5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chapped Lips: ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നുണ്ടോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

Chapped Lips Remedies: സ്ഥിരമായി ലിപ് സ്റ്റിക്ക് ഉപയോഗിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ തണുപ്പ് കാലത്ത് ഓയിലി ആയിട്ടുള്ള ലിപ് സ്റ്റിക്ക്, ലിപ് ബാം എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മാറ്റെ ആയിട്ടുള്ള ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. കൂടാതെ പൗഡര്‍ പോലുള്ളവ ചുണ്ടില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

Chapped Lips: ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നുണ്ടോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 24 Jan 2025 16:16 PM

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ചര്‍മ്മം വരണ്ട് പോകുന്നതാണ് അതില്‍ പ്രധാനം. തണുപ്പ് കാലമെത്തി കഴിഞ്ഞാല്‍ ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് സര്‍വ്വസാധാരണം. എങ്ങനെ ചുണ്ടുകളെ സംരക്ഷിക്കാം എന്നതിനെ കുറിച്ച് ചിന്തിക്കാനേ നമുക്ക് സമയമുണ്ടാകൂ.

ചുണ്ടുകളിലുണ്ടാകുന്ന ചെറിയ മാറ്റം പോലും നമ്മെ വലിയ രീതിയില്‍ അലോസരപ്പെടുത്തും. അതിനാല്‍ ചുണ്ടുകള്‍ പൊട്ടുന്നത് തടയുന്നതിനായി ലിപ് ബാമുകള്‍ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ലിപ് ബാമുകള്‍ മാത്രം ഉപയോഗിക്കുന്നത് ചുണ്ടുകള്‍ വരണ്ട് പോകുന്നതിന് ഒരു പ്രതിവിധിയല്ല.

സ്ഥിരമായി ലിപ് സ്റ്റിക്ക് ഉപയോഗിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ തണുപ്പ് കാലത്ത് ഓയിലി ആയിട്ടുള്ള ലിപ് സ്റ്റിക്ക്, ലിപ് ബാം എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മാറ്റെ ആയിട്ടുള്ള ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. കൂടാതെ പൗഡര്‍ പോലുള്ളവ ചുണ്ടില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

ലിപിസ്റ്റിക് നീക്കം ചെയ്യുമ്പോള്‍ അലോവേര അടങ്ങിയിട്ടുള്ള ക്ലെന്‍സിങ് ജെല്‍ ഉപയോഗിക്കുന്നതാണ് ഉചിതം. പതിവായി വെള്ളരിയുടെ നീര് ചുണ്ടില്‍ പുരട്ടി കൊടുക്കുന്നത് നല്ലതാണ്. ഇത് ചുണ്ടില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും. ചുണ്ട് വിണ്ടുകീറല്‍, തൊലി അടര്‍ന്നുപോകല്‍, ഫംഗസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെള്ളരി സഹായിക്കും.

മാത്രമല്ല, രാത്രി കിടക്കുന്നതിന് മുമ്പായി ബദാം ക്രീമോ അല്ലെങ്കില്‍ ബദാം ഓയിലോ ചുണ്ടില്‍ പുരട്ടി കൊടുക്കാവുന്നതാണ്. ഇവയും ചുണ്ട് പൊട്ടുന്നത് തടയാന്‍ സഹായിക്കും. ഇവയ്ക്ക് പുറമെ ചുണ്ടുകളെ സംരക്ഷിക്കുന്നതിനായി നിങ്ങള്‍ക്ക് കറ്റാര്‍വാഴയും പതിവായി ഉപയോഗിക്കാം. ചുണ്ടിലെ നേര്‍ത്ത പാളികളെ ബലപ്പെടുത്തുന്നതിനും നിറം നല്‍കുന്നതിനുമുള്ള പോഷകങ്ങള്‍ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തണുപ്പുകാലത്ത് കറ്റാര്‍വാഴ നേരിട്ട് ചുണ്ടില്‍ പുരട്ടുന്നത് ഗുണം ചെയ്യും.

Also Read: Health Tips: ഇതൊക്കെ നിസ്സാരം; പ്രായം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ മതി

നിങ്ങളുടെ ചുണ്ടിന്റെ നിറം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ പാല്‍പ്പാട അല്‍പം നാരങ്ങാനീരില്‍ ചേര്‍ത്ത് ചുണ്ടില്‍ പുരട്ടാവുന്നതാണ്. ഒരു മണിക്കൂര്‍ സമയത്തേക്കാണ് ആണ് ഇത് തേച്ചുപിടിപ്പിക്കേണ്ടത്. ആല്‍മണ്ട് ഓയിലും തേനും ചേര്‍ത്ത് സ്‌ക്രബായും ചുണ്ടില്‍ പുരട്ടാവുന്നതാണ്. കൂടാതെ ആല്‍മണ്ട് ഓയിലും വെളിച്ചെണ്ണയും ചേര്‍ത്തും ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്.

എന്നാല്‍ ഇവയെല്ലാം ചെയ്യുന്നതിന് പുറമെ നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ ബാലന്‍സ്ഡ് ആയിട്ടുള്ള ഡയറ്റും ഗുണം ചെയ്യും.