Paal Kappa: പാല്‍ കപ്പ കഴിക്കാന്‍ കൊതിയുണ്ടോ? കടയില്‍ അലയേണ്ട വീട്ടിലുണ്ടാക്കാം
How To Make Paal Kappa: കപ്പയെ പല രൂപത്തില്‍ തീന്‍ മേശകളിലെത്തിക്കാന്‍ സാധിക്കും. കപ്പ കൊണ്ടുണ്ടാക്കുന്ന ഓരോ വിഭവത്തിനും പ്രത്യേക രുചിയായിരിക്കും. രുചിയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല പാല്‍ കപ്പയും. രുചികരമായ പാല്‍ കപ്പ വീട്ടിലുണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.
പാല്‍ കപ്പ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ കഴിക്കുന്നതെല്ലാം കടകളില്‍ നിന്നാണെന്ന് മാത്രം. സ്വന്തമായി പാല്‍ കപ്പ ഉണ്ടാക്കി കഴിച്ച് നോക്കിയുണ്ടോ? കപ്പ കിട്ടിയാലും പാല്‍ കപ്പ എങ്ങനെയുണ്ടാക്കും എന്നത് പലര്‍ക്കും അറിയില്ല. കപ്പയെ പല രൂപത്തില്‍ തീന്‍ മേശകളിലെത്തിക്കാന്‍ സാധിക്കും. കപ്പ കൊണ്ടുണ്ടാക്കുന്ന ഓരോ വിഭവത്തിനും പ്രത്യേക രുചിയായിരിക്കും. രുചിയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല പാല്‍ കപ്പയും. രുചികരമായ പാല്‍ കപ്പ വീട്ടിലുണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.
ചേരുവകള്‍
- കപ്പ- 1 കിലോ
- ഉപ്പ്- ആവശ്യത്തിന്
- തേങ്ങ ചിരകിയത്- ഒന്നര കപ്പ്
- ചുവന്നുള്ളി- 10 അല്ലി
- വെളുത്തുള്ളി- 4 അല്ലി
- പച്ചമുളക്- 4 എണ്ണം
- കറിവേപ്പില- ഒരു തണ്ട്
- ജീരകം- അര ടീസ്പൂണ്‍
- വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
- വറ്റല്‍മുളക്- 4 എണ്ണം
- കറിവേപ്പില- രണ്ട് തണ്ട്
തയാറാക്കുന്ന വിധം
ആദ്യം കപ്പ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം. എന്നിട്ട് നന്നായി കഴുകി വൃത്തിയാക്കുക. ശേഷം തേങ്ങ ചിരകിയതിലേക്ക് മുക്കാല്‍ കപ്പ വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കാം. എന്നിട്ട് അതില്‍ നിന്ന് ഒന്നാം തേങ്ങപ്പാല്‍ പിഴിഞ്ഞെടുക്കാം. വീണ്ടും വെള്ളമൊഴിച്ച് നന്നായി തേങ്ങ അരച്ച ശേഷം രണ്ടാം പാല്‍ പിഴിഞ്ഞെടുക്കാം.
Also Read: Wine Recipe: ഇന്ന് ഇട്ടാൽ ക്രിസ്തുമസിന് കുടിക്കാം…; വൈൻ വീട്ടിൽ തയ്യാറാക്കാം എളുപ്പത്തിൽ
എന്നിട്ട്, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ജീരകം മിക്‌സിയിലിട്ട് ചതച്ചെടുക്കാം. ശേഷം വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ച് കപ്പ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ വേവിച്ചെടുക്കാം. നന്നായി വേവിച്ചെടുത്ത ശേഷം കപ്പയില്‍ നിന്ന് വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം. ചതച്ച മസാലയും തേങ്ങാപ്പാലും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇങ്ങനെ മിക്‌സ് ചെയ്‌തെടുത്ത കപ്പ കുറുകി വരുന്നത് വരെ അടുപ്പത്ത് വെച്ച് ഇളക്കുക. ശേഷം ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റല്‍ മുളകും ചുവന്നുള്ളിയും മൂപ്പിച്ചെടുക്കുക. ചുവന്നുള്ളി നല്ല ബ്രൗണ്‍ നിറമായി കഴിഞ്ഞാല്‍ വേവിച്ച കപ്പയിലേക്ക് ചേര്‍ത്ത് യോജിപ്പിച്ചെടുക്കാം.