Health Tips: നെയിൽ പോളിഷ് അപകടകാരിയോ? തൈറോയ്ഡ് മുതൽ ക്യാൻസർ വരെ; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Side Effects Of Nail polish: നെയിൽ പോളിഷിൽ ദോഷകരമായ പല രാസവസ്തുക്കളുമുണ്ട്. സാധാരണയായി ഫോർമാൽഡിഹൈഡ്, ഡൈ ബ്യൂട്ടൈൽ പെസ്തലേറ്റ് അഥവാ ഡിബിപി, ടൊളുവിൻ എന്നിങ്ങനെയുള്ള ദോഷകരമായ ഘടകങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇത് ഇടുന്ന സമയത്ത് അതിൻ്റെ മണം ശ്വസിച്ചാൽ, പ്രത്യേകിച്ചും വായുസഞ്ചാരം കുറവുള്ളിടത്ത് ഇരുന്ന് ഇട്ടാൽ ആസ്തമ, ശ്വാസകോശ പ്രശ്‌നം തുടങ്ങിയ പലതിനും സാധ്യതയുണ്ട്. ‌‌‌

Health Tips: നെയിൽ പോളിഷ് അപകടകാരിയോ? തൈറോയ്ഡ് മുതൽ ക്യാൻസർ വരെ; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Image Credits: Freepik

Published: 

08 Nov 2024 18:33 PM

കൈകാലുകൾ ഭം​ഗിയായി സൂക്ഷിക്കാൻ പല മാർ​ഗങ്ങളും നമ്മൾ നോക്കാറുണ്ട്. അതിൽ ഒന്നാണ് നെയിൽ പോളിഷ്. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെല്ലാം ഇത് ഇഷ്ടപ്പെട്ട ഒരു അലങ്കാര പണിയാണ്. പല തരത്തിലുള്ള കളറുകളിൽ നെയിൽ പോളിഷുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ പലപ്പോഴും ഈ നെയിൽ പോളിഷുകൾ അപകടകാരിയാകാറുണ്ട്. നല്ല നെയിൽ പോളിഷാണെങ്കിൽ അത് പ്രശ്‌നമില്ല.

എന്നാൽ ചിലതിൽ ശരീരത്തിന് ദോഷകരമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവ പാൻക്രിയാറ്റിക് ക്യാൻസറുകൾ മുതൽ തൈറോയ്ഡ് വരെ ഉണ്ടാകാൻ കാരണമായേക്കാം. ഇത് നഖത്തിലിട്ടാലും നമ്മുടെ ചർമത്തിലൂടെ ഉള്ളിലേക്ക് എത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ. മാത്രമല്ല, പലരും നെയിൽ പോളിഷിട്ട് ശേഷം നഖം കടിക്കുമ്പോൾ ഇവ ഉള്ളിലേയ്ക്ക് ചെല്ലുന്നു. പ്രത്യേകിച്ചും ഈ ശീലം കുട്ടികളിലാണ് കാണുന്നത്.

തലവേദന

നെയിൽ പോളിഷിൽ ദോഷകരമായ പല രാസവസ്തുക്കളുമുണ്ട്. സാധാരണയായി ഫോർമാൽഡിഹൈഡ്, ഡൈ ബ്യൂട്ടൈൽ പെസ്തലേറ്റ് അഥവാ ഡിബിപി, ടൊളുവിൻ എന്നിങ്ങനെയുള്ള ദോഷകരമായ ഘടകങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇത് ഇടുന്ന സമയത്ത് അതിൻ്റെ മണം ശ്വസിച്ചാൽ, പ്രത്യേകിച്ചും വായുസഞ്ചാരം കുറവുള്ളിടത്ത് ഇരുന്ന് ഇട്ടാൽ ആസ്തമ, ശ്വാസകോശ പ്രശ്‌നം തുടങ്ങിയ പലതിനും സാധ്യതയുണ്ട്.

നെയിൽ പോളിഷ് ഇടുന്ന സമയത്ത് ഒരു പ്രത്യേക മണം വരാറുണ്ട്. അത് നമ്മുക്ക് പല പ്രശ്‌നങ്ങളുമുണ്ടാക്കാം. ആസ്തമ പ്രശ്‌നമുള്ളവരാണെങ്കിൽ ഇവർക്ക് ഇത് അധികമാകാം. കൂടുതൽ നേരം ഇത് ശ്വസിച്ചാൽ മനംപിരട്ടൽ, തലവേദന, തലചുറ്റൽ പോലുള്ള ചില പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.

