Mouth Ulcer: ഒറ്റ ദിവസംകൊണ്ട് വായ്പ്പുണ്ണ് മാറും… ഇക്കാര്യങ്ങൾ വീട്ടിൽ പരീക്ഷിച്ച് നോക്കൂ
How To Cure Mouth Ulcers: വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞാലും വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. അതുപോലെ അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നത് കൊണ്ടും വായ്പ്പുണ്ണ് വരുന്നു. വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട് അവ എന്തെല്ലാമെന്ന് നോക്കാം.
ഇന്ന് മിക്ക ആളുകളിലും സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ് അഥവാ മൗത്ത് അൾസർ (Mouth Ulcers). എന്നാൽ വായ തുറക്കാൻ പോലും കഴിയാത്ത അത്ര അസഹനീയമായ വേദനയാണ് ഇതുമൂലമുണ്ടാകുന്നത്. വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞാലും വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. അതുപോലെ അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നത് കൊണ്ടും വായ്പ്പുണ്ണ് വരുന്നു.
വിറ്റാമിൻ ഗുളികകളും ഓയിൻമെന്റുകളും ജെല്ലുകളുമെല്ലാം വായ്പുണ്ണിനായി ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. അതോടൊപ്പം വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങളും ഉണ്ട്. വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട് അവ എന്തെല്ലാമെന്ന് നോക്കാം.
തേങ്ങാ പാൽ: തേങ്ങാ പാൽ വായിൽ കൊള്ളുന്നത് വായ്പ്പുണ്ണ് മാറാൻ സഹായിക്കുന്ന മാർഗങ്ങളിൽ ഒന്നാണ്. തേങ്ങാ പാലിലെ ആൻറി ഇൻഫ്ലമേറ്റി ഗുണങ്ങളാണ് ഇതിന് സഹായിക്കമാകുന്നത്.
മഞ്ഞൾ: ആൻറിസെപ്റ്റിക്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണുള്ളിടത്ത് പുരട്ടുന്നത് ഇവ മാറാൻ വളരെ നല്ല മാർഗമാണ്.
തേൻ: നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തേൻ. തേനിന്റെ ആന്റിബാക്ടീരിയൽ ഗുണം വായ്പ്പുണ്ണിനെ മാറാൻ സഹായിക്കും. ഇതിനായി വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടികൊടുക്കാവുന്നതാണ്.
മഞ്ഞൾ- തേൻ: ഒരു ടീസ്പൂൺ തേനിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് യോജിപ്പിച്ച്, ഈ മിശ്രിതം വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.
ഉപ്പ് വെള്ളം: ഉപ്പ് വെള്ളം വായിൽ കൊള്ളുന്നതും വായ്പ്പുണ്ണ് മാറാൻ സഹായിക്കുന്നു. ഇതിന്റെ അസഡിക് സ്വഭാവം വായ്പ്പുണ്ണിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു.
തുളസിയില: തുളസിയുടെ ആന്റി ബാക്റ്റീരിയൽ സ്വഭാവം വായ്പ്പുണ്ണ് ബാധിച്ച ഭാഗത്തെ അണുവിമുക്തമാക്കാൻ നല്ലതാണ്. ഇതിനായി തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം ഉപയോഗിച്ച് വായ് കഴുകാവുന്നതാണ്.
ടൂത്ത്‌പേസ്റ്റ്: വായ്പ്പുണ്ണിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ ടൂത്ത്‌പേസ്റ്റ് ഉപയോഗത്തിലൂടെ കഴിയും. ഇയർ ബഡ് ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റ് രോഗം ബാധിച്ച ഭാഗത്ത് പുരട്ടികൊടുക്കുക. ഇത് വായ്പ്പുണ്ണിന് വേഗത്തിൽ ശമനം ലഭിക്കും.
വെളുത്തുള്ളി: വെളുത്തുള്ളി ചതച്ചത് അൾസറുള്ള ഭാഗത്ത് പുരട്ടുന്നതും വായ്പ്പുണ്ണ് മാറാൻ സഹായിക്കും. വെളുത്തുള്ളിയിലെ ആലിസിൻ എന്ന ഘടകം വായ്പ്പുണ്ണ് മൂലമുണ്ടാകുന്ന വേദന ശമിപ്പിക്കുകയും ചെയ്യുന്നു.
കറ്റാർവാഴ ജെൽ: ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒന്നാണ് കറ്റാർവാഴ ജെൽ. അവ അൾസറുള്ള ഭാഗത്ത് പുരട്ടുന്നതും വായ്പുണ്ണ് മാറാൻ സഹായിക്കും.