5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Benefits of Amla: മുടിയ്ക്ക് കരുത്തേകാന്‍ നെല്ലിക്ക മതി; നരയും കൊഴിച്ചിലും പരിഹരിക്കും ദിവസങ്ങള്‍ക്കുള്ളില്‍

How Gooseberry Prevents Premature Graying: മുടി കൊഴിച്ചില്‍ അകറ്റുന്നതിനും ആരോഗ്യം നല്‍കുന്നതിനും നെല്ലിക്ക സഹായിക്കും. മാത്രമല്ല നെല്ലിക്ക പതിവായി ഉപയോഗിക്കുന്നത് നര അകറ്റുന്നതിനും പ്രകൃതിദത്ത നിറവും തിളക്കവും നല്‍കുന്നതിനും സഹായിക്കുന്നു. നെല്ലിക്കയിലുള്ള ഫാറ്റി ആസിഡുകളാണ് ഇതിന് സഹായിക്കുന്നത്.

Health Benefits of Amla: മുടിയ്ക്ക് കരുത്തേകാന്‍ നെല്ലിക്ക മതി; നരയും കൊഴിച്ചിലും പരിഹരിക്കും ദിവസങ്ങള്‍ക്കുള്ളില്‍
നെല്ലിക്ക Image Credit source: Freepik
shiji-mk
Shiji M K | Published: 19 Feb 2025 19:24 PM

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണ് അകാലനര. കുട്ടികളുടെയും മുതിര്‍ന്നവരുടെയുമെല്ലാം മുടി പ്രായഭേദമില്ലാതെ നരയ്ക്കുന്നു. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി ഭക്ഷണങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ ഭക്ഷണം കൊണ്ട് മാത്രം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നില്ല.

നര അകറ്റുന്നതിനായി പല വഴികളും പരീക്ഷിക്കുന്നവരല്ലെ നിങ്ങളും. നെല്ലിക്ക ഉപയോഗിച്ച് എന്തെങ്കിലും പരീക്ഷണം ഇതുവരെ നടത്തിയിട്ടുണ്ടോ? മുടിയുടെ വളര്‍ച്ചയ്ക്കായും ആരോഗ്യത്തിനായും നെല്ലിക്ക കഴിക്കുന്നതും പുരട്ടുന്നതും ഏറെ നല്ലതാണ്.

നെല്ലിക്കയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ആന്റിഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പന്നമായ നെല്ലിക്കയില്‍ കാത്സ്യം, അയേണ്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ബി, പ്രോട്ടീന്‍, ഫൈബര്‍, കരോട്ടിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

മുടി കൊഴിച്ചില്‍ അകറ്റുന്നതിനും ആരോഗ്യം നല്‍കുന്നതിനും നെല്ലിക്ക സഹായിക്കും. മാത്രമല്ല നെല്ലിക്ക പതിവായി ഉപയോഗിക്കുന്നത് നര അകറ്റുന്നതിനും പ്രകൃതിദത്ത നിറവും തിളക്കവും നല്‍കുന്നതിനും സഹായിക്കുന്നു. നെല്ലിക്കയിലുള്ള ഫാറ്റി ആസിഡുകളാണ് ഇതിന് സഹായിക്കുന്നത്.

മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത് നെല്ലിക്കയിലുള്ള ഫൈറ്റോന്യൂട്രിയന്റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാണ്. ഇവ രക്തപ്രവാഹം സുഗമമാക്കുകയും പുതിയ മുടിവേരുകള്‍ക്ക് സഹായിക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ സി കൊളാജന്‍ ഉത്പാദനത്തെയും ത്വരിതപ്പെടുത്തുന്നു. ഇത് പുതിയ കേശകോശങ്ങള്‍ ഉത്പാദിപ്പിച്ച് മുടിയുടെ ഗ്രോത്ത് സൈക്കിള്‍ വേഗത്തിലാകും. മുടിയ്ക്ക് കറുപ്പ് നല്‍കുകയും ചെയ്യുന്നു.

നെല്ലിക്കയ്ക്ക് ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങളെയും ചെറുക്കുന്നു. കൂടാതെ ശിരോചര്‍മത്തിലെ പിഎച്ച് തോത് ബാലന്‍സ് ചെയ്യുന്നുണ്ട്. നെല്ലിക്കയുടെ നീര് പുരട്ടുന്നത് തലയോട്ടിയിലുണ്ടാകുന്ന വരള്‍ച്ചയ്ക്ക് പ്രതിവിധിയാണ്.

Also Read: Dry Skin: വരണ്ട ചര്‍മത്തോട് ബൈ പറയാം; ഇത്രമാത്രം ചെയ്താല്‍ മതി

നെല്ലിക്ക അരച്ച് ജ്യൂസാക്കി കുടിക്കാവുന്നതാണ്. പിഴിഞ്ഞെടുക്കുന്നതിന് പകരം നെല്ലിക്കയുടെ നാര് ഉള്‍പ്പെടെ കഴിക്കുന്നതാണ് നല്ലത്. മാത്രമല്ല നെല്ലിക്ക ദിവസവും ചവച്ചരച്ച് കഴിക്കുകയുമാകാം. രുചി വര്‍ധിപ്പിക്കാനായി ശര്‍ക്കരയോ തേനോ ചേര്‍ക്കാവുന്നതാണ്. നെല്ലിക്ക മറ്റ് പച്ചമരുന്നുകളോടൊപ്പം ലേഹ്യം ഉണ്ടാക്കിയും കഴിക്കാവുന്നതാണ്.

മാത്രമല്ല ഹെയര്‍ പാക്കായി നെല്ലിക്ക ഇടുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് നര ഇല്ലാതാക്കനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗുണം ചെയ്യും. നെല്ലിക്കയിട്ട് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നതും ഗുണം ചെയ്യും.