AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Blood Sugar: ഷുഗറിന് പ്രായം ഒരു പ്രശ്‌നമല്ല; നിയന്ത്രിക്കാനായി എന്തെല്ലാം ചെയ്യാം

How To Control Blood Sugar: ഒരിക്കലും നിസാരമായി കാണേണ്ട ഒന്നല്ല ഷുഗര്‍. വളരെ ഗൗരവമായ പല ആരോഗ്യപ്രശ്‌നങ്ങളും ഇതിന് പിന്നാലെ വന്നെത്താം. കൃത്യമായ ഡയറ്റിലൂടെ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. മധുരം തന്നെയാണ് പ്രധാനമായും നിയന്ത്രിക്കേണ്ടത്. മധുരം മാത്രമല്ല ഇതിന് പുറമെ ഭക്ഷണങ്ങളും പാനീയങ്ങളും ചിലപ്പോള്‍ ഒഴിവാക്കേണ്ടതായും അല്ലെങ്കില്‍ നിയന്ത്രിക്കേണ്ടതായും വരും.

Blood Sugar: ഷുഗറിന് പ്രായം ഒരു പ്രശ്‌നമല്ല; നിയന്ത്രിക്കാനായി എന്തെല്ലാം ചെയ്യാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Updated On: 10 Feb 2025 18:45 PM

പ്രമേഹം അഥവാ ഷുഗര്‍ വരുന്നതിന് ഇന്നത്തെ കാലത്ത് പ്രായ വ്യത്യാസമൊന്നുമില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഈ ജീവിതശൈലി രോഗം വന്നെത്താം. എന്നാല്‍ പലരും ഈ അവസ്ഥയെ വളരെ നിസാരമാക്കിയാണ് കാണുന്നത്. നിയന്ത്രിച്ചില്ലെങ്കില്‍ ബ്ലഡ് ഷുഗര്‍ നമ്മെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.

ഒരിക്കലും നിസാരമായി കാണേണ്ട ഒന്നല്ല ഷുഗര്‍. വളരെ ഗൗരവമായ പല ആരോഗ്യപ്രശ്‌നങ്ങളും ഇതിന് പിന്നാലെ വന്നെത്താം. കൃത്യമായ ഡയറ്റിലൂടെ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. മധുരം തന്നെയാണ് പ്രധാനമായും നിയന്ത്രിക്കേണ്ടത്. മധുരം മാത്രമല്ല ഇതിന് പുറമെ ഭക്ഷണങ്ങളും പാനീയങ്ങളും ചിലപ്പോള്‍ ഒഴിവാക്കേണ്ടതായും അല്ലെങ്കില്‍ നിയന്ത്രിക്കേണ്ടതായും വരും.

പ്രമേഹം നിയന്ത്രിക്കുന്നതിനായി വീട്ടില്‍ വെച്ച് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഷുഗര്‍ നിയന്ത്രിക്കുന്നതിനായി ഭക്ഷണത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാമെന്ന് പരിശോധിക്കാം.

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ചേരുവയാണ് ചുക്ക് (ഇഞ്ചി ഉണക്കിയത്). ഏറെ ഔഷധഗുണങ്ങളുള്ള ചുക്ക് പൊടിച്ച് അത് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിയോ അല്ലെങ്കില്‍ ചായയില്‍ ചേര്‍ത്തോ കുടിക്കാവുന്നതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായി ചിയ വിത്തുകള്‍, ഫ്‌ളാക്‌സ് വിത്തുകള്‍, ആപ്പിള്‍ സിഡര്‍ വിനഗര്‍, വെണ്ടയ്ക്ക, ബ്രക്കോളി, നട്‌സ്, നട്‌സ് ബട്ടര്‍, മുട്ട, ബീന്‍സ് പയറുവര്‍ഗങ്ങള്‍ എന്നിവ കഴിക്കാവുന്നതാണ്.

മധുരം അമിതമായി കഴിക്കുന്നത് നിയന്ത്രിക്കുന്നതിനായി ബ്ലൂബെറി, സ്‌ട്രോബെറി എന്നിവ കഴിക്കാം. ഇവയിലടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍ എന്നിവ ഗുണം ചെയ്യും. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും മധുരത്തോടുള്ള പ്രിയം കുറയ്ക്കാന്‍ സഹായിക്കും.

ഷുഗര്‍ നിയന്ത്രിക്കുന്നതിനായി ആര്യവേപ്പ് കഴിക്കുന്നതും നല്ലതാണെന്ന് പൊതുവെ അഭിപ്രായമുണ്ട്. ആര്യവേപ്പ് ഇല പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷമോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഭക്ഷണങ്ങളുടെ ഭാഗമായോ കഴിക്കാവുന്നതാണ്.

Also Read: Beauty Tips: വാളന്‍പുളി കൊണ്ടും കിടിലന്‍ സ്‌ക്രബുകള്‍; മുഖം വെട്ടിത്തിളങ്ങും

ജ്യൂസുകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ജ്യൂസുകള്‍, സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ ഇടവരുത്തുന്നു.

(മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. ഇവ ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ നിര്‍ദേശം സ്വീകരിക്കുക)