Tips for Maintaining Combs: മുടി ചീകിയാല്‍ മാത്രം പോര; ചീപ്പ് വൃത്തിയാക്കിയില്ലെങ്കിൽ പണികിട്ടും

How to Maintain Your Comb: നല്ല ചീപ്പ് ഉപയോഗിച്ചത് കൊണ്ടോ, ദിവസേന മുടി ചീകിയത് കൊണ്ടോ മാത്രം കാര്യമില്ല. ചീപ്പ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും.

Tips for Maintaining Combs: മുടി ചീകിയാല്‍ മാത്രം പോര; ചീപ്പ് വൃത്തിയാക്കിയില്ലെങ്കിൽ പണികിട്ടും

പ്രതീകാത്മക ചിത്രം

nandha-das
Updated On: 

19 Mar 2025 19:17 PM

നമ്മൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന സാധനങ്ങളാണ് ചീപ്പ്, ഹെയർ ബ്രഷ് തുടങ്ങിയവ. നമ്മുടെ മുടിയുടെ വളർച്ചയിൽ ഇത് വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ട് തന്നെയാണ് ചീപ്പ് തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധവേണമെന്ന് പറയുന്നത്. മുടിയുടെ സ്വഭാവം അനുസരിച്ച് വേണം നമ്മൾ ചീപ്പ് തിരഞ്ഞെടുക്കാൻ. അതുപോലെ തന്നെ നല്ല ചീപ്പ് ഉപയോഗിച്ചത് കൊണ്ടോ, ദിവസേന മുടി ചീകിയത് കൊണ്ടോ മാത്രം കാര്യമില്ല. ചീപ്പ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ആഴ്ചയിൽ ഒരിക്കലെങ്കിലും ചീപ്പ് കഴുകി വ്യത്തിയാക്കണം എന്നാണ് വിദഗ്ധർ പറയുന്നത്.

മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നത് പോലെത്തന്നെ മുടി ആരോഗ്യത്തോടെയിരിക്കാൻ ബ്രഷ് കഴുകേണ്ടതും വളരെ പ്രധാനമാണ്.  ബ്രഷുകളിൽ പെട്ടെന്ന് അഴുക്കും, പൊടിയും, എണ്ണയുമെല്ലാം പറ്റിപിടിക്കും. അതുപോലെ തന്നെ ഹെയർസ്പ്രേ, ഷാംപൂ ഉൾപ്പടെയുള്ള ഹെയർ ട്രീറ്റ്മെന്റുകൾ ചെയ്യുന്നവരാണെങ്കിൽ അതിന്റെ അവശിഷ്ടങ്ങളും ബ്രഷിൽ ഉണ്ടാകും. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. അതിനാൽ, ദിവസവും ബ്രഷും ഹെയർ സ്ട്രൈറ്റ്നറും മറ്റും ഉപയോഗിക്കുന്നവർ ആഴ്ചയിൽ ഒരിക്കലെങ്കിലും ചീപ്പ് വൃത്തിയാക്കുന്നതാണ് നല്ലത്. അധികം സ്റ്റൈലിംഗ് ഉൽപ്പന്നങ്ങൾ ഒന്നും ഉപയോഗിക്കാത്തവരാണെങ്കിൽ രണ്ടാഴ്ചയിൽ ഒരിക്കലോ മറ്റും വൃത്തിയാക്കിയാൽ മതിയാകും.

ALSO READ: ജിമ്മിൽ പോകാൻ മടിയാണോ? വിട്ടിലിരുന്നാലും ബെല്ലി ഫാറ്റ് കുറയ്ക്കാം, എങ്ങനെ

ഹെയർ ബ്രഷ്/ ചീപ്പ് എങ്ങനെ വൃത്തിയാക്കാം?

  • ബ്രഷ് വൃത്തിയാക്കുന്നതിന്റെ ആദ്യപടി, അതിൽ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാ ചെറിയ മുടികളും നീക്കം ചെയ്യുക എന്നതാണ്. അതിനായി വൃത്തിയുള്ള ടൂത്ത് ബ്രഷ് അല്ലെങ്കിൽ ചീപ്പ് ഉപയോഗിച്ച് അവയെല്ലാം നീക്കം ചെയ്യുക.
  • ഇനി ഒരു ചെറിയ പാത്രം എടുത്ത് അതിൽ ചെറുചൂടുള്ള വെള്ളം നിറച്ച് കുറച്ച് ഡിഷ് സോപ്പോ അല്ലെങ്കിൽ ഷാംപുവോ ചേർത്ത് കൊടുക്കുക. ശേഷം ബ്രഷ് 5 മുതൽ 10 മിനിറ്റ് വരെ ബ്രഷ് ഈ വെള്ളത്തിൽ മുക്കി വയ്ക്കുക. മരം കൊണ്ടുണ്ടാക്കിയ ചീപ്പാണെങ്കിൽ അത് വെള്ളത്തിൽ കുതിർക്കുന്നത് ഒഴിവാക്കുക, കാരണം അത് ബ്രഷ് കേടുവരാൻ ഇടയാക്കും.
  • ഇനി വെള്ളത്തിൽ കുതിർത്തു വെച്ചിരുന്ന ബ്രഷ് ഒന്നുകൂടി പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചെറുതായി വൃത്തിയാക്കി കൊടുക്കുക. ഇനി ഇത് ശുദ്ധമായ വെള്ളത്തിൽ കഴുകിയ ശേഷം, ഉണങ്ങാൻ വയ്ക്കാം.
  • വൃത്തിയാക്കുന്നത് പോലെ തന്നെ ആറ് മുതൽ 12 മാസത്തിനുള്ളിൽ ചീപ്പ് മാറ്റേണ്ടതും പ്രധാനമാണ്. ബ്രഷിന്റെ ബ്രിസ്റ്റിളുകൾ പൊട്ടിയിട്ടുണ്ടെങ്കിൽ ഉടൻ മാറ്റുന്നതാണ് നല്ലത്. പഴയ ബ്രഷ് ഉപയോഗിക്കുന്നത് മുടി പൊട്ടിപോകാൻ കാരണമാകും.
ബ്ലഡ് ഷുഗര്‍ ലെവല്‍ എങ്ങനെ നിയന്ത്രിക്കാം?
ഹെൽത്തി ആണെങ്കിലും വെറും വയറ്റിൽ അരുത്
പാരസെറ്റമോളിന്റെ പരിണിതഫലങ്ങള്‍
എല്ലാവര്‍ക്കും പൈനാപ്പിള്‍ നല്ലതല്ല