Onam 2024 : ഇത്തവണ ഓണസദ്യക്ക് കൂടുതൽ മാധുര്യമേകാം; കോവിലകം സ്റ്റൈൽ മാമ്പഴപ്പുളിശ്ശേരി, ഉറപ്പായിട്ടും നാവിൽ വെള്ളമൂറും
Onam 2024: ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവമാണ് പുളിശ്ശേരി. ഒരോ തവണയും വ്യത്യസ്തമായ പുളിശ്ശേരികൾ ഭക്ഷണ പ്രേമികൾ പരീക്ഷിക്കാറുണ്ട്.
‘മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്ന്’ പണ്ടാരോ പറഞ്ഞതും, മാമ്പൂ പൊട്ടിച്ചതിന് കുഞ്ഞിനെ തല്ലിയ അമ്മയുടെ നൊമ്പരവുമെല്ലാം നമുക്ക് തത്ക്കാലം മറക്കാം….മലയാളികൾ വീണ്ടും മവേലി മന്നനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.. കുടുംബത്തിനൊപ്പം ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. സദ്യയിൽ പുളിശ്ശേരി ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്.. ഈ ഓണത്തിനൊരു വെററ്റി മാമ്പഴ പുളിശ്ശേരിയായാലോ..! കോവിലകം സ്റ്റെെൽ മാമ്പഴപുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം….
കോവിലകം സ്റ്റെെൽ മാമ്പഴപുളിശ്ശേരി
പഴുത്ത മാങ്ങ തൊലികളഞ്ഞ് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. ചെറിയ തിള വരുമ്പോൾ ശർക്കര പാനി ചേർക്കുക. ഇതിലേക്ക് നെയ്യ് ചേർത്ത് കുറുക്കിയെടുക്കുക. തേങ്ങ, തെെര്, മഞ്ഞപ്പൊടി, മുളക്പൊടി എന്നിവ ചേർത്ത അരപ്പ് ഇതിലേക്ക് ചേർക്കുക. കുടുക്, ഉലുക, വറ്റൽ മുളക് എന്നിവ നെയ്യിൽ ചേർത്ത് മുപ്പിച്ച് ചേർക്കുക.
ചേരുവകൾ
പഴുത്ത മാങ്ങ – നാല് എണ്ണം.
ഉപ്പ് – 1/2 ടീസ്പൂൺ
വെള്ളം – 1 കപ്പ്.
ശർക്കര- രുചിക്കനുസരിച്ച്
നെയ്യ്- ആവശ്യത്തിന്
അരയ്‌ക്കാനുള്ള ചേരുവകൾ
തേങ്ങ – 1 കപ്പ്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
തൈര് – 1 കപ്പ്
ഇവയെല്ലാം ആവശ്യത്തിന് തൈര് ചേർത്ത് നന്നായി അരച്ചെടുക്കാം.
താളിക്കാൻ
നെയ്യ് – 1/4 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉലുവ – പാകത്തിന്
വറ്റൽ മുളക് – 4 എണ്ണം
കറിവേപ്പില- ആവശ്യത്തിന്