5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dark Lips: ചുണ്ട് കറുത്ത് പോയോ? ഇവയുണ്ടെങ്കില്‍ നിമിഷ നേരം കൊണ്ട് ചുവപ്പിച്ചെടുക്കാം

How To Remove Darkness From Lips: തന്റെ ചുണ്ടിന് പഴയ സൗന്ദര്യം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരും ചുരുക്കമാണ്. മരുന്നുകള്‍ വാങ്ങി പുരട്ടിയും മറ്റും ചുണ്ടിനെ പഴയപടിയാക്കാന്‍ ശ്രമിക്കുന്നവരും നിരവധിയാണ്. എന്നാല്‍ നമ്മുടെ വീട്ടില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ചുണ്ടിന്റെ കറുപ്പ് നിറം മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?

Dark Lips: ചുണ്ട് കറുത്ത് പോയോ? ഇവയുണ്ടെങ്കില്‍ നിമിഷ നേരം കൊണ്ട് ചുവപ്പിച്ചെടുക്കാം
പ്രതീകാത്മക ചിത്രം (Image Credits: svetikd/E+/Getty Images)
shiji-mk
Shiji M K | Published: 21 Nov 2024 23:33 PM

ലിപ്സ്റ്റിക്, ലിപ്ബാം എന്നിവയുടെയെല്ലാം ഉപയോഗം കാരണം പലരുടെയും ചുണ്ട് വളരെ പെട്ടെന്ന് കറുത്ത് പോകാറുണ്ട്. എന്നാല്‍ ഇവയുടെ ഉപയോഗം കൊണ്ട് മാത്രമല്ല ചുണ്ടുകള്‍ കരുവാളിച്ച് പോകുന്നതും വരണ്ട് പോകുന്നതും. വേറെയും ഒരുപാട് കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. തന്റെ ചുണ്ടിന് പഴയ സൗന്ദര്യം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരും ചുരുക്കമാണ്. മരുന്നുകള്‍ വാങ്ങി പുരട്ടിയും മറ്റും ചുണ്ടിനെ പഴയപടിയാക്കാന്‍ ശ്രമിക്കുന്നവരും നിരവധിയാണ്. എന്നാല്‍ നമ്മുടെ വീട്ടില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ചുണ്ടിന്റെ കറുപ്പ് നിറം മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?

എന്തെല്ലാം വസ്തുക്കളാണ് ചുണ്ടിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കുന്നതെന്ന് പരിശോധിക്കാം.

ചെറുനാരങ്ങ

പെട്ടെന്നെത്തുന്ന വിരുന്നുകാരെ പ്രതീക്ഷിച്ച് ഒരു ചെറുനാരങ്ങയെങ്കിലും വീട്ടില്‍ കരുതുന്നവരാണ് നമ്മള്‍ മലയാളികള്‍. അതുകൊണ്ട് ചെറുനാരങ്ങ എന്നത് കിട്ടാകനിയല്ല, വളരെ എളുപ്പത്തില്‍ ലഭിക്കുന്ന ഒരു സാധനം കൂടിയായതിനാല്‍ ചെറുനാരങ്ങ വെച്ചും ചുണ്ടിനെ ചുവപ്പിച്ചെടുക്കാവുന്നതാണ്. ചെറുനാരങ്ങ, പഞ്ചാസാര, തക്കാളി നീര്, തേന്‍ എന്നിവയാണ് അതിനായി ആവശ്യമായ സാധനങ്ങള്‍.

ചെറുനാരങ്ങ ബ്ലീച്ചിങ് എഫക്ടുള്ള ഒന്നാണ്, കൂടാതെ നാരങ്ങയിലെ വൈറ്റമിന്‍ സി ചര്‍മത്തിന് ഏറെ നല്ലതാണ്. ചുണ്ടുകള്‍ക്കും ചെറുനാരങ്ങ ബ്ലീച്ചിങ് എഫക്ട് നല്‍കും. മാത്രമല്ല, മൃതകോശങ്ങളെ അകറ്റി ചുണ്ടുകള്‍ മാര്‍ദവമുള്ളതാക്കി മാറ്റുന്നു. പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. മൃതകോശങ്ങളെ അകറ്റാന്‍ ഇതും സഹായിക്കും.

