How To Make Pulkkoodu: പുല്‍ക്കൂട് ഉണ്ടാക്കാന്‍ ഒട്ടും പണിയില്ലന്നേ! പണച്ചെവില്ലാതെ ഇങ്ങനെയൊരുക്കാം ഇത്തവണത്തേത്
Christmas 2024 Pulkkoodu Design: ഒരിക്കല്‍ പോലും പുല്‍ക്കൂടില്ലാതെയും നക്ഷത്രങ്ങളില്ലാതെയും ആര്‍ക്കും ക്രിസ്തുമസ് ആഘോഷിക്കാന്‍ സാധിക്കില്ല. എന്നാല്‍ അതിമനോഹരമായി പണ ചെലവില്ലാതെ പുല്‍ക്കൂട് നിര്‍മിക്കുന്നത് എങ്ങനെയെന്ന് അറിയാമോ?
മറ്റൊരു ക്രിസ്തുമസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ക്രിസ്തുമസിനെ വരവേല്‍ക്കുന്നതിനുള്ള തയാറെടുപ്പിലാണിപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകള്‍. വഴിയോരങ്ങളില്‍ ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചും വീടുകള്‍ ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടും ഒരുക്കിയെല്ലാമാണ് ക്രിസ്തുമസ് ആഘോഷിക്കപ്പെടുന്നത്. ക്രിസ്തുമസ് വിപണി സജീവമായി കഴിഞ്ഞു. അതിനാല്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതിനായുള്ള സാധനങ്ങള്‍ വാങ്ങിക്കുന്ന തിരക്കിലാണ് എല്ലാവരും.
ഒരിക്കല്‍ പോലും പുല്‍ക്കൂടില്ലാതെയും നക്ഷത്രങ്ങളില്ലാതെയും ആര്‍ക്കും ക്രിസ്തുമസ് ആഘോഷിക്കാന്‍ സാധിക്കില്ല. എന്നാല്‍ അതിമനോഹരമായി പണ ചെലവില്ലാതെ പുല്‍ക്കൂട് നിര്‍മിക്കുന്നത് എങ്ങനെയെന്ന് അറിയാമോ?
പുല്‍ക്കൂട് തയാറാക്കുന്നത് എങ്ങനെ?
പണ്ട് കാലത്ത് തയാറാക്കിയിരുന്ന പുല്‍ക്കൂടുകളേക്കാള്‍ ഏറെ വ്യത്യസ്തമാണ് ഇന്നത്തേത്. മുളകളും പുല്ലുമൊക്കെ ഉപയോഗിച്ച് കൈ കൊണ്ടായിരുന്നു പണ്ട് പുല്‍ക്കൂടുകള്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് എല്ലാം കടകളില്‍ നിന്ന് വാങ്ങിക്കാന്‍ സാധിക്കും. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പുല്‍ക്കൂടുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എങ്ങനെയാണ് അധികം പണം ചെലവഴിക്കാതെ പുല്‍ക്കൂട് തയാറാക്കുന്നതെന്ന് നോക്കാം.
- ആദ്യം ഒരു വലിയ കാര്‍ഡ് ബോര്‍ഡ് എടുക്കാം. എന്നിട്ട് അത് ഒരു ചെറിയ വീടിന്റെ ആകൃതിയില്‍ മുറിച്ചെടുക്കാം.
- ഈ മുറിച്ചെടുത്ത വീടിന്റെ ഭാഗങ്ങള്‍ക്ക് മാര്‍ക്കര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ പെയിന്റ് ഉപയോഗിച്ചോ നിറങ്ങള്‍ നല്‍കാം.
- ശേഷം മരം കൊണ്ടുണ്ടാക്കിയ പുല്‍ക്കൂട് പോലെ തോന്നിക്കുന്നതിനായി കാര്‍ബോര്‍ഡിന്റെ മുകള്‍ ഭാഗത്ത് മാര്‍ക്കര്‍ ഉപയോഗിച്ച് വരകള്‍ നല്‍കാവുന്നതാണ്. മരപ്പലകളുടെ ഡിസൈനില്‍ വരയ്ക്കുന്നതാണ് നല്ലത്.
- നിങ്ങള്‍ എടുത്തിരിക്കുന്നത് പ്രിന്റഡ് കാര്‍ഡ് ബോര്‍ഡ് ആണെങ്കില്‍ അതിന്റെ മുകളില്‍ ബ്രൗണ്‍ കളര്‍ പേപ്പര്‍ ഉപയോഗിച്ച് മൂടി കൊടുക്കാം.
- സ്‌ട്രോ അല്ലെങ്കില്‍ ഐസ്‌ക്രീം സ്റ്റിക്കുകളോ കാര്‍ഡ് ബോര്‍ഡിന്റെ മുകളില്‍ ഒട്ടിച്ച് വെക്കാവുന്നതാണ്.
- ഇവയ്ക്ക് മുകളില്‍ വൈക്കോല്‍ പുല്ലോ അല്ലെങ്കില്‍ മറ്റ് പുല്ലുകളോ വെച്ച് മറച്ചുവെച്ച് പുല്‍ക്കൂടിന്റെ പണി പൂര്‍ത്തിയാക്കാവുന്നതാണ്.
പുല്‍ക്കൂട്ടില്‍ എന്തെല്ലാം വെക്കാം?
രൂപങ്ങള്‍
പുല്‍ക്കൂട്ടില്‍ വെക്കുന്നതിനായി ആദ്യം വേണ്ടത് രൂപങ്ങളാണ്. വിവിധ തരം രൂപങ്ങള്‍ കടകളില്‍ നിന്ന് വാങ്ങിക്കാന്‍ സാധിക്കുന്നതാണ്. മാതാവ്, ജോസഫ്, ഉണ്ണിയേശു എന്നിവരാണ് അതില്‍ പ്രധാനം. കൂടാതെ യേശു ജനിച്ചതറിഞ്ഞ് എത്തുന്ന ഇടയന്മാര്‍, പേര്‍ഷ്യയില്‍ നിന്നുള്ള വിദ്വാന്മാര്‍, പശുക്കല്‍, കഴുതകള്‍, ആടുകള്‍, ഒട്ടകം എന്നിവയുടെയെല്ലാം രൂപങ്ങളും പുല്‍ക്കൂട്ടില്‍ വെക്കണം. ഇവരോടൊപ്പം മാലാഖമാരും വേണം.
വൈക്കോല്‍
തൊഴുത്തായി തോന്നിക്കുന്നതിനായി പുല്‍ക്കൂട്ടില്‍ വൈക്കോലും ചെടികളും വെക്കാം. ഇതിലാണ് രൂപങ്ങള്‍ വെക്കേണ്ടത്.
ലൈറ്റുകള്‍
പുല്‍ക്കൂട് അലങ്കരിക്കുന്നതിനായി വിവിധ തരം ലൈറ്റുകള്‍ കൂട്ടില്‍ തൂക്കാവുന്നതാണ്.