5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dandruff Removal: താരനോട് ബൈ പറയാം… ഇതാ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചുനോക്കൂ

Dandruff Removal Home Remedies : ശിരോചർമത്തിൽ ചൊറിച്ചിലുണ്ടാക്കുന്ന, മുടി കൊഴിയാൻ ഇടയാക്കുന്ന ഈ പ്രശ്‌നം അധികമായാൽ ചർമത്തിൽ വരെ അലർജിക്ക് സാധ്യതയുണ്ട്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്. അത് എന്തെല്ലാമെന്ന് നോക്കാം

Dandruff Removal: താരനോട് ബൈ പറയാം… ഇതാ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചുനോക്കൂ
Image Credits: Freepik
neethu-vijayan
Neethu Vijayan | Published: 08 Nov 2024 16:25 PM

താരൻ പലരേയും അലട്ടുന്ന വലിയൊരു പ്രശ്‌നമാണ്. ഫംഗൽ ഇൻഫെക്ഷനായ താരൻ പല കാരണങ്ങളാലും ഇതുണ്ടാകാറുണ്ട്. ശിരോചർമത്തിൽ ചൊറിച്ചിലുണ്ടാക്കുന്ന, മുടി കൊഴിയാൻ ഇടയാക്കുന്ന ഈ പ്രശ്‌നം അധികമായാൽ ചർമത്തിൽ വരെ അലർജിക്ക് സാധ്യതയുണ്ട്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്. അത് എന്തെല്ലാമെന്ന് നോക്കാം

ഉലുവ

തലമുടി വളരാനും പല പ്രശ്നങ്ങൾക്കും വലിയ പരിഹാരമാണ് ഉലുവ. ഉലുവയും തൈരും കലർത്തിയ മിശ്രിതം മുടിയ്ക്ക് വളരെയധികം ഗുണം നൽകും. താരൻ മാറാനും നല്ലതാണ്. താരനെ പൂർണമായും ഇല്ലാതാക്കാനും അതുപോലെ മുടി വളർച്ച ഇരട്ടിയാക്കാനും ഉലുവ പരിഹാര മാർഗമാണ്. പ്രകൃതിദത്തമായ പരിഹാരമായത് കൊണ്ട് തന്നെ പലപ്പോഴും മറ്റ് പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കാറില്ല. തൈരിന് ആൻറി ഇൻഫ്ലമേറ്ററി സവിശേഷതയും ശിരോചർമ്മം തണുപ്പിക്കുന്ന ഗുണങ്ങളുമുണ്ട്.

ഇത് താരൻ, വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ശിരോചർമ്മം എന്നിവ അകറ്റാൻ വളരെയധികം സഹായിക്കുന്നു. മാത്രമല്ല മുടിയ്ക്ക് നല്ല പോഷണം നൽകുകയും അതുപോലെ മുടി വളർച്ചയ്ക്ക് സഹായിക്കാനും തൈരിന് സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് മുടി വളരാൻ നല്ലതാണ്. താരൻ മാറ്റാനുള്ള പ്രധാന മാർ​ഗമാണ് തൈര്. ഉലുവാ കുതിർത്തത് തൈരും ചേർത്തരച്ച് ഇത് മുടിയിൽ പുരട്ടാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ അൽപം ചൂടാക്കി കർപ്പൂരം ചതച്ച് വെളിച്ചെണ്ണയിൽ കലർത്തി, ചെറുചൂടുള്ള ഈ മിശ്രിതം നിങ്ങളുടെ തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിച്ചാൽ മാറ്റം ഉണ്ടാകും. കൂടാതെ തൈരും വെളിച്ചെണ്ണയും ചേർത്തും ഉപയോഗിയ്ക്കാം. വെളിച്ചെണ്ണ ചെറുചൂടോടെ പുരട്ടന്നത് മുടിക്ക് നല്ലതാണ്. പിന്നീട് ഇത് കഴുകിക്കളയുകയും വേണം. ശിരോചർമത്തിൽ വെളിച്ചെണ്ണയിരിയ്ക്കുന്നത് താരൻ അധികമാകാൻ ഇടയാക്കും. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.

കറ്റാർ വാഴ

മുടിസംരക്ഷണത്തിന് കറ്റാർവാഴ മികച്ച മാർ​ഗമാണ്. ഫംഗൽ ഇൻഫെക്ഷനുകളെ തടയുന്നതിനാൽ ഇത് താരൻ പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ്. കറ്റാർ വാഴയിൽ എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. കറ്റാർ വാഴ ജെൽ എടുത്ത് ഒരു മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുത്ത് ഒരു കപ്പ് തൈര് എടുത്ത് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ അടിച്ചെടുത്ത കറ്റാർ വാഴ ജെല്ലുമായി കലർത്തി തലയിൽ പുരട്ടാം. ഈ ഹെയർ മാസ്ക് ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

ആപ്പിൾ സിഡെർ വിനെഗർ

താരൻ കളയാൻ ആപ്പിൾ സിഡെർ വിനെഗർ നല്ലതാണ്. എന്നാൽ ഇത് നേരിട്ട് ഉപയോഗിയ്ക്കുന്നത് നല്ലതല്ല. നേർപ്പിച്ച് മാത്രം ഇത് ഉപയോഗിയ്ക്കാവൂ. ആപ്പിൾ സിഡർ വിനാഗിരി തലയിലെ ചൊറിച്ചിൽ, താരൻ എന്നിവ നിയന്ത്രിച്ച് നിർത്തുന്നു. വെളിച്ചെണ്ണയിലേക്കോ ഒലിവ് ഓയിലിലേക്കോ കുറച്ച് തുള്ളി ടീ ട്രീ ഓയിൽ ചേർത്ത് തലയിൽ മസാജ് ചെയ്യാം. ഇതല്ലെങ്കിൽ തുല്യ അളവിൽ വെള്ളമെടുത്ത് വിനാഗിരി നേർപ്പിച്ച് പുരട്ടാം.