Dehydration: നിർജ്ജലീകരണം നിങ്ങളുടെ വൃക്കകളെ എങ്ങനെയാണ് ബാധിക്കുന്നത്; ലക്ഷണങ്ങൾ എന്തെല്ലാം
How To Prevent Dehydration: വ്യത്യസ്ത സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് അവഗണിക്കുകയും പിന്നീട് അത് നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഒരു വ്യക്തികളുടെ ആരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നു.

എനിക്ക് വളരെ തിരക്കാണ്, വെള്ളം കുടിക്കാൻ പോലും സമയമില്ല… ഇത് പലരുടെയും സ്ഥിരം പല്ലവിയാണ്. ജോലിസ്ഥലത്തും വീട്ടിലും എന്നുവേണ്ട എവിടെയും പറയുന്നത് ഇതുതന്നെ. ജോലിത്തിരക്കോ തിരക്കേറിയ ഷെഡ്യൂളുകൾ, എയർ കണ്ടീഷനിംഗ് എന്നിവയുൾപ്പെടെ ജോലിസ്ഥലത്തെ നിരവധി കാര്യങ്ങൾ നിർജ്ജലീകരണത്തിന് കാരണമാകാറുണ്ട്. പലപ്പോഴും, വ്യത്യസ്ത സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് അവഗണിക്കുകയും പിന്നീട് അത് നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇത് ഒരു വ്യക്തികളുടെ ആരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നു. ജോലിസ്ഥലത്ത് നിങ്ങൾക്ക് നിർജ്ജലീകരണം അനുഭവപ്പെടുന്നുണ്ടോ എന്ന് അറിയാനുള്ള ഒരു ലളിതമായ മാർഗം മൂത്രമൊഴിക്കുന്നതിന്റെ ആവൃത്തിയും മൂത്രത്തിന്റെ നിറവും ശ്രദ്ധിക്കുക എന്നതാണ്. കുറച്ച് വെള്ളം കുടിക്കുന്നവരിൽ മൂത്രത്തിൻ്റെ അളവും വളരെ കുറവായിരിക്കും. കൂടാതെ അതിൻ്റെ നിറം മഞ്ഞനിറത്തിലാണ് കാണപ്പെടുന്നത്.
എച്ച്‌സിഎൽ ഹെൽത്ത്‌കെയറിലെ ഇന്റേണൽ മെഡിസിൻ, ലീഡ് ക്ലിനീഷ്യൻ എംബിബിഎസ് എംഡി ഡോ. ശിവാനി ഗുപ്തയുടെ അഭിപ്രായത്തിൽ, വേനൽകാലത്തെ ഒരു സാധാരണ പ്രശ്നമായ നിർജ്ജലീകരണം വൃക്ക ആരോഗ്യത്തിന് ഗണ്യമായ അപകടസാധ്യത സൃഷ്ടിക്കുന്നു. ആരോഗ്യപരമായി, മലബന്ധം, തലവേദന, ഏകാഗ്രതയുടെ അഭാവം, അലസത, ക്ഷീണം, വർദ്ധിച്ച ചർമ്മ ചുളിവുകൾ, വാർദ്ധക്യ ഫലങ്ങൾ തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ ഒരാൾക്ക് അനുഭവപ്പെട്ടേക്കാം.
മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത, വൃക്കയിലെ കല്ലുകൾ ഉണ്ടാകാൻ സാധ്യതയുള്ളവരാക്കുന്നു. നിർജ്ജലീകരണം വൃക്കകളെ നിശബ്ദമായി തകരാറിലാക്കും. ഇത് വൃക്കകളെ അമിതമായി ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നു, മാലിന്യങ്ങൾ, വൃക്കയിലെ കല്ലുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കൽ, രക്ത വിതരണം കുറയൽ എന്നിവയിലേക്ക് നയിക്കുന്നു. ഇത് ആത്യന്തികമായി ക്രോണിക് കിഡ്‌നി ഡിസീസിലേക്ക് (സികെഡി) നയിക്കുന്നു.
നിർജ്ജലീകരണം തടയുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്ന ശീലമാകേണ്ട ചില കാര്യങ്ങളുണ്ട്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം, ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പരിമിതപ്പെടുത്തുക എന്നിവ ആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്. ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, പായ്ക്ക് ചെയ്ത ജ്യൂസുകൾ എന്നിവ ഒഴിവാക്കുക.
വീടിനുള്ളിൽ ജോലി ചെയ്യുമ്പോഴോ എസിയിൽ ഇരിക്കുമ്പോഴോ പോലും ഒരാൾ ഒരു ദിവസം 6-8 ഗ്ലാസ് വെള്ളം കുടിക്കണം. ചൂടുള്ളതോ ഈർപ്പമുള്ളതോ ആയ കാലാവസ്ഥയിൽ സാധ്യമെങ്കിൽ പുറത്തെ ജോലികൾ കുറയ്ക്കുക.