5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diwali 2024: മധുരമില്ലാതെ എന്ത് ദീപാവലി; മധുരം പകരും ചില രുചിക്കൂട്ടുകൾ ഇതാ….

Diwali Sweets: ദീപാവലി ആഘോഷിക്കാനുള്ള തിരക്കിലാണ് നാട്. പല വിവിധത്തിലുള്ള ലെെറ്റുകളും വിഭവങ്ങളും പലഹാരങ്ങളുമൊക്കായി ആഘോഷത്തിലായിരിക്കും നാട്. ദീപാവലി എന്നാൽ ദീപങ്ങളുടെ മാത്രമല്ല മധുരങ്ങളുടേത് കൂടിയാണ്.

Diwali 2024: മധുരമില്ലാതെ എന്ത് ദീപാവലി; മധുരം പകരും ചില രുചിക്കൂട്ടുകൾ ഇതാ….
Image Credits: Manogna Reddy/ Getty Images Creative
athira-ajithkumar
Athira CA | Updated On: 24 Oct 2024 12:00 PM

രാജ്യത്തെ പല ഭാ​ഗങ്ങളിലും ദീപാവലിയ്ക്ക് പിന്നിലെ ഐതീഹ്യം പലതാണ്. എങ്കിലും ചിരാതുകൾ കത്തിച്ചും മധുരപലഹാരങ്ങൾ കെെമാറിയും ജനങ്ങൾ ദീപാവലി ആഘോഷിക്കുന്നു. ദീപാവലിയോട് അനുബന്ധിച്ച് ഉത്തരേന്ത്യൻ വിഭവങ്ങൾക്കാണ് കേരളത്തിൽ ആവശ്യക്കാർ ഏറെ.. പാൽക്കൊണ്ടുള്ള വിഭവങ്ങളോടാണ് എല്ലാവർക്കും പ്രിയം. മെസൂർ പാക്ക്, ഹൽവകൾ, പേഡ, ലഡു, ജിലേബി, ബർഫികൾ, അങ്ങനെ വിപണി കീഴടക്കിയ വിഭവങ്ങൾ ഏറെയാണ്. ദീപവലിക്ക് വീട്ടിലുണ്ടാക്കാൻ കഴിയുന്ന ചില രുചിക്കൂട്ടുകൾ ഇതാ…

 

  • മൈസൂർ പാക്

ചേരുവകൾ

കടലമാവ് – ഒരു കപ്പ് (100 gm)
പഞ്ചസാര – 1½ കപ്പ് (330 gm)
വെള്ളം – ½ Cup കപ്പ് (125 ml)
നെയ്യ് – 1½ കപ്പ് (375 ml)

തയ്യാറാക്കുന്ന വിധം

കടലമാവ് ചെറുതീയിൽ ചൂടാക്കിയെടുക്കുക. മറ്റൊരു പാത്രത്തിൽ ഒന്നര കപ്പ് നെയ്യും ചൂടാക്കി എടുക്കുക. വറുത്ത് വച്ച കടലമാവിലേക്ക് ഉരുക്കി വച്ചിരിക്കുന്ന നെയ്യുടെ പകുതി (മുക്കാൽ കപ്പ്) ചേർത്ത് ഇളക്കി യോജിപ്പിക്കുക. മറ്റൊരു പാനിൽ ഒന്നര കപ്പ് പഞ്ചസാര അര കപ്പ് വെള്ളം ചേർത്ത് നൂൽ പരുവത്തിൽ പാനിയാക്കണം. ഇതിലേക്ക് കടലമാവും നെയ്യും ചേർത്ത് തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒഴിക്കുക. നന്നായി കുറുക്കി വരുമ്പോൾ ബാക്കിയുള്ള ഈ കൂട്ടിലേക്ക് കുറെശെയായി ചേർത്തുകൊണ്ടിരിക്കണം. ഇത് അടികട്ടിയുള്ള പരന്ന പാത്രത്തിലേക്ക് ഒഴിക്കുക. രണ്ട് മണിക്കൂർ തണുക്കാൻ വച്ചതിന് ശേഷം മുറിച്ച് ഉപയോ​ഗിക്കാവുന്നതാണ്.

  • ജിലേബി

ചേരുവകൾ

ഉഴുന്നുപരിപ്പ് – ഒരു കപ്പ്
പച്ചരി – ഒരു വലിയ സ്പൂൺ
പഞ്ചസാര – രണ്ടു കപ്പ്
വെള്ളം – അര കപ്പ്
ജിലേബി കളർ – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഉഴുന്നുപരിപ്പും അരിയും കുതിർത്തെടുക്കുക. ഒരു നുള്ള് ജിലേബി കളറും ചേർത്ത് കുതിർന്നതിന് ശേഷം അരച്ചെടുക്കുക. പഞ്ചസാര ആവശ്യത്തിന് വെള്ളം ചേർത്ത് പാനിയാക്കി വയ്ക്കുക. അടികട്ടിയുള്ള പരന്ന പാത്രത്തിൽ നെയ്യ് ചൂടാകുമ്പോൾ ബട്ടൺഹോൾ തയ്ച്ച തുണിയിൽ ആട്ടിയ ഉഴുന്നുമാവ് അതിലേക്ക് ചേർത്ത്, നെയ്യിലേക്ക് ജിലേബിയുടെ ആകൃതിയിൽ ഞെക്കിപ്പിഴിയുക. പാകമായതിന് ശേഷം പഞ്ചസാര പാനിയിൽ മുക്കിയതിന് ശേഷം മാറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.

