5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ഒരു ദിവസം എത്രസമയം നടക്കണം? ഈ കാര്യങ്ങൾ ഓർമ്മയിൽ വെച്ചോളൂ

Walking Tips: ഒരു വ്യക്തിയുടെ ആരോ​ഗ്യം, ഫിറ്റ്നസ് ലെവൽ, ജീവിതശൈലി എന്നിവയെ അടിസ്ഥാനമാക്കി ദൈനംദിന നടത്തത്തിൻ്റെ ദൈർഘ്യം വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു ദിവസം അര മണിക്കൂർ നേരമെങ്കിലും നടക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നത് തടയാൻ നിങ്ങളെ സഹായിക്കും.

Health Tips: ഒരു ദിവസം എത്രസമയം നടക്കണം? ഈ കാര്യങ്ങൾ ഓർമ്മയിൽ വെച്ചോളൂ
walking.
neethu-vijayan
Neethu Vijayan | Published: 08 Jul 2024 14:35 PM

മറ്റ് തരത്തിലുള്ള വ്യായാമങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നതും ഗുണങ്ങൾ വളരെയധികം ഉള്ളതുമായ ഒരു വ്യായാമമാണ് നടത്തം. അമിത വണ്ണം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമെല്ലാം ദിവസവും അൽപനേരം നടക്കുന്നത് നമ്മളെ വളരെയധികം സഹായിക്കും. ഒരു വ്യക്തിയുടെ ആരോ​ഗ്യം, ഫിറ്റ്നസ് ലെവൽ, ജീവിതശൈലി എന്നിവയെ അടിസ്ഥാനമാക്കി ദൈനംദിന നടത്തത്തിൻ്റെ ദൈർഘ്യം വ്യത്യാസപ്പെട്ടിരിക്കുന്നു.

ആദ്യം നടത്തത്തിൻ്റെ ദൈർഘ്യം കുറച്ച് വേണം തുടങ്ങാൻ പിന്നീട് മെല്ലെ സമയം ഉയർത്തുന്നതാണ് ആ​രോ​ഗ്യത്തിന് കൂടുതൽ നല്ലത്. ആഴ്ച്ചയിൽ 300 മിനിറ്റ് നടക്കണമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത്. ഒരു ദിവസം അര മണിക്കൂർ നേരമെങ്കിലും നടക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നത് തടയാൻ നിങ്ങളെ സഹായിക്കും.

നടക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ

ഹൃദയാരോഗ്യം: പതിവായി നടക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദവും കൊളസ്‌ട്രോളിൻ്റെ അളവും കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

ശരീരഭാരം നിയന്ത്രിക്കുക: നടത്തം കലോറി ഇല്ലാതാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പേശികളുടെ ശക്തിയും സഹിഷ്ണുതയും: ദിവസവും നടക്കുന്നതിലൂടെ കാലുകളുടെ പേശികൾ ശക്തിപ്പെടു‌ന്നു. അതിലൂടെ ശരീരത്തിന് മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു.

മാനസികാരോ​ഗ്യം: നടത്തം എൻഡോർഫിനുകൾ പുറത്തുവിടുന്നു അതിലൂടെ സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കുകയും നല്ല മാനസികാവസ്ഥയും വൈജ്ഞാനിക പ്രവർത്തനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കുറച്ച് അധികം നടക്കുവാനായി അതിരാവിലെയോ അല്ലെങ്കിൽ നിങ്ങളുടെ ജോലി സമയം പൂർത്തിയാക്കിയതിന് ശേഷമോ കുറച്ച് സമയം മാറ്റി വയ്ക്കുന്നതും നിങ്ങൾക്ക് ഗുണകരമാണ്. നടത്തം വ്യായാമത്തിൻ്റെ ഒരു വൈവിധ്യമാർന്ന രൂപമാണ്, അത് ദൈനംദിന ദിനചര്യകളിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ​ഗുണം ചെയ്യുന്നു.

നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നടക്കാൻ പോകുമ്പോൾ ഓവർസ്ട്രൈഡിംഗ് പറയുന്നതിലും അധികം ദൂരം നടക്കുന്നത് നിങ്ങളുടെ സന്ധികളിൽ അനാവശ്യമായ സമ്മർദ്ദം ചെലുത്തും അതിനാൽ അത് ഒഴിവാക്കണം. കൈവീശി നടക്കുന്നതിലും തെറ്റുകളുണ്ട്. കൂടുതലായി കൈവീശി നടക്കുന്നത് ഊർജ്ജം പാഴാക്കുകയും കാലക്രമേണ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു.

അനുയോജ്യമായ പാദരക്ഷകൾ ധരിക്കുന്നത് സുഖപ്രദമായ നടത്തതിന് കാരണമാകുന്നു. അനുയോജ്യമല്ലാത്ത ഷൂസ് കാലിന് പരിക്ക് അല്ലെങ്കിൽ കാലിന് വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ നടത്തം സുഖപ്രതമാക്കുന്നതും നന്നായി ഫിറ്റ് ചെയ്തതുമായ പാദരക്ഷകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.