Hair Growth: നീളമുള്ള തിളങ്ങുന്ന മുടിക്ക് ബീറ്റ്റൂട്ട് ഇങ്ങനെ കഴിക്കണം; കഴിക്കേണ്ടത് എപ്പോൾ
Beetroot For Hair Growth: വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ബീറ്റ്റൂട്ട് നിങ്ങളുടെ തലയോട്ടിയുടെയും മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ നല്ലതാണ്. തിളക്കമുള്ളതും നീളമുള്ളതും ആരോഗ്യകരവുമായ മുടി ലഭിക്കാൻ ബീറ്റ്റൂട്ട് എപ്പോൾ എങ്ങനെ കഴിക്കണമെന്ന് നോക്കാം.

ഏറെ പോഷകസമൃദ്ധവുമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, നിങ്ങളുടെ മുടിക്കും അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനും കഴിയും. വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ബീറ്റ്റൂട്ട് നിങ്ങളുടെ തലയോട്ടിയുടെയും മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ നല്ലതാണ്. തിളക്കമുള്ളതും നീളമുള്ളതും ആരോഗ്യകരവുമായ മുടി ലഭിക്കാൻ ബീറ്റ്റൂട്ട് എപ്പോൾ എങ്ങനെ കഴിക്കണമെന്ന് നോക്കാം.
മുടിയുടെ ആരോഗ്യത്തിന് ബീറ്റ്റൂട്ട്
വൈറ്റമിൻ സി: രോമകൂപങ്ങളെ നശിപ്പിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഈ വൈറ്റമിൻ സി. മുടിയുടെ ഘടന നിലനിർത്തുന്നതിന് അത്യാവശ്യമായ കൊളാജൻ ഉൽപാദനത്തിനും വൈറ്റമിൻ സി സഹായിക്കുന്നു.
ഇരുമ്പ്: ശരിയായ രക്തചംക്രമണത്തിന് ഇരുമ്പ് അത്യാവശ്യമാണ്, ഇത് തലയോട്ടിയിലേക്ക് പോഷകങ്ങൾ എത്തിക്കുന്നതിന് നിർണായകമാകും. ആരോഗ്യമുള്ള തലയോട്ടി ആരോഗ്യകരമായ മുടി വളർച്ച ഉറപ്പാക്കുന്നു.
ഫോളിക് ആസിഡ് (വൈറ്റമിൻ ബി 9): ഫോളിക് ആസിഡ് രോമകൂപങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു, കട്ടിയുള്ള മുടിയും വേഗത്തിലുള്ള വളർച്ചയും പ്രോത്സാഹിപ്പിക്കുന്നു.
പൊട്ടാസ്യം: ഇത് തലയോട്ടിയെ പോഷിപ്പിക്കുന്നതിനും മുടി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു, മുടി പൊട്ടാനുള്ള സാധ്യതയും കുറയ്ക്കുന്നു.
ബീറ്റൈനുകൾ: ബീറ്റൈനുകൾ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ തണ്ടിന് ജലാംശം നൽകുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മുടിക്ക് സ്വാഭാവിക തിളക്കവും മിനുസവും നൽകുന്നു.
മഗ്നീഷ്യം, ഫോസ്ഫറസ്: ഈ ധാതുക്കൾ മുടിയുടെ ശക്തി മെച്ചപ്പെടുത്താനും അമിതമായ മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു.
ബീറ്റ്റൂട്ട് എങ്ങനെ കഴിക്കാം
ബീറ്റ്റൂട്ട് ജ്യൂസ്: തിളങ്ങുന്ന, നീണ്ട മുടിക്ക് ബീറ്റ്റൂട്ട് കഴിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് ബീറ്റ്റൂട്ട് ജ്യൂസാണ്. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാനും സഹായിക്കുന്നു.
എപ്പോൾ കഴിക്കണം: മികച്ച റിസൾട്ടിനായി, രാവിലെ വെറും വയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക. ഇത് പോഷകങ്ങളുടെ മികച്ച ആഗിരണം ഉറപ്പാക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ബീറ്റ്റൂട്ട് സാലഡ്: ഈ പച്ചക്കറി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള മറ്റൊരു മികച്ച മാർഗമാണ് ബീറ്റ്റൂട്ട് സാലഡുകൾ. അവ രുചികരം മാത്രമല്ല, മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും നൽകുന്നു.
എപ്പോൾ കഴിക്കണം: ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ഒപ്പം ബീറ്റ്റൂട്ട് സാലഡ് കഴിക്കാം. നിങ്ങളുടെ ശരീരത്തെയും മുടിയെയും ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.