  • ലഡു

ചേരുവകൾ

കടലമാവ് – 2 കപ്പ് (180gm)
ഉപ്പ് – ¼ ടീസ്പൂൺ
ബേക്കിംഗ് സോഡാ – 1നുള്ള്
വെള്ളം – ¾ കപ്പ് (160ml)
എണ്ണ

പഞ്ചസാര – 2 കപ്പ് (450gm)
വെള്ളം – ½ കപ്പ് (120ml)
മഞ്ഞപ്പൊടി- ഒരു നുള്ള്
‍ഏലക്ക പൊടിച്ചത് – ¼ ടീസ്പൂൺ

നെയ്യ് – 3 ടേബിൾസ്പൂൺ
കശുവണ്ടി – ¼ കപ്പ്
ഉണക്കമുന്തിരി – ¼ കപ്പ്
കൽക്കണ്ടം – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

കടലമാവ്, ഉപ്പ്, ബേക്കിം​ഗ് സോഡ, മഞ്ഞപ്പൊടി വെള്ളം എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക. എണ്ണ ചൂടായതിന് ശേഷം തുള്ളകളുള്ള സ്പൂണിലൂടെ മാവ് ചൂടാക്കി എടുക്കുക. 10 സെക്കന്റിന് ശേഷം ഇത് കോരിയെടുക്കുക. ഈ രീതിയിൽ ബാക്കിയുള്ള മാവും കോരിയെടുക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന ബൂന്ദിയിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്ത പഞ്ചസാര പാനി ചേർത്ത് തണുക്കാൻ വയ്ക്കുക. ഇതിലേക്ക് കശുവണ്ടി, കൽക്കണ്ടം, മുന്തിരി എന്നിവ ചേർക്കുക. ചൂട് കുറയുമ്പോൾ ചെറിയ ഉണ്ടകളാക്കി ‌ഉരുട്ടി മാറ്റി വയ്ക്കുക. ഒരു ദിവസത്തിന് ശേഷം ഉപയോ​ഗിക്കാവുന്നതാണ്.

  • ഗുലാബ് ജാമുൻ

ചേരുവകൾ

പഞ്ചസാര – 1½ കപ്പ് (300 gm)
വെള്ളം – 1½ കപ്പ് (375 ml)
ഏലക്ക പൊടിച്ചത് – ¼ ടീസ്പൂൺ
റോസ് വാട്ടർ – ¼ ടീസ്പൂൺ
പാൽപ്പൊടി – 1 കപ്പ് (135 gm)
മൈദ – ¼ കപ്പ് (30 gm)
ബേക്കിംഗ് പൗഡർ – ½ ടീസ്പൂൺ
പാൽ – 4 ടേബിൾസ്പൂൺ (60 ml)
നെയ്യ് – 1 ടീസ്പൂൺ
സൺഫ്ളവർ ഓയിൽ – 2 കപ്പ് (500 ml)

തയ്യാറാക്കുന്ന വിധം

ഒന്നര കപ്പ് പഞ്ചസാരയും 3 കപ്പ് വെള്ളവും ഏലയ്ക്കാപ്പൊടിച്ചതും ചേർത്ത് പഞ്ചസാര പാനി തയ്യാറാക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ റോസ് വാട്ടർ ചേർത്ത് മാറ്റി വയ്ക്കുക. ഒരു മിക്സിം​ഗ് ബൗളിൽ പാൽപ്പൊടി, മെെദ, ബേക്കിം​ഗ് പൗഡർ എന്നിവ മിക്സ് ചെയ്യുക. ഇതിലേക്ക് പാൽ ചേർത്ത് ഇളക്കുക. ശേഷം നന്നായി കുഴച്ച് ഉരുളകളാക്കി ഉരുട്ടി എടുക്കുക. അടിക്കട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകൾ വറുത്തുകോരുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാര പാനിയിലേക്ക് ചൂടോടെ തന്നെ വറുത്ത് കോരി വച്ചിരിക്കുന്ന ഉണ്ടകൾ ചേർക്കുക. രണ്ട് മണിക്കൂറിന് ശേഷം ഉപയോ​ഗിക്കാവുന്നതാണ്.

  • പാൽ പേഡ

ചേരുവകൾ

പാൽ – 3/4 കപ്പ്
പഞ്ചസാര – 1/3 കപ്പ്
പാൽപ്പൊടി – 1 കപ്പ്
‌നെയ്യ് – 2 ടീസ്പൂൺ
‌ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള പാത്രത്തിൽ പാലും പഞ്ചസാരയും ചൂടാക്കുക. ഇതിലേക്ക് പാൽപ്പൊടി കുറേശേ ചേർത്ത് ഒട്ടും കട്ടിയില്ലാത്ത വിധം ചെറുതീയിൽ ഇളക്കിയെടുക്കുക. കുറുകി തുടങ്ങുമ്പോൾ നെയ്യും ഏലയ്ക്കാപ്പൊടിയും ചേർത്ത് കൊടുക്കുക. പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പാകമാകുമ്പോൾ നെയ്യ് പുരട്ടിയ മറ്റൊരു പാത്രത്തിലേക്കു മാറ്റുക. അതിന് ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചുമാറ്റാം.

Latest News