5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: ഓണ സദ്യ കുറുക്ക് കാളൻ, ഒന്നു കഴിച്ചാൽ വീണ്ടും കഴിച്ചോണ്ടിരിക്കും

Onam 2024: ഇലയിൽ കുറുക്ക് കാളൻ കൂടിയുണ്ടെങ്കിൽ സദ്യ കേമമായെന്ന് പറയും. പലരുടെയും ഇഷ്ട വിഭവമാണിത്.

Onam 2024: ഓണ സദ്യ കുറുക്ക് കാളൻ, ഒന്നു കഴിച്ചാൽ വീണ്ടും കഴിച്ചോണ്ടിരിക്കും
athira-ajithkumar
Athira CA | Published: 07 Sep 2024 23:46 PM

മധ്യ കേരളത്തിലെ സദ്യ വ്യത്യസ്തത നിറഞ്ഞതാണ്. പുളിശേരിയെക്കാൾ ഇവിടെയുള്ളവർക്ക് പ്രിയം കുറുക്ക് കാളാനാണ്. ഈ ഓണത്തിന് ചെറുചൂടുള്ള ചോറിനൊപ്പം ചേനയും ഏത്തക്കായും ചേർത്തൊരു കാളൻ ആയാലോ. ഓണ സദ്യയ്ക്കായി തലേ ദിവസം തന്നെ ഇത് തയ്യാറാക്കി വയ്ക്കാം. ഓണസദ്യക്ക് വേണ്ടി കുറുക്കു കാളൻ ഈ രീതിയിൽ തയാറാക്കാം.

ചേരുവകൾ

ചേന – ഇടത്തരം കഷ്ണം
നേന്ത്രക്കായ – 1
തേങ്ങ – ഒരു ഇടത്തരം തേങ്ങ
ജീരകം – കാൽ ടേബിൾ സ്പൂൺ
കുരുമുളകു പൊടി – കാൽ സ്പൂൺ
തൈര് – 500 gm
പച്ചമുളക് – 3
ചുവന്ന മുളക് – 2-3
കടുക് – 1 സ്പൂൺ
കറിവേപ്പില – കുറച്ച്
ഉലുവാപ്പൊടി – കാൽ സ്പൂൺ
വെളിച്ചെണ്ണ – 1 സ്പൂൺ
നെയ്യ് – 1 സ്പൂൺ

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ് വൃത്തിയാക്കിയ ചേനയും ഏത്തക്കായയും ചതുരത്തിൽ മുറിച്ച് കുക്കറിൽ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക.
തേങ്ങ, പച്ചമുളക്, ജീരകം, കുരുമുളകുപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. വേവിച്ച് വച്ചിരിക്കുന്ന കഷ്ണം മൺച്ചട്ടിയിലേക്ക് മാറ്റിയതിന് ശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് അരപ്പ് കൂടെ
കൂടെ ചേർത്ത് തിളപ്പിക്കുക. തിള വരുമ്പോൾ തൈര് ചേർത്ത് കുറുക്കി കുറുക്കി എടുക്കുക.
‌‌‌
താളിക്കാൻ

ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണയും നെയ്യും ചൂടാക്കിയെടുക്കുക. ഇതിലേക്ക് കടുക്, മുളക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്തു വറത്തു കൊരുക. കുറുക്കി വച്ചിരിക്കുന്ന കാളനിലേക്ക് ഇത് ചേർക്കുക.