5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Horoscope Financial Result: സാമ്പത്തികം മെച്ചപ്പെടും, തൊഴില്‍ രംഗത്ത് ഉയര്‍ച്ച ലഭിക്കും; ഇന്നത്തെ സാമ്പത്തിക ഫലം നോക്കാം

ബിസിനസ് കാര്യങ്ങളില്‍ പരിശ്രമം കൊണ്ട് നേട്ടമുണ്ടാകും. തൊഴില്‍ രംഗത്ത് അനുകൂല സാഹചര്യം വന്നുചേരും

Horoscope Financial Result: സാമ്പത്തികം മെച്ചപ്പെടും, തൊഴില്‍ രംഗത്ത് ഉയര്‍ച്ച ലഭിക്കും; ഇന്നത്തെ സാമ്പത്തിക ഫലം നോക്കാം
shiji-mk
Shiji M K | Published: 03 May 2024 11:55 AM

ഏരീസ്: മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇക്കൂട്ടര്‍ക്ക് സാമ്പത്തി കാര്യങ്ങള്‍ മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. ബിസിനസ് കാര്യങ്ങളില്‍ പരിശ്രമം കൊണ്ട് നേട്ടമുണ്ടാകും. തൊഴില്‍ രംഗത്ത് അനുകൂല സാഹചര്യം വന്നുചേരും. നിങ്ങളുടെ ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഭൈരവക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക.

ടോറസ്: ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍ മേഖലയില്‍ അനകൂലമായ സാഹചര്യം വന്നുചേരും. ബിസിനസില്‍ മത്സരം നിലനിര്‍ത്തുക. തൊഴില്‍പരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ദോഷമകറ്റുന്നതിന് രാമക്ഷേത്രത്തില്‍ കോടി സമര്‍പ്പിക്കാം.

ജെമിനി: മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാര്‍ കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കുക. നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. നിക്ഷേപ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. ബിസിനസ് വിപുലപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. ദോഷ പരിഹാരത്തിന് ഹനുമാന്‍ ക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിക്കുക