Respiratory Health: ശ്വാസകോശത്തിനുണ്ടാകുന്ന പരിക്കുകൾ വ്യായാമത്തിലൂടെ മാറുമോ? ചെയ്യേണ്ടത് എന്താണ്…
How To Increase Respiratory Health: പരിക്കുകളിലൂടെ മാത്രമല്ല ശ്വാസകോശത്തിൻ്റെ ആരോഗ്യം ഇല്ലാതാകുന്നത്. നിങ്ങൾ ശ്വസിക്കുന്ന മലിനമായ വായു, സിഗരറ്റിൻ്റെ ഉപയോഗം, പ്രായമാകുമ്പോൾ ശ്വാസകോശം ചുരുങ്ങുക തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം നമുക്ക് വ്യായാമത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്. അത്തരത്തിൽ ശ്വാസകോശത്തിൻ്റെ ആരോഗ്യം നിലനിർത്താൻ നിങ്ങൾ ചെയ്യേണ്ട വ്യായാമം എന്തെല്ലാമെന്ന് നോക്കാം.
ശ്വാസകോശം സ്പോഞ്ച് പോലെയാണ്… ആണോ? എന്തൊക്കെയാണേലും ശ്വാസകോശത്തെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വേണ്ട രീതിയിൽ പരിചരിച്ചില്ലെങ്കിൽ വലിയ മാരകമായ ഒരുപാട് രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസകോശത്തിൻ്റെ ആരോഗ്യത്തിന് നല്ല ഭക്ഷണം കഴിക്കേണ്ടതും വ്യായാമം ചെയ്യേണ്ടതും വളരെ പ്രധാനമായ കാര്യമാണ്. എന്നാൽ ശ്വാസകോശത്തിലുണ്ടാകുന്ന മുറിവുകളോ ചതവുകളോ നിങ്ങൾക്ക് വ്യായാമത്തിലൂടെ മാറ്റിയെടുക്കാൻ സാധിക്കുമോ? മുറിവും ചതവും മരുന്ന് കഴിച്ച് മാറുമെങ്കിലും ശ്വാസകോശത്തിൻ്റെ ആരോഗ്യം വീണ്ടെടുക്കണമെങ്കിൽ വ്യായാമം കൂടിയെ തീരു.
നമ്മൾ നെഞ്ചടിച്ച് എവിടെയങ്കിലും വീഴുക, ഈ ഭാഗത്ത് വളരെ ആഘാടത്തിൽ ക്ഷതം ഏൽക്കുക തുടങ്ങിയവ ശ്വാസകോശത്തിൽ വലിയ മുറിവ് ഉണ്ടാവാനും രക്തം കട്ടം പിടിക്കാനുമുള്ള സാധ്യത കൂട്ടുന്നു. അതിലൂടെ ഭാവിയിൽ ശ്വാസതടസ്സം മറ്റ് അനുബന്ധ പ്രശ്നങ്ങൾ നിങ്ങളെ നിരന്തരം അലട്ടുന്നു. എന്നാൽ ഈ മുറിവുകൾ വ്യായാമം കൊണ്ട് നമുക്ക് മാറ്റാൻ സാധിക്കില്ല. അതിന് മരുന്ന് തന്നെയാണ് ഏക മാർഗം. എങ്കിലും അതിലൂടെ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ചില മാരക പ്രശ്നങ്ങൾ തീർച്ചയായും വ്യായാമത്തിലൂടെ മാറ്റാൻ സാധിക്കുന്നതാണ്.
പരിക്കുകളിലൂടെ മാത്രമല്ല ശ്വാസകോശത്തിൻ്റെ ആരോഗ്യം ഇല്ലാതാകുന്നത്. നിങ്ങൾ ശ്വസിക്കുന്ന മലിനമായ വായു, സിഗരറ്റിൻ്റെ ഉപയോഗം, പ്രായമാകുമ്പോൾ ശ്വാസകോശം ചുരുങ്ങുക തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം നമുക്ക് വ്യായാമത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്. അത്തരത്തിൽ ശ്വാസകോശത്തിൻ്റെ ആരോഗ്യം നിലനിർത്താൻ നിങ്ങൾ ചെയ്യേണ്ട വ്യായാമം എന്തെല്ലാമെന്ന് നോക്കാം. ശ്വാസകോശത്തിൻ്റെ ആരോഗ്യത്തിന് നിങ്ങൾ ചെയ്യേണ്ട വ്യായാമം നടത്തം, സ്രട്രെച്ചിങ്, നീന്തൽ തുടങ്ങിയവയെല്ലാം വളരെ നല്ലതാണ്.