വയറുവേദന

നെയിൽ പോളിഷ് ഉള്ളിൽ ചെന്നാൽ അൾസർ, വയറുവേദന, വയറിന് അസ്വസ്ഥത തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഇത് നാം തുടർച്ചയായി ചെയ്യുമ്പോഴാണ് പ്രശ്‌നമായി മാറുന്നത്. തലച്ചോറിനെ വരെ ഇത് ബാധിയ്ക്കാമെന്നാണ് പറയുന്നത്. ഫോർമാൽഡിഹൈഡ് തലച്ചോറിനെ വരെ ബാധിയ്ക്കുന്ന ഒന്നാണ്. അപസ്മാരം പോലുള്ള പ്രശ്‌നങ്ങൾ, ലിവർ, കിഡ്‌നി തുടങ്ങി നിരവധി ആരോ​ഗ്യ പ്രശ്‌നങ്ങളുണ്ടാകും.

ALSO READ: താരനോട് ബൈ പറയാം… ഇതാ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചുനോക്കൂ

ഇതെല്ലാം സ്ഥിരം ഉള്ളിലെത്തിയാലാണ്, സ്ഥിരം ഉപയോഗിച്ചാലാണ് പ്രശ്‌നമുണ്ടാകുന്നത്. അസെറ്റോൾ എന്ന ഒരു ഘടകം ഇതിലുണ്ട്. ഇത് നെയിൽപോളിഷ് റിമൂവറിലും കാണപ്പെടുന്നു. ഇത് നഖത്തെ വരണ്ടതാക്കും. നഖത്തിന്റെ ആരോഗ്യം ഇല്ലാതാക്കുന്നു. കൂടാതെ ഇത് ചർമത്തിലൂടെ ശരീരത്തിൽ എത്തിയാലും ദോഷമാണ്. നഖത്തിന്റെ നിറം കളയാനും ഇത് കാരണമാകും.

തൈറോയ്ഡ്

ചില നെയിൽ പോളിഷുകളിൽ ത്രീ ഫ്രീ അല്ലെങ്കിൽ ടു ഫ്രീ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇത്തരത്തിലുള്ളത് നോക്കി വാങ്ങുക. ഇതിൽ ടോളുവിൻ്റെ സാനിധ്യം കാണില്ല. ഇത് ഏറെ അപകടകാരിയാണ്. ഫോർമാർഡിഹൈഡ് കാണില്ല. ഡിബിപിയും കാണില്ല. 5 ഫ്രീ ഉണ്ട്, ഇതുപോലെ സെവൻ ഫ്രീ, 10 ഫ്രീ എല്ലാം വാങ്ങാൻ ലഭിയ്ക്കും. ഇത്തരം നെയിൽ പോളിഷുകൾ വാങ്ങി ഉപയോഗിയ്ക്കാവുന്നതാണ്.

ഇവ നഖത്തിലിട്ടാൽ തിളക്കം അല്പം കുറവായിരിക്കും എന്നാലും ദോഷമില്ല. അതുപോല കഴിവതും ദിവസവും ഇത് ഉപയോഗിയ്ക്കാതിരിയ്ക്കുക. ചിലർ സ്ഥിരം നഖത്തിൽ മാറി മാറി ഇത് ഉപയോഗിയ്ക്കാറുണ്ട്. തൈറോയ്ഡ് പ്രശ്‌നങ്ങളും ഗൈനക്കോളജിക്കൽ പ്രശ്‌നങ്ങളും ഇത് പലപ്പോഴുമുണ്ടാക്കുന്നു. ഏറെക്കാലം ഇവ അടുപ്പിച്ച് ഉപയോഗിയ്ക്കുന്നതും ഇത്തരം പ്രശ്‌നങ്ങൾക്ക് ഒരു കാരണമാകാം.

 

ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് ചിത്രം വൈറൽ
ശ്വാസകോശം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ
ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ
മുഖക്കുരു മാറാൻ ഐസ് മാത്രം മതി