Lip Pigmentation: ചുണ്ടിലെ കരിവാളിപ്പ് അകറ്റാന്‍ തയാറാക്കാം ലിപ്ബാം വീട്ടില്‍ തന്നെ

How to Lighten Dark Lips: ചുണ്ടിന്റെ നിറം വീണ്ടെടുക്കുന്നതിനായി സ്‌ക്രബുകള്‍ ഉണ്ടാക്കാവുന്നതാണ്. അതിനായി തേനും പഞ്ചസാരയും ഉപയോഗിക്കാവുന്നതാണ്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ തേന്‍ സൗന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലതാണ്. ചുണ്ടിന് നിറം നല്‍കാനും മിനുസമാക്കാനും തേന്‍ സഹായിക്കും. പഞ്ചസാര സ്‌ക്രബ് ആയി ഉപയോഗിക്കാവുന്നതാണ്.

Lip Pigmentation: ചുണ്ടിലെ കരിവാളിപ്പ് അകറ്റാന്‍ തയാറാക്കാം ലിപ്ബാം വീട്ടില്‍ തന്നെ

പ്രതീകാത്മക ചിത്രം

shiji-mk
Updated On: 

18 Feb 2025 20:07 PM

ചുണ്ടിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നത് പലരും അനുഭവിക്കുന്ന പ്രശ്‌നമാണ്. ചുണ്ടിന്റെ നിറം നഷ്ടപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. ആവശ്യത്തിന് വെള്ളം ശരീരത്തിലെത്താതിരിക്കുന്നതും ചുണ്ടിന്റെ നിറം നഷ്ടപ്പെടുന്നതിന് കാരണമാകും. മാത്രമല്ല രാസവസ്തുക്കള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ലിപ്ബാം, ലിപ്സ്റ്റിക് എന്നിവ ഉപയോഗിക്കുന്നതും ചുണ്ടിന് ദോഷം ചെയ്യും.

ചുണ്ടിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കുന്നതിന് വീട്ടില്‍ വെച്ച് തന്നെ ചില പൊടികൈകള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

ചുണ്ടിന്റെ നിറം വീണ്ടെടുക്കുന്നതിനായി സ്‌ക്രബുകള്‍ ഉണ്ടാക്കാവുന്നതാണ്. അതിനായി തേനും പഞ്ചസാരയും ഉപയോഗിക്കാവുന്നതാണ്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ തേന്‍ സൗന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലതാണ്. ചുണ്ടിന് നിറം നല്‍കാനും മിനുസമാക്കാനും തേന്‍ സഹായിക്കും. പഞ്ചസാര സ്‌ക്രബ് ആയി ഉപയോഗിക്കാവുന്നതാണ്. തേനും പഞ്ചസാരയും ചേര്‍ത്തിളക്കി ചുണ്ടില്‍ പുരട്ടി സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്.

ചെറുനാരങ്ങയും ചുണ്ടില്‍ പുരട്ടി കൊടുക്കുന്ത് നല്ലതാണ്. ചെറുനാരങ്ങയോടൊപ്പം തേന്‍ ചേര്‍ക്കുന്നതും ഗുണം ചെയ്യും. ബ്ലീച്ചിങ് ഗുണമുള്ള ചെറുനാരങ്ങയില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുമുണ്ട്. തേനില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് നന്നായി ഇളക്കി. ചുണ്ടില്‍ പുരട്ടി കൊടുക്കാവുന്നതാണ്. ഒരു മണിക്കൂറോളം ഇങ്ങനെ ചെയ്യാം. അതിന് ശേഷം കഴുകി കളയാവുന്നതാണ്.

ഗ്ലിസറിന്‍ ചര്‍മത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. ചുണ്ടിന്റെ നിറം വര്‍ധിപ്പിക്കുന്നതിനും ഗ്ലിസറിന്‍ സഹായിക്കും. ഈര്‍പ്പം നിലനിര്‍ത്താന്‍ വളരെ മികച്ചതാണ് ഗ്ലിസറില്‍. പനിനീരും ചര്‍മത്തിന് ഏറെ നല്ലത് തന്നെ. ഗ്ലിസറിനും പനിനീരും ചേര്‍ത്തിളക്കി പായ്ക്കുണ്ടാക്കി ചുണ്ടില്‍ പുരട്ടാവുന്നതാണ്. എത്ര സമയം വേണമെങ്കിലും നിങ്ങള്‍ക്കിത് ചുണ്ടില്‍ പുരട്ടി വെക്കാവുന്നതാണ്. ഇങ്ങനെ രണ്ടാഴ്ചയോളം അടുപ്പിച്ച് ചെയ്യുന്നത് ചുണ്ടിന്റെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ചുണ്ടിന്റെ നിറം നഷ്ടപ്പെടാതിരിക്കാനായും പല കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ സാധിക്കും. ചുണ്ട് വരണ്ടത് പോലെ തോന്നുന്ന സമയത്ത് നാവ് ഉപയോഗിച്ച് ഉമിനീര് ചുണ്ടിലാക്കുന്ന ശീലം ഒരുവിധം എല്ലാവര്‍ക്കുമുണ്ട്. ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന് കരിവാളിപ്പ് വരുന്നതിന് കാരണമാകും.

Also Read: Vitamin D deficiency: വൈറ്റമിൻ ഡി കുറയുന്നതിൻ്റെ ഈ അസാധാരണ ലക്ഷണങ്ങൾ അറിയാതെ പോകരുത്

ബീറ്റ്‌റൂട്ട്, വൈറ്റമിന്‍ സി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചുണ്ടിന്റെ നിറം നഷ്ടപ്പെടാതിരിക്കാന്‍ നല്ലതാണ്. മാത്രമല്ല അധികം രാസവസ്തുക്കള്‍ ഇല്ലാത്ത ലിപ്ബാമുകള്‍ ഉപയോഗിക്കാവുന്നതാണ്.

ഉപ്പിലിട്ടത് കഴിച്ചാൽ ഗുണങ്ങൾ പലത്
കേശസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ
താരനെ അകറ്റാൻ ഇത്ര എളുപ്പമോ?
ഇവരെ സുഹൃത്താക്കരുത്, കൂടെ നിന്ന് ചതിക്കും