തക്കാളി

ചര്‍മ സംരക്ഷണത്തിന് ഏറെ മികച്ച ഒന്നാണ് തക്കാളി. തക്കാളിയിലും വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. തക്കാളിയിലുള്ള ലൈക്കോപീന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. തക്കാളിയും ബ്ലീച്ചിങ് എഫക്ടുള്ള പച്ചക്കറിയായതിനാല്‍ ചുണ്ടുകള്‍ മൃദുവാകാനും മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും തിളക്കം നല്‍കാനും തക്കാളി നല്ലതാണ്. മാത്രമല്ല ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്ത് ചര്‍മത്തിന്റെ പിഎച്ച് സന്തുലിതമാക്കുന്നു.

Also Read: Rosemary Oil: മുടി കൊഴിച്ചിൽ മാറി തഴച്ചു വളരും… റോസ്‌മേരി ഓയിൽ ഇങ്ങനെ ഉപയോഗിക്കൂ

തേന്‍

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ തേന്‍ സൗന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലതാണ്. മുഖക്കുരു അകറ്റുന്നതിനും ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും തിളക്കം വര്‍ധിപ്പിക്കാനും തേന്‍ നല്ലതാണ്. മാത്രമല്ല, ബാക്ടീരിയകളെ നശിപ്പിക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന പാടുകളെ ഇല്ലാതാക്കാനുമുള്ള ഗുണവും തേനിനുണ്ട്. തേന്‍ അണുബാധകളില്‍ നിന്ന് ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നുണ്ട്.

ചുണ്ടിനായി

ഇവ ഓരോന്നും ആവശ്യത്തിന് എടുക്കാം. എന്നിട്ട് എടുത്തിരിക്കുന്ന ചെറുനാരങ്ങ പകുതി മുറിയ്ക്കുക. പകുതി മുറിച്ചെടുത്ത ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കുക. എന്നിട്ട് അതെടുത്ത് അല്‍പനേരം ചുണ്ടില്‍ ഉരസി കൊടുക്കാവുന്നതാണ്. പെട്ടെന്ന് അവസാനിപ്പിക്കരുത്, അല്‍പനേരം ഇത് ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് ചുണ്ടിലെ കരുവാഫിപ്പ് മാറാനും മൃതകോശങ്ങളെ നീക്കം ചെയ്ത് ചുണ്ട് മൃദുത്വമുള്ളതാകാനും സഹായിക്കുന്നു.

പത്ത് മിനിറ്റ് നേരം ഇങ്ങനെ സ്‌ക്രബ് ചെയ്ത് കൊടുക്കാം. പഞ്ചസാര പോകുന്നതിന് അനുസരിച്ച് വീണ്ടും മുക്കിയെടുത്ത് സ്‌ക്രബ് ചെയ്യുക. എന്നിട്ട് ഇത് തുടച്ച് കളഞ്ഞ ശേഷം തക്കാളി നീരും അല്‍പം തേനും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്ത് കൊടുക്കാം. ഇങ്ങനെ ചെയ്ത് 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഇങ്ങനെ ആഴ്ചയില്‍ മൂന്ന് തവണ ചെയ്യുന്നത് ചുണ്ടില്‍ നിന്ന് കറുപ്പ് നിറം മാറുന്നതിന് സഹായിക്കും.

(നിരാകരണം: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ അറിവിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയതിന് ശേഷം മാത്രം മുഖത്ത് ഉപയോഗിക്കുന്ന വസ്തുക്കളില്‍ മാറ്റങ്ങള്‍ വരുത്തുക.)