5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Patanjali: ആയുർവേദവും ശാസ്ത്രവും ഒന്നിച്ചത് ഇങ്ങനെ; പതഞ്ജലിയുടെ പങ്ക് നിസാരമല്ല!

Patanjali: ആധുനിക ശാസ്ത്രവുമായി സംയോജിപ്പിച്ച് ആയുർവേദത്തിന് ആഗോള അംഗീകാരം ലഭിക്കുന്നതിൽ പതഞ്ജലി നി‍ർണായക പങ്ക് വഹിച്ചിട്ടുണ്ട്. സ്വാശ്രയത്വം, സമഗ്ര ആരോഗ്യം, നവീകരണം, ആഗോള വ്യാപനം എന്നിവ കേന്ദ്രീകരിച്ചാണ് പതഞ്ജലി ആയുർവേദയുടെ ഭാവി പദ്ധതികൾ.

Patanjali: ആയുർവേദവും ശാസ്ത്രവും ഒന്നിച്ചത് ഇങ്ങനെ; പതഞ്ജലിയുടെ പങ്ക് നിസാരമല്ല!
Patanjali Image Credit source: TV9 Network
nithya
Nithya Vinu | Updated On: 20 Mar 2025 12:36 PM

ഇന്ത്യൻ ആയു‍ർവേദ വ്യവസായത്തിൽ പതഞ്ജലി കൊണ്ട് വന്ന മാറ്റങ്ങൾ ഏറെ വിപ്ലവകരമാണ്. ആധുനിക ശാസ്ത്രവുമായി സംയോജിപ്പിച്ച് ആയുർവേദത്തിന് ആഗോള അംഗീകാരം ലഭിക്കുന്നതിൽ പതഞ്ജലി നി‍ർണായക പങ്ക് വഹിച്ചിട്ടുണ്ട്. യോഗ ഗുരു സ്വാമി രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണയുടെയും നേതൃത്വത്തിൽ, പതഞ്ജലി ആരോഗ്യ-പ്രകൃതിചികിത്സ മേഖലയിൽ പുതിയ മാനങ്ങൾ സ്ഥാപിക്കുക മാത്രമല്ല, സ്വയംപര്യാപ്തമായ ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ സുപ്രധാന സംഭാവന നൽകുകയും ചെയ്തു. ഇന്ത്യയെ ശക്തവും ആരോഗ്യകരവുമായ ഒരു രാഷ്ട്രമാക്കി മാറ്റുന്നതിന്, സ്വാശ്രയത്വം, സമഗ്ര ആരോഗ്യം, നവീകരണം, ആഗോള വ്യാപനം എന്നിവ കേന്ദ്രീകരിച്ചാണ് പതഞ്ജലി ആയുർവേദയുടെ ഭാവി പദ്ധതികൾ.

ആഗോളതലത്തിൽ ആയുർവേദത്തിന്റെ പ്രചാരണം
ആഗോളതലത്തിൽ പുരാതന ഇന്ത്യൻ വൈദ്യശാസ്ത്രത്തെ ജനപ്രിയമാക്കാൻ പത‍ഞ്ജലി ആയുർവേദത്തിന് കഴിഞ്ഞിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള തങ്ങളുടെ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിച്ചുകൊണ്ട്, അന്താരാഷ്ട്ര വിപണികളിൽ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ആവശ്യം പതഞ്ജലി ശക്തിപ്പെടുത്തി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും അന്താരാഷ്ട്ര പങ്കാളിത്തങ്ങളിലൂടെയും കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ആഗോള ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം, യോഗ, ആയുർവേദ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ, ആഗോള ആരോഗ്യ വ്യവസ്ഥയിൽ ഫലപ്രദമായ ഒരു മെഡിക്കൽ സംവിധാനമായി ആയുർവേദത്തെ പതഞ്ജലി മാറ്റുകയാണ്.

ALSO READ: കഷണ്ടി വന്നാലെന്തു ചെയ്യും? മുടി വീണ്ടും വളരും; ആവണക്കണ്ണ ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ

സ്വാശ്രയത്വം, സമഗ്ര ആരോഗ്യം
സ്വാശ്രയത്വത്തിലും സമഗ്ര ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് പതഞ്ജലിയുടെ ഭാവി പദ്ധതികൾ. കർഷകരെയും, ഔഷധസസ്യ ഉൽപ്പാദകരെയും, പ്രാദേശിക കരകൗശല വിദഗ്ധരെയും പിന്തുണച്ചുകൊണ്ട്, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെ, പതഞ്ജലി തദ്ദേശീയ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. യോഗ, പ്രകൃതിദത്ത ജീവിതശൈലി, സന്തുലിത പോഷകാഹാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഒരു സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കുകയാണ് പതഞ്ജലിയുടെ ലക്ഷ്യം. കൂടാതെ, ആയുർവേദ ഗവേഷണങ്ങളിലൂടെയും ശാസ്ത്രീയ തെളിവുകളിലൂടെയും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ശക്തിപ്പെടുത്താനും പത‍ഞ്ജലി ശ്രദ്ധിക്കുന്നുണ്ട്.

നവീകരണവും സാങ്കേതിക വികസനവും
ആയുർവേദ ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിനായി പതഞ്ജലി ബിസിനസിൽ ഗവേഷണത്തിനും വികസനത്തിനും (ആർ & ഡി) മുൻഗണന നൽകുന്നുണ്ട്. ടെലിമെഡിസിൻ, ഡിജിറ്റൽ ഹെൽത്ത്കെയർ, ബയോടെക്നോളജി, പരിസ്ഥിതി സൗഹൃദ ഉൽപ്പാദന പ്രക്രിയകൾ എന്നിവയിലൂടെ കമ്പനി ആരോഗ്യ സംരക്ഷണം കൂടുതൽ ഫലപ്രദമാക്കി മാറ്റുന്നു.

ഇന്ത്യയുടെ വികസനം
പതഞ്ജലിയുടെ ലക്ഷ്യം, ഇന്ത്യയുടെ വികസന ലക്ഷ്യങ്ങളായ സ്വാശ്രയ ഇന്ത്യ, ആരോഗ്യ സുരക്ഷ, ഗ്രാമീണ ശാക്തീകരണം, സുസ്ഥിര വികസനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജൈവകൃഷി, പരിസ്ഥിതി സംരക്ഷണം, ആഗോളതലത്തിൽ ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയവയിലൂടെ, ഇന്ത്യയെ ആരോഗ്യകരവും ശക്തവും സ്വാശ്രയവുമായ ഒരു രാഷ്ട്രമാക്കി മാറ്റുന്നതിൽ പതഞ്ജലി നിർണായക  പങ്കാണ് വഹിക്കുന്നത്.