5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ഏത് നിറമുള്ള പാത്രത്തിലാണ് ഭക്ഷണം കഴിക്കുന്നത്? ആരോഗ്യം മോശമാക്കാന്‍ ഈ നിറങ്ങള്‍ മതി

Does the Colour of Plate Affect How Much You Eat: പല വര്‍ണത്തിലുള്ള പാത്രങ്ങളാണ് ഇന്നത്തെ കാലത്ത് തീന്മേശകളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഭക്ഷണം കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതില്‍ ഇത്തരം പാത്രങ്ങള്‍ക്ക് വലിയ പങ്കുമുണ്ട്. ആഹാരത്തിന്റെ നിറം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് പറഞ്ഞിരുന്ന കാലത്ത് നിന്ന് വിളമ്പുന്ന പാത്രത്തിന്റെയും നിറം പ്രധാനമാണെന്ന് പറയുന്നിടത്തേക്ക് കാര്യങ്ങളെത്തി.

Health Tips: ഏത് നിറമുള്ള പാത്രത്തിലാണ് ഭക്ഷണം കഴിക്കുന്നത്? ആരോഗ്യം മോശമാക്കാന്‍ ഈ നിറങ്ങള്‍ മതി
പാത്രങ്ങള്‍ (Image Credits: Unsplash)
shiji-mk
SHIJI M K | Updated On: 15 Nov 2024 13:56 PM

നമ്മുടെയെല്ലാം ഭക്ഷണരീതികള്‍ തന്നെ മാറി. ഗ്ലോബല്‍ ഫുഡ് പോളിസിയുടെ 2024ലെ റിപ്പോര്‍ട്ട് പ്രകാരം മാറുന്ന ഭക്ഷണശീലങ്ങള്‍ ഓരോരുത്തരെയും രോഗികളാക്കി കൊണ്ടിരിക്കുകയാണെന്നാണ്. ഭക്ഷണശീലത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ കാലക്രമേണ നമ്മളും രോഗികളാകും. ഭക്ഷണം മരുന്നുപോലെ കഴിച്ചില്ലെങ്കില്‍ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരുമെന്ന് കേട്ടിട്ടില്ല?. ഭക്ഷണങ്ങളില്‍ മാത്രമല്ല മാറ്റം വന്നത്, ഭക്ഷണം വിളമ്പുന്ന രീതികളിലും പ്രകടമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

പല വര്‍ണത്തിലുള്ള പാത്രങ്ങളാണ് ഇന്നത്തെ കാലത്ത് തീന്മേശകളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഭക്ഷണം കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതില്‍ ഇത്തരം പാത്രങ്ങള്‍ക്ക് വലിയ പങ്കുമുണ്ട്. ആഹാരത്തിന്റെ നിറം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് പറഞ്ഞിരുന്ന കാലത്ത് നിന്ന് വിളമ്പുന്ന പാത്രത്തിന്റെയും നിറം പ്രധാനമാണെന്ന് പറയുന്നിടത്തേക്ക് കാര്യങ്ങളെത്തി. എന്നാല്‍ ഭക്ഷണം വിളമ്പുന്ന പാത്രത്തിന്റെ നിറം രുചിമുകുളങ്ങളെ ഉണര്‍ത്തുമെന്നാണ് പറയപ്പെടുന്നത്.

ഓരോ നിറങ്ങളിലുള്ള പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിനും വിളമ്പുന്നതിനും ഓരോ പ്രത്യേകതകളുണ്ട്. വെള്ളിപാത്രത്തില്‍ ഭക്ഷണം വിളമ്പുമ്പോള്‍ രുചി കൂടുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിറം മങ്ങിയ പ്ലേറ്റില്‍ ഭക്ഷണം കഴിക്കുന്നത് രുചി കുറയ്ക്കുമെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഭക്ഷണം കഴിക്കാനായി നമ്മള്‍ തിരഞ്ഞെടുക്കുന്ന ഓരോ നിറങ്ങളിലുള്ള പാത്രത്തിനും നമ്മളെ സ്വാധീനിക്കാനുള്ള കഴിവുണ്ട്.

Also Read: Avoid Weight Problems: ജിമ്മിൽ പോവാതെ ശരീര ഭാരം കുറയ്ക്കണോ? വഴിയുണ്ട്… ദാ ഇങ്ങനെ ചെയ്ത് നോക്കൂ

നല്ല നിറമുള്ള പാത്രങ്ങളില്‍ വിളമ്പിയ ഭക്ഷണത്തിന് ഭംഗി വര്‍ധിക്കും. സ്‌നാക്‌സ് കഴിക്കാന്‍ മഞ്ഞ നിറത്തിലുള്ള പാത്രം, ഡെസര്‍ട്ടിനായി മിന്റ് പച്ച, കാപ്പിക്കായി നീല നിറമുള്ള കപ്പുകള്‍ എന്നിവ ഉപയോഗിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പച്ച നിറം ഐശ്വര്യത്തെ പ്രതിനിധാനം ചെയ്യുന്നു. മഞ്ഞ നിറം സന്തോഷത്തിന്റേതാണ്. എന്നാല്‍ കറുപ്പ് നിറമുള്ള പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ തൃപ്തി നല്‍കുന്ന വെള്ള നിറമുള്ള പാത്രത്തില്‍ കഴിക്കുന്നതാണ്.

നിറങ്ങള്‍ മാറുന്നതിനനുസരിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ അളവിലും മാറ്റം സംഭവിക്കും. ചുവപ്പ് നിറമുള്ള പാത്രം തിരഞ്ഞെടുക്കുമ്പോള്‍ അത് 40 ശതമാനം വരെ ഭക്ഷണം കഴിപ്പ് കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വൃത്താകൃതിയിലുള്ള വെള്ള അല്ലെങ്കില്‍ കറുപ്പ് നിറത്തിലുള്ള പ്ലേറ്റുകള്‍ രുചി വര്‍ധിപ്പിക്കും. ഭക്ഷണത്തിന് ഉയര്‍ന്ന നിലവാരമുള്ളതായി തോന്നിപ്പിക്കുകയും ചെയ്യും.

ഭക്ഷണത്തിന്റെ നിറം വര്‍ധിപ്പിക്കുകയും ഭക്ഷണം കൂടുതല്‍ സുന്ദരമായി തോന്നുകയും ചെയ്യുന്നതിനാല്‍ വെള്ള പാത്രത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനിടയുണ്ട്. നീല നിറം അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. നീല നിറത്തിലുള്ള പാത്രങ്ങള്‍ സമാധാനപരമായ ഡൈനിങ് അന്തരീക്ഷം സൃഷ്ടിക്കാന്‍ നല്ലതാണ്. കൂടാതെ ഭക്ഷണത്തിന്റെ രുചിയും മണവും വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഓറഞ്ച് നിറത്തിലുള്ള പാത്രങ്ങള്‍ വിശപ്പിനെ ഉത്തേജിപ്പിക്കും. മഞ്ഞ നിറം സന്തോഷവും ശുഭാപ്തി വിശ്വാസവും എല്ലാം പകര്‍ന്ന് നല്‍കും. പച്ച നിറത്തിലുള്ള പാത്രങ്ങള്‍ പുതുമയുള്ളതും നല്ല രുചിയുള്ളതുമായ ഒരു പ്രതീതി ഭക്ഷണത്തിന് നല്‍കുന്നു. അതുകൊണ്ട് തന്നെ നിറങ്ങള്‍ നോക്കി പാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അമിതമായി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കും.

Latest News