Sleep Routine: ശരിയായ ഉറക്കം ചർമ്മത്തിന് നൽകുന്നത് അവശ്വസനീയമായ മാറ്റങ്ങളോ?
Sleep Routine Can Improve Skin Health: മുഖത്തെ നേർത്ത വരകളും ചുളിവുകളും വരെ തടയാൻ മെച്ചപ്പെട്ട ഉറക്കം സഹായിക്കുന്നു. വീക്കം, മുഖക്കുരു എന്നിവയ്ക്ക് കാരണമാകുന്ന ഹോർമോണായ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാനും ഉറക്കം സഹായിക്കുന്നു. കോർട്ടിസോൾ സന്തുലിതമായി നിലനിർത്തുന്നതിലൂടെ, മുഖത്തിന് തിളക്കം നൽകുന്നു.

പ്രതീകാത്മക ചിത്രം
ഉറക്കം അത്യന്താപേക്ഷിതമായ ഒന്നാണ്. ശരീരത്തിലെ പല പ്രശ്നങ്ങൾക്കും ഉറക്കക്കുറവ് വലിയ പ്രശ്നമാകാറുണ്ട്. ചർമ്മാരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച്. കോശ പുനരുജ്ജീവനത്തെയും കൊളാജൻ ഉൽപാദനത്തെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശരിയായ ഉറക്കം ചർമ്മത്തിന്റെ ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. മെച്ചപ്പെട്ട ഉറക്കം, ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുകയും, അവ നന്നാക്കാനും മൃദുവാക്കാനും സഹായിക്കുന്നു.
മുഖത്തെ നേർത്ത വരകളും ചുളിവുകളും വരെ തടയാൻ മെച്ചപ്പെട്ട ഉറക്കം സഹായിക്കുന്നു. വീക്കം, മുഖക്കുരു എന്നിവയ്ക്ക് കാരണമാകുന്ന ഹോർമോണായ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാനും ഉറക്കം സഹായിക്കുന്നു. കോർട്ടിസോൾ സന്തുലിതമായി നിലനിർത്തുന്നതിലൂടെ, മുഖത്തിന് തിളക്കം നൽകുന്നു.
ഉറക്കം ചർമ്മം സ്വയം നന്നാക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുകയും, അൾട്രാവയലറ്റ് രശ്മികളിൽ നിന്നും മലിനീകരണത്തിൽ നിന്നുമുള്ള കേടുപാടുകൾ പരിഹരിക്കാൻ വരെയും നല്ല ഉറക്കം നിങ്ങളെ സഹായിക്കുന്നു. ഈ പ്രക്രിയ കണ്ണിനു താഴെയുള്ള നേർത്ത വരകൾ, കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ കുറയ്ക്കുന്നു.
ജലാംശവും തിളക്കവും
ചർമ്മത്തിന്റെ സ്വാഭാവിക ജലാംശം നിലനിർത്തുന്നതിലും ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിശ്രമിക്കുമ്പോൾ, ശരീരം ഈർപ്പത്തിന്റെ അളവ് പുനഃസ്ഥാപിക്കുകയും ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമായി നിലനിർത്തുകയും ചെയ്യുന്നു. ഉറക്കക്കുറവ് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. അതിലൂടെ വരൾച്ച, മങ്ങൽ, വീർക്കൽ എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ, ഉറക്കം ചർമ്മത്തിലെ സൂക്ഷ്മജീവികളെ നിലനിർത്താൻ സഹായിക്കുന്നു.
നല്ല ഉറക്കത്തിന്
പല കാരണങ്ങൾ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. മാനസികാരോഗ്യവുമായും ഇതിന് ബന്ധമുണ്ട്. ഉറക്കക്കുറവിൻറെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് ഇതിന് ചെയ്യേണ്ടത്. ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.