Muhurtham : ചില ദിവസങ്ങളിൽ കല്യാണങ്ങൾ കൂടുന്നത് എന്തുകൊണ്ട് ?… ശുഭ മുഹൂർത്തങ്ങൾ കണ്ടെത്തുന്നത് ഇങ്ങനെ…
Perfect muhoortham for marriage: പഞ്ചാംഗം അനുശാസിക്കാത്ത ദിവസങ്ങളിലും വിവാഹങ്ങൾ നടത്താറുണ്ട്. ഓരോ വിശേഷത്തിനും ഓരോ മുഹൂർത്തങ്ങളാണ് നോക്കുക.
കൊച്ചി: എന്തുകൊണ്ടായിരിക്കും ചില ദിവസങ്ങളിൽ കൂടുതൽ വിശേഷങ്ങൾ നടക്കുക എന്ന് ആലോചിച്ചിട്ടുണ്ടോ? വിവാഹത്തിനും ഗൃഹപ്രവേശത്തിനും പേരിടലിനും എല്ലാം മുഹൂർത്തം നോക്കുന്നവരാണ് നാം. ഇതെങ്ങനെ കണക്കു കൂട്ടുന്നു എന്നും ആലോചിക്കാറില്ലേ…
അതുപോലെ ഒന്നാണ് ചിങ്ങമാസത്തിൽ വിവാഹങ്ങൾ കൂടുതൽ നടക്കുന്നതും. ഇത്തവണ തന്നെ സെപ്റ്റംബർ 8 ന് റെക്കോഡ് വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത്. ഇതിനെല്ലാം മുഹൂർത്തം എന്ന വലിയ കാരണമുണ്ട്
ചിങ്ങത്തിലെ മുഹൂർത്തങ്ങൾ
തിളക്കമുള്ള ഏതാനും നക്ഷത്രങ്ങൾ ഉൾപ്പെട്ട നക്ഷത്രരാശിയാണ് ചിങ്ങം. പുരാതന കാലത്തു തന്നെ അന്നത്തെ നിരീക്ഷകരുടെ പ്രത്യേക ശ്രദ്ധക്ക് ഈ നക്ഷത്രങ്ങൾ പാത്രമാവുകയും അന്നു തന്നെ പേരുകൾ നിർദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.
തമിഴ് മാസമായ ആവണി ചിങ്ങമാസ സമയത്താണ്. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാള മാസമായ ചിങ്ങം വരിക. ഓണം കൂടാതെ ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീ നാരായണഗുരു ജയന്തി, ചട്ടമ്പി സ്വാമി ജയന്തി, അയ്യങ്കാളി ജയന്തി തുടങ്ങിയ വിശേഷങ്ങൾ വരുന്നതും ചിങ്ങത്തിലാണ്.
ALSO READ – ഒരു ദിവസം 328 വിവാഹങ്ങൾ; ശ്രദ്ധ നേടി ഗുരുവായൂരെ റെക്കോഡ് കല്യാണങ്ങൾ..
വളരെ വിശേഷപ്പെട്ട ഈ സമയത്ത് അവധികൾ കൂടുതൽ ലഭിക്കുന്നതും പ്രായോഗികമായി എളുപ്പമാണ്. ഈ വർഷം ചിങ്ങത്തിൽ പഞ്ചാംഗം അനുസരിച്ച് രണ്ട് മുഹൂർത്തങ്ങളാണ് ഉള്ളത്. സെപ്റ്റംബർ 10 ന് രാവിലെ 8 മണിക്കും 10.54 -നും ഇടയിലാണ് ഇതിലൊന്ന്. മറ്റൊന്ന് സെപ്റ്റംബർ 14 ന് 8. 57 നും – 9 30 നും ഇടയിൽ. ഇതല്ലാത്ത ദിവസങ്ഹളിലും കല്യാണം നടക്കുന്നുണ്ട്.
ഗുരുവായൂരിൽ കല്യാണം റെക്കോഡ് സൃഷ്ടിക്കുന്ന 8-ാം തിയതി ഞായറാഴ്ചയാണ്. മറ്റൊരു പ്രത്യേകത അടുത്ത ഞായർ തിരുവോണവും. അതോടെ ചിങ്ങം പൂർത്തിയാകും. കന്നമാസത്തിൽ വിവാഹങ്ങൾ കുറവാണ്. ഇത്തവണ 14-ന് ഉത്രാട ദിനത്തിലും വിവാഹങ്ങൾ കൂടുതൽ നടന്നേക്കാം എന്നാണ് ജ്യോതിഷ വിദഗ്ധർ പറയുന്നത്.
പഞ്ചാംഗത്തിൽ ഇല്ലാത്ത മുഹൂർത്തങ്ങൾ എങ്ങനെ കണക്കു കൂട്ടാം
പഞ്ചാംഗം അനുശാസിക്കാത്ത ദിവസങ്ങളിലും വിവാഹങ്ങൾ നടത്താറുണ്ട്. ഓരോ വിശേഷത്തിനും ഓരോ മുഹൂർത്തങ്ങളാണ് നോക്കുക. വിവാഹത്തിനും ഗൃഹപ്രവേശത്തിനുമെല്ലാം വ്യത്യസ്തമായ നല്ല സമയങ്ങളാണെന്നു പറയാം.
ശുഭ ഗ്രഹങ്ങളുടെ സാന്നിധ്യം നോക്കി കുറിച്ചെടുക്കുന്ന താരതമ്യേന നല്ല സമയങ്ങളാണ് പഞ്ചാംഗത്തിൽ ഇല്ലാത്ത മുഹൂർത്തങ്ങൾ. ഇത് അവധി ദിവസവും ആളുകളുടെ സൗകര്യവും അനുസരിച്ചാണ് തീരുമാനിക്കുക. നല്ല നാൾ, നല്ല ഗ്രഹനില, തുടങ്ങിയവ ഇതിൽ ഘടകമാകുന്നു.