AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kitchen Hacks: പാറ്റയെകൊണ്ട് പൊറുതിമുട്ടിയോ? വീട്ടിൽ തന്നെയുണ്ട് പ്രതിവിധി; പരീക്ഷിച്ച് നോക്കൂ

Cockroaches Free Kitchen: പാറ്റയുടെ ശല്യം നമ്മുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. അടുക്കളയിലും ടോയ്ലെറ്റിലുമാണ് ഇവയുടെ സ്ഥിര താമസം. വിപിണികളിൽ നിരവധി കെമിക്കൽ കീടനാശിനികൾ ലഭിക്കുമെങ്കിലും അവയിലെ രാസവസ്ത്തുകളും നമ്മുടെ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല.

Kitchen Hacks: പാറ്റയെകൊണ്ട് പൊറുതിമുട്ടിയോ? വീട്ടിൽ തന്നെയുണ്ട് പ്രതിവിധി; പരീക്ഷിച്ച് നോക്കൂ
CockroachesImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 11 Apr 2025 18:59 PM

വേനക്കാലമായാലും മഴക്കാലമായാലും പാറ്റകളുടെ ശല്യം അതൊരു പ്രശ്നം തന്നെയാണ്. ഇവയുടെ ശല്യം നമ്മുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. അടുക്കളയിലും ടോയ്ലെറ്റിലുമാണ് ഇവയുടെ സ്ഥിര താമസം. വിപിണികളിൽ നിരവധി കെമിക്കൽ കീടനാശിനികൾ ലഭിക്കുമെങ്കിലും അവയിലെ രാസവസ്ത്തുകളും നമ്മുടെ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. അത്തരം സാഹചര്യങ്ങളിൽ വീർപ്പുമുട്ടയവരാണോ നിങ്ങൾ. എങ്കിൽ ഇനി വിഷമിക്കേണ്ട ചെലവുകുറഞ്ഞ രീതിയിൽ നമ്മുടെ വീട്ടിൽ തന്നെ ഇവയെ തുരത്താനുള്ള പ്രതിവിധി തയ്യാറാക്കാം.

ഇതിൽ ആദ്യത്തേത് വളരെ ലളിതമായ ഒരു ലായിനിയാണ്. മൂന്ന് വസ്തുക്കൾ മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. മൂന്ന് ഫിനൈൽ ഗുളികകൾ, ഒരു ചെറിയ അളവ് വെള്ളം, ഒരു സ്പൂൺ ഡെറ്റോൾ. ആദ്യം, ഫിനൈൽ ഗുളികകൾ നേർത്ത പൊടിയാക്കുക. ഈ പൊടി വെള്ളത്തിലും ഒരു സ്പൂൺ ഡെറ്റോളിലും കലർത്തി ഒരു ലായനി ഉണ്ടാക്കുക. ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിൽ നിറച്ച് പാറ്റകളെ കാണുന്നിടത്തെല്ലാം തളിക്കുക.

ഇങ്ങനെ ചെയ്താൽ പാറ്റകൾ പെട്ടെന്ന് പറന്നുപോകുകയും കുറച്ച് സമയത്തിനുള്ളിൽ പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യും. ചെലവ് കുറവും, ആരോഗ്യത്തിനും സുരക്ഷിതമായ മാർ​ഗവുമാണിത്. മാത്രമല്ല, കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ഉൾപ്പെടെ എല്ലാവർക്കും ഇത് സുരക്ഷിതമാണ്. ഏറ്റവും വലിയ നേട്ടം ഇത് നിങ്ങളുടെ വീടിനെ അണുവിമുക്തവും പുതുമയുള്ളതുമായി നിലനിർത്തുകയും ചെയ്യുന്നു.

വീട്ടിൽ തയ്യാറാക്കുന്ന ഈ ലായിനി ഉപയോഗിക്കുന്നതിലൂടെ, യാതൊരു ചെലവും കൂടാതെ നിങ്ങളുടെ വീടിലെ പാറ്റകളെയെല്ലാം അകറ്റി നിർത്താനാകും. പാറ്റകളെ നശിപ്പിക്കാതെ തുടർന്നാൽ ആഹാരത്തിലൂടെയും മറ്റ് പല രീതിയിലും നമ്മളിലേക്ക് അസുഖങ്ങൾ കടന്നുവരുന്നു.