5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Idli Recipe: വെറുതെ കഴിക്കാനുള്ളതല്ല, ആരോഗ്യവും വേണ്ടേ? ഇഡ്ഡലി ഇങ്ങനെ തയാറാക്കാം

How To make Idli: ഇഡ്ഡലി കഴിക്കാനിഷ്ടമല്ലേ? ആവിയില്‍ വേവിച്ചെടുക്കുന്നത് കൊണ്ട് തന്നെ ശരീരത്തിന് വളരെ മികച്ചത് തന്നെയാണ് ഇഡ്ഡലി. ഇഡ്ഡലി ശരീരത്തിന് നല്ലതാണ്, പക്ഷെ അതിന് കുറച്ചുകൂടി ഗുണപ്രദമാക്കാന്‍ ഒട്ടേറെ വഴികളുണ്ട്. ഇഡ്ഡലി കൂടുതല്‍ ആരോഗ്യകരമാക്കി മാറ്റുന്നതിന് ഒട്ടനവധി വഴികളുണ്ട്. ഇവ പരീക്ഷിക്കുന്നതിന് ശരീരത്തിന് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്, അവ എന്തെല്ലാമാണെന്ന് നോക്കാം.

Idli Recipe: വെറുതെ കഴിക്കാനുള്ളതല്ല, ആരോഗ്യവും വേണ്ടേ? ഇഡ്ഡലി ഇങ്ങനെ തയാറാക്കാം
ഇഡ്ഡലി Image Credit source: Social Media
shiji-mk
Shiji M K | Published: 12 Jan 2025 22:13 PM

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും പ്രധാന ഘടകം ഭക്ഷണമാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നമ്മളെ കൂടുതല്‍ അപകടങ്ങളില്‍ കൊണ്ടുചെന്നെത്തിക്കും. ഭക്ഷണം വീട്ടില്‍ നിന്ന് കഴിക്കുകയാണെങ്കിലും ഏറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. നല്ല ഭക്ഷണശീലം പിന്തുടരുന്നത് നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യും.

ഇഡ്ഡലി കഴിക്കാനിഷ്ടമല്ലേ? ആവിയില്‍ വേവിച്ചെടുക്കുന്നത് കൊണ്ട് തന്നെ ശരീരത്തിന് വളരെ മികച്ചത് തന്നെയാണ് ഇഡ്ഡലി. ഇഡ്ഡലി ശരീരത്തിന് നല്ലതാണ്, പക്ഷെ അതിന് കുറച്ചുകൂടി ഗുണപ്രദമാക്കാന്‍ ഒട്ടേറെ വഴികളുണ്ട്.

ഇഡ്ഡലി കൂടുതല്‍ ആരോഗ്യകരമാക്കി മാറ്റുന്നതിന് ഒട്ടനവധി വഴികളുണ്ട്. ഇവ പരീക്ഷിക്കുന്നതിന് ശരീരത്തിന് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്, അവ എന്തെല്ലാമാണെന്ന് നോക്കാം.

ഉഴുന്ന് ഉപയോഗിച്ചാണല്ലോ ഇഡ്ഡലി ഉണ്ടാക്കാറുള്ളത്. ഉഴുന്ന് കുറയുന്നതിന് അനുസരിച്ച് ഇഡ്ഡലിയുടെ സ്വാദിലും വ്യത്യാസം വരാറുണ്ട്. മൂന്നില്‍ ഒരു ഭാഗമാണ് ഉഴുന്ന് എടുക്കുക. അതായത് മൂന്ന് അരിയെങ്കില്‍ അതില്‍ ഒന്ന് ഉഴുന്ന് എടുക്കുന്നു. ഉഴുന്നില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെയാണ് ഉഴുന്ന് നമ്മള്‍ കൂടുതല്‍ എടുക്കുന്നതും. ഉഴുന്നിന് പകരം സോയാബീന്‍ ചേര്‍ത്തും ഇഡ്ഡലി ഉണ്ടാക്കാം. അത് സാധിക്കാത്തവര്‍ക്ക് ഉഴുന്നിനൊപ്പവും സോയാബീന്‍ ഉപയോഗിക്കാവുന്നതാണ്. ശരീരത്തിന് പ്രോട്ടീന്‍ നല്‍കാന്‍ സോയാബീനും വളരെ നല്ലതാണ്.

Also Read: Fish Curry Recipe: മീന്‍ കറി വെക്കാന്‍ എന്തിനിത്ര കഷ്ടപ്പാട്? എളുപ്പത്തില്‍ തയാറാക്കാമല്ലോ!

പ്രമേഹ രോഗികള്‍ക്ക് ഇഡ്ഡലി വളരെ മികച്ച ഭക്ഷണമല്ലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. അരി അരച്ചുണ്ടാക്കുന്ന ഭക്ഷണമായതിനാല്‍ ആണ് ഇഡ്ഡലിയും ദോശയുമെല്ലാം പ്രമേഹ രോഗികള്‍ക്ക് വെല്ലുവിളിയാകുന്നത്. മാത്രമല്ല, തടി കൂടുന്നതിനും ഇതുവഴിവെക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇല്ലതാക്കുന്നതിനായി ഇഡ്ഡലി ഉണ്ടാക്കുമ്പോള്‍ അതിലേക്ക് ഉലുവ ചേര്‍ക്കാവുന്നതാണ്.

ഇഡ്ഡലി കല്ലുപോലെ ഇരിക്കുന്നത് ഒഴിവാക്കാന്‍ എന്ത് ചെയ്യാം?

കല്ലുപോലെയുള്ള ഇഡ്ഡലി എങ്ങനെ കഴിക്കും അല്ലെ, ഇഡ്ഡലിക്ക് മാവ് തയാറാക്കുമ്പോള്‍ തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഉഴുന്ന് കുതിര്‍ത്ത വെള്ളത്തില്‍ തന്നെ വേണം അരിയും ഉഴുന്നുമെല്ലാം അരച്ചെടുക്കാം. നല്ലതുപോലെ കുതിര്‍ത്തിന് ശേഷം വേണം ഇവ അരച്ചെടുക്കാന്‍.

അരച്ചെടുത്ത മിശ്രിതം ഫെര്‍മെന്റാകാന്‍ ചൂടുള്ള സ്ഥലത്ത് വെക്കുകയും വേണം. മാവില്‍ വെള്ളം അധികമായി ഒഴിക്കരുത്. വെള്ളം അധികമാകാനോ കുറയാനോ പാടില്ല. ഇവ രണ്ടും ഇഡ്ഡലിയുടെ മാര്‍ദം നഷ്ടപ്പെടാനും വേവ് പാകമാകാതിരിക്കാനും കാരണമാകും.