Health tips : പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ വെള്ളം കുടിക്കുമ്പോൾ ഇത്രയും മാറ്റങ്ങൾ ശരീരത്തിൽ സംഭവിക്കും
Water could regulate high blood sugar: വെള്ളം കുടിക്കാതെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതാണ് പ്രമേഹരോഗികളിൽ കാണുന്ന പ്രധാന പ്രശ്‌നം.
പ്രമേഹ രോഗികൾ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒരുപാട് ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നുണ്ട്. രക്തത്തിലെ ഷുഗറിന്റെ അളവിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ വെള്ളം കുടിക്കുന്നതുകൊണ്ട് സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ നേരിട്ട് ഇടപെടുന്നില്ലെങ്കിലും ഇത് നല്ല ഗുണങ്ങളാണ് ഉണ്ടാക്കുന്നത്.
ALSO READ – കാൻസർ വിരുദ്ധ ഗുണങ്ങൾ മുതൽ ചർമ്മ സംരക്ഷണം വരെ; അറിയാതെ പോകരുത് റാഗിയുടെ ഗുണങ്ങൾ
വെള്ളം കുടിക്കുന്നതിലൂടെയുള്ള മാറ്റം
വെള്ളം കുടിക്കാതെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതാണ് പ്രമേഹരോഗികളിൽ കാണുന്ന പ്രധാന പ്രശ്‌നം. ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. ശരീരത്തിന് ആവശ്യത്തിന് പ്രോസസ് ചെയ്യാൻ ഇൻസുലിൻ ഇല്ലാതാകുന്ന സ്ഥിതി ഈ അവസ്ഥയിൽ ഉണ്ടാകും. മൂത്രത്തിലൂടെ ഗ്ലൂക്കോസ് പുറം തള്ളുന്നതിലും വ്യത്യാസം സംഭവിക്കും. ര്ക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വന്ന് സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതിലേക്കും ഇത് നയിക്കും. ഇതിനാൽ പ്രമേഹ രോഗികൾ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
ജലാംശവും അണുബാധയും
ധാരാളം വെള്ളം കുടിക്കുന്നത് പ്രമേഹരോഗികളിലെ അണുബാധുടെ സാധ്യത കുറക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിൽ. വെള്ളം കുടിയ്ക്കാതിരുന്നാൽ പഞ്ചസാരയിലടങ്ങിയ ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളർച്ച കൂടും. ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിച്ചാൽ മൂത്രം നേർക്കുകയും അണുബാധയ്ക്കുള്ള സാധ്യത കുറയുകയും ചെയ്യും.
മൂത്രത്തിന്റെ നിറവും ശരീരത്തിലെ ജലാംശവും തമ്മിലും ബന്ധമുണ്ട്. കടുത്ത നിറമുള്ള മൂത്രം വെള്ളം കുടിയക്കൽ കുറവുള്ളതിന്റെ ലക്ഷണമാണ്. കൂടാതെ പ്രമേഹ രോഗികളിൽ ജലാംശം നിലനിർത്തുന്നത് ഊർജ്ജ നില വർദ്ധിപ്പിക്കുകയും ക്ഷീണം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര, മരുന്നുകളുടെ ഷെഡ്യൂൾ, ഭക്ഷണക്രമം എന്നിവ നിയന്ത്രിക്കാനും വെള്ളം കുടിയ്ക്കുന്ന ശീലം സഹായിക്കുന്നു.
ചൂടുള്ള കാലാവസ്ഥ, ശാരീരിക പ്രവർത്തനങ്ങൾ, ചില മരുന്നുകൾ എന്നിവ ജല നഷ്ടം വർദ്ധിപ്പിക്കും, ജലാംശം സംബന്ധിച്ച് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. വിയർപ്പ് മൂലമുണ്ടാകുന്ന അധിക ജലനഷ്ടം നികത്താൻ, ശാരീരിക പ്രവർത്തനങ്ങളിലോ പുറത്തെ സമയങ്ങളിലോ, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ, ഒരു വാട്ടർ ബോട്ടിൽ കയ്യിൽ സൂക്ഷിക്കുക.