AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Drumstick Water For Hair Growth: മുടി വളർച്ചയ്ക്ക് മുരിങ്ങയില വെള്ളം എങ്ങനെ ഉണ്ടാക്കാം? കഴിക്കേണ്ടത് ഇങ്ങനെ

How To Consume Drumstick Water For Hair Growth: ആരോ​ഗ്യത്തിനും കണ്ണിനുമെല്ലാം നിരവധി ​ഗുണങ്ങൾ നൽക്കുന്ന മുരിങ്ങ മുടി വളർച്ചയ്ക്കും വളരെ നല്ലതാണ്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ മുരിങ്ങയില ശരീരത്തെ പോഷിപ്പിക്കുന്നതിനുള്ള പ്രകൃതിദത്തമായ മാർ​ഗമാണ്.

Drumstick Water For Hair Growth: മുടി വളർച്ചയ്ക്ക് മുരിങ്ങയില വെള്ളം എങ്ങനെ ഉണ്ടാക്കാം? കഴിക്കേണ്ടത് ഇങ്ങനെ
Moringa Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 09 Apr 2025 14:58 PM

നമ്മുടെ നാട്ടിൽ സുലഭമായി കാണുന്ന ഒന്നാണ് മുരിങ്ങ. ആരോ​ഗ്യത്തിനും കണ്ണിനുമെല്ലാം നിരവധി ​ഗുണങ്ങൾ നൽക്കുന്ന ഇവ മുടി വളർച്ചയ്ക്കും വളരെ നല്ലതാണ്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ മുരിങ്ങയില ശരീരത്തെ പോഷിപ്പിക്കുന്നതിനുള്ള പ്രകൃതിദത്തമായ മാർ​ഗമാണ്. മുടി വളർച്ച വർദ്ധിപ്പിക്കുന്നതിന് മുരിങ്ങയില വെള്ളം എങ്ങനെ ഉണ്ടാക്കാമെന്നും അത് എങ്ങനെ കഴിക്കാമെന്നും നമുക്ക് നോക്കാം.

മുടി വളർച്ചയ്ക്ക് മുരിങ്ങയില ഗുണകരമാകുന്നതിന് കാരണം ഇവ ആരോഗ്യമുള്ള മുടിയെ പിന്തുണയ്ക്കുന്ന പോഷകങ്ങളാൽ സമ്പന്നമാണ്.  വൈറ്റമിൻ എ, സി, ഇ തുടങ്ങിയ അവശ്യ വിറ്റാമിനുകളും ബി വിറ്റാമിനുകളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകൾ തലയോട്ടിയെ പോഷിപ്പിക്കാനും, രോമകൂപങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, മുടിയുടെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പ്രോട്ടീന്റെ നിർമ്മാണ ബ്ലോക്കുകളായ അമിനോ ആസിഡുകളും അവയിൽ അടങ്ങിയിട്ടുണ്ട്. ഇവ മുടി വളർച്ചയ്ക്കും ശക്തിക്കും അത്യാവശ്യമാണ്. മുരിങ്ങയിൽ ക്വെർസെറ്റിൻ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതിലൂടെ ആരോഗ്യകരമായ മുടി വളർച്ച വർദ്ധിക്കുന്നു. ഈ ധാതുക്കളെല്ലാം തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും, രോമകൂപങ്ങളുടെ ആരോഗ്യകരമായ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

മുരിങ്ങയില വെള്ളം എങ്ങനെ ഉണ്ടാക്കാം

മുരിങ്ങയിലയോ മുരിങ്ങക്കായ്കളോ ഉപയോഗിച്ച് മുരിങ്ങയില വെള്ളം തയ്യാറാക്കാം.

ചേരുവകൾ: മുരിങ്ങയില (ഒരു പിടി), വെള്ളം (2-3 കപ്പ്),

തയ്യാറാക്കൽ: ഇലകൾ വൃത്തിയാക്കുക, അഴുക്കോ കീടനാശിനി അവശിഷ്ടങ്ങളോ നീക്കം ചെയ്യാൻ ഒരു പിടി മുരിങ്ങയില നന്നായി കഴുകുക. ശേഷം ഒരു പാത്രമെടുത്ത്, അതിൽ 2-3 കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചുതുടങ്ങുമ്പോൾ, കഴുകിയ മുരിങ്ങയില വെള്ളത്തിലേക്ക് ചേർക്കുക. തീ കുറയ്ക്കുക, ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളമ 10-15 മിനിറ്റ് വയ്ക്കുക. വെള്ളം അല്പം പച്ചകലർന്ന നിറമാകും. വെള്ളം കടും പച്ച നിറമായിക്കഴിഞ്ഞാൽ, ഒരു നേർത്ത അരിപ്പയോ തുണിയോ ഉപയോഗിച്ച് ഇലകൾ വെള്ളത്തിൽ നിന്ന് അരിച്ചെടുക്കുക. ശേഷം ഇവ നിങ്ങൾക്ക് കുടിക്കാം.

മുടി വളർച്ചയ്ക്ക് മുരിങ്ങിയില വെള്ളം എങ്ങനെ ഉപയോഗിക്കാം. നിങ്ങളുടെ ദിനചര്യയിൽ ഇത് ഉൾപ്പെടുത്തുന്നതിനുള്ള ചില പൊടികൈകൾ ഇതാ. മികച്ച ഫലം ലഭിക്കുന്നതിന് രാവിലെ വെറും വയറ്റിൽ മുരിങ്ങയില വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് പോഷകങ്ങൾ കൂടുതൽ ആഗിരണം ചെയ്യാൻ അനുവദിക്കുകയും മുടി വളർച്ചയ്ക്ക് പരമാവധി ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അവയുടെ നന്നായി പ്രവർത്തിച്ച് നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഫോളിക്കിളിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഒരു ദിവസം 1-2 കപ്പ് മുരിങ്ങാ വെള്ളം കുടിക്കുക. ഇത് പതിവായി കുടിക്കുന്നത് പോഷകങ്ങൾ ലഭിക്കാൻ സഹായിക്കുകയും മുടി വളർച്ചയെ വേഗത്തിലാക്കുകയും ചെയ്യുന്നു. മുരിങ്ങാ വെള്ളത്തിന്റെ രുചി വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് ഒരു ടീസ്പൂൺ തേൻ അല്ലെങ്കിൽ നാരങ്ങ നിരോ ചേർക്കാം. തേനും നാരങ്ങയും അതിന്റേതായ ഗുണങ്ങൾ നിറഞ്ഞതാണ് – തേൻ തലയോട്ടിയെ മോയ്സ്ചറൈസ് ചെയ്യുന്നു, അതേസമയം നാരങ്ങ തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കാനും എണ്ണ ഉൽപാദനം നിയന്ത്രിക്കാനും സഹായിക്കുന്നു.

തലയോട്ടിയിലെ ആരോഗ്യവും മുടിയുടെ ഘടനയും മെച്ചപ്പെടുത്തുന്നതിന് മുരിങ്ങയില വെള്ളം കുടിക്കുന്നതിനു പുറമേ, മുടി കഴുകിയ ശേഷം മുരിങ്ങയില വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് മുടിയുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്താനും തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കും.