വറുക്കുക. തുടർന്ന് മാറ്റിവയ്ക്കുക. അതേ പാനിൽ കടുക് ചേർത്ത് ഇടത്തരം തീയിൽ പൊട്ടിച്ചെടുക്കുക. കടുക് പൊട്ടിത്തുടങ്ങുമ്പോൾ, കടല പരിപ്പ് ചേർക്കുക. ഇടയ്ക്കിടെ ഇളക്കി ക്രഞ്ചിയാകുന്നതുവരെ വഴറ്റുക. തുടർന്ന്, ജീരകം ചേർത്ത് 4 മുതൽ 5 സെക്കൻഡ് വഴറ്റിയെടുക്കുക.
ശേഷം അരിഞ്ഞ കറിവേപ്പില, കായം, ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക. നന്നായി ഇളക്കി കുറഞ്ഞ തീയിൽ 10 സെക്കൻഡ് വഴറ്റുക. അതേ പാനിലേക്ക് റവ ചേർക്കുക. നന്നായി ഇളക്കി, പച്ചമണം മാറുന്നതുവരെയും ചെറുതായി നിറം മാറുന്നതുവരെയും (തവിട്ട് നിറമാകാതെ) ഇടയ്ക്കിടെ ഇളക്കികൊടുക്കുക. വറുത്തുകഴിഞ്ഞാൽ, റവ തണുക്കാൻ മാറ്റി വയ്ക്കുക.
വറുത്ത റവയിലേക്ക്, കാരറ്റ്, അരിഞ്ഞ മല്ലിയില, ½ ടീസ്പൂൺ ഉപ്പ് എന്നിവ ചേർക്കുക. റവയിലേക്ക് ആവശ്യത്തിന് തൈരും വെള്ളവും ചേർക്കുക. ഇത് നന്നായി ഇളക്കി മാവ് പരിവത്തിനാക്കുക. 20 മിനിറ്റ് ഈ മാവ് മൂടിവയ്ക്കുക. വളരെ കട്ടിയുള്ളതായി തോന്നുകയാണെങ്കിൽ, 1 മുതൽ 2 ടേബിൾസ്പൂൺ വെള്ളം ചേർക്കാവുന്നതാണ്. റവ വെള്ളം വലിച്ചെടുക്കുന്നതിനാൽ പിന്നെയും ചേർക്കേണ്ടി വന്നേക്കാം.
ഇഡ്ഡലി തട്ടില്ലേക്ക് അല്പം എണ്ണയോ നെയ്യോ പുരട്ടി ഓരോന്നിൻ്റെയും മധ്യത്തിൽ വറുത്ത കശുവണ്ടിപ്പരിപ്പ് വയ്ക്കുക. മാവിലേക്ക് അല്പം 1 ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ട് ഇളക്കിയെടുക്കുക. മാവ് നന്നായി ഇളക്കുക. തയ്യാറാക്കിയ ഇഡ്ഡലി അച്ചുകളിലേക്ക് മാവ് ഒഴിക്കുക. ഒരു മൂടി കൊണ്ട് മൂടി 10 മുതൽ 12 മിനിറ്റ് വരെ ഇടത്തരം തീയിൽ വേവിക്കുക. ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് ഇഡ്ഡലി പാകമായോ എന്ന് പരിശോധിക്കാം. തുടർന്ന് മൂന്ന് നാല് മിനിറ്റ് വരെ തണുക്കാൻ വച്ച് നിങ്ങൾക്ക് വിളമ്പാവുന്നതാണ്.