ശ്വസന പേശികളെ ശക്തിപ്പെടുത്തുക
നിങ്ങളുടെ ശ്വസന പേശികളെ ശക്തിപ്പെടുത്താനും നിങ്ങളുടെ ശാരീരിക സഹിഷ്ണുത മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് വ്യായാമം. ഇത് നിങ്ങളെ ശ്വസനം സുഖപ്പെടുത്താനും ശരീരം തളരാതെ കൂടുതൽ നിങ്ങളെ ആരോഗ്യവാനാക്കി സംരക്ഷിക്കുന്നു.
ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുക
നിങ്ങൾ ശ്വസിക്കുന്ന ഓക്‌സിജനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ നിങ്ങളുടെ ശരീരത്തെ സ്ഥിരമായ വ്യായാമം സഹായിക്കും. ഇത് ശ്വാസകോശ രോഗത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്തുക
നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ, നിങ്ങളുടെ ശ്വാസകോശവും ഹൃദയവും ഒരുമിച്ച് പ്രവർത്തിക്കുകയും ഓക്സിജൻ ശരീരത്തിലേക്ക് എത്തിക്കുകയും പേശികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ശ്വാസകോശത്തിന് ചുറ്റുമുള്ള ടിഷ്യുവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ശ്വസനവ്യായാമങ്ങൾ
ശ്വസനവ്യായാമങ്ങൾ ചെയ്യുന്നതു ഗുണകരമായ കാര്യമാണ്. പ്രത്യേകിച്ച് ശ്വാസകോശ പ്രശ്നങ്ങൾ അലട്ടുന്നവർക്ക്. പക്ഷേ, ശ്വാസകോശത്തിനുള്ള ഘടനാപരമായ തകരാറുകളെയൊന്നും പരിഹരിക്കാൻ ഈ വ്യായാമം കൊണ്ട് കഴിയില്ലെന്നും വിദഗ്ധർ പറയുന്നുണ്ട്. ശ്വാസകോശത്തിന് ആരോഗ്യ പ്രശ്നമൊന്നുമില്ലാത്തവരിൽ സ്വാഭാവികമായി നടക്കുന്ന ഒന്നാണ് ശ്വസോച്ഛ്വാസ പ്രക്രിയ. ഒരു സ്പ്രിങ് വലിച്ചുവിടുന്നതുപോലെ ശ്വാസം അകത്തുകയറുകയു പുറത്തുപോകുകയും ചെയ്യുന്നതാണ് ശ്വസോച്ഛ്വാസ പ്രക്രിയ.
എന്നാൽ ആസ്മ പോലെ ശ്വാസകോശത്തിനു പ്രശ്നങ്ങൾ ഉള്ളവരിൽ ഇതത്ര എളുപ്പത്തിൽ നടക്കണമെന്നില്ല. സിഒപിഡി ഒക്കെ ഉള്ളവരിൽ വായു പൂർണമായും പുറത്തുപോകാതെ കെട്ടിക്കിടക്കുന്നതും ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന ഒന്നാണ്. പതിവായി പഴ്സ്ഡ് ലിപ് ബ്രീതിങ് (ശ്വാസം അകത്തേക്കുവലിച്ചു ചുണ്ടിന് ഇടയിലൂടെ പുറത്തു വിടുക) പോലെയുള്ള ശ്വസനവ്യായാമങ്ങൾ ചെയ്താൽ ശ്വാസകോശത്തിൽ സ്രവങ്ങൾ കെട്ടിനിൽക്കാതെ പുറത്തുപോകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അകത്തേക്കെടുക്കുന്ന വായുവും ശ്വാസനാളത്തിൽ കെട്ടിക്കിടക്കുകയില്ല.
ഡീപ് ബ്രീതിങ് ശ്വസനവ്യായാമം ഡയഫ്രം എന്ന പേശിയെ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇത് ചെയ്യുന്നതിനായി നിങ്ങളുടെ ഒരു കൈ നെഞ്ചിലും ഒരു കൈ വയറിലും വയ്ക്കാം. മൂക്കിലൂടെ വേണം ആഴത്തിൽ ശ്വസിക്കാൻ, വാരിയെല്ലുകൾ വികസിപ്പിക്കുകയും, വയറു പുറത്തേക്കു തള്ളുകയും ചെയ്യുന്ന രീതിയിൽ അഞ്ചു മുതൽ ഇരുപതു തവണ വരെ ഇങ്ങനെ ചെയ്യാവുന്നതാണ്. എന്നാൽ നിങ്ങളുടെ രോഗത്തിൻ്റെ അവസ്ഥ മനസ്സിലാക്കി വേണം ഇത്തരം വ്യായാമങ്ങൾ ചെയ്യാൻ. ഇതു ശ്വാസംമുട്ടലിന്റെ തോതു കുറയ്ക്കുകയും ശ്വാസകോശത്തിലെത്തുന്ന പ്രാണവായു നിരക്കു വർധിപ്പിക്കുകയും ചെയ്യുന്നു.