5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fish Curry Recipe: മീന്‍ കറി വെക്കാന്‍ എന്തിനിത്ര കഷ്ടപ്പാട്? എളുപ്പത്തില്‍ തയാറാക്കാമല്ലോ!

Fish Curry Recipe in Malayalam: മീന്‍ കറി ഇഷ്ടമല്ലേ? നല്ലൊരു മീന്‍ കറിയുണ്ടെങ്കില്‍ ഒരു പറ ചോറ് കഴിക്കാമെന്ന് ചിന്തിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ പലര്‍ക്കും അറിയാത്ത കാര്യം എങ്ങനെ രുചികരമായി മീന്‍ കറി തയാറാക്കാമെന്നാണ്. ഒരു മീന്‍ കറി ഉണ്ടാക്കി നോക്കിയാലോ?

shiji-mk
Shiji M K | Published: 07 Jan 2025 14:16 PM
ഒരു മീന്‍ കറിയില്ലാതെ എങ്ങനെയാണല്ലേ ചോറ് കഴിക്കുക. നല്ല എരിവും പുളിയുമുള്ള മീന്‍ കറിയുണ്ടെങ്കില്‍ മറ്റൊന്നും വേണ്ട. എന്നാല്‍ മീന്‍ കറിയുണ്ടാക്കാന്‍ ഒരുപാട് സമയം വേണമെന്നാണ് പലരും പറയുന്നത്. അത്ര സമയമെടുക്കാതെ എളുപ്പത്തില്‍ എങ്ങനെ മീന്‍ കറി തയാറാക്കാമെന്ന് നോക്കിയാലോ? (Image Credits: Freepik)

1 / 5
മീന്‍ കറി തയാറാക്കുന്നതിനാവശ്യമായ സാധനങ്ങള്‍- മീന്‍ 400 ഗ്രാം, ചെറിയ ഉള്ളി 8 എണ്ണം, ഇഞ്ചി ഒന്ന് ചെറുത്, വെളുത്തുള്ളി 2 അല്ലി, പച്ചമുളക് 4 എണ്ണം. (Image Credits: Freepik)

മീന്‍ കറി തയാറാക്കുന്നതിനാവശ്യമായ സാധനങ്ങള്‍- മീന്‍ 400 ഗ്രാം, ചെറിയ ഉള്ളി 8 എണ്ണം, ഇഞ്ചി ഒന്ന് ചെറുത്, വെളുത്തുള്ളി 2 അല്ലി, പച്ചമുളക് 4 എണ്ണം. (Image Credits: Freepik)

2 / 5
വെളിച്ചണ്ണ, തക്കാളി 1, കുടംപുളി 3 എണ്ണം, തേങ്ങാപ്പാല്‍ കട്ടിയുള്ളത് അരക്കപ്പ്, മുളക് പൊടി (കാശ്മീരി) 4 ടീസ്പൂണ്‍, മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍, മല്ലിപ്പൊടി അര ടീസ്പൂണ്‍, കടുക് 1 ടീസ്പൂണ്‍, കറിവേപ്പില. (Image Credits: Unsplash)

Fish Curry (2)

3 / 5
ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നീളത്തില്‍ അരിഞ്ഞതും തക്കാളി മുറിച്ചതും പൊടികളും കുടംപുളിയും ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ചട്ടിയിലിട്ട് തിളപ്പിക്കുക. (Image Credits: Unsplash)

Fish Curry (3)

4 / 5
നന്നായി തിളച്ചതിന് രണ്ട് മിനിറ്റ് ശേഷം മീന്‍ ഇട്ട് കൊടുക്കാം. കൂടെ ആവശ്യത്തിന് വെള്ളമൊഴിക്കുകയും വേണം. മീന്‍ നന്നായി വെന്തതിന് ശേഷം വെളിച്ചെണ്ണയും തേങ്ങാപ്പാലും ചേര്‍ത്ത് ചൂടാക്കി തീ അണയ്ക്കാം. ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുകും കറിവേപ്പിലും ഇട്ട് ചൂടാക്കി കറിയിലേക്ക് ഒഴിക്കാം. മീന്‍ കറി റെഡി. (Image Credits: Unsplash)

Fish Curry (4)

5 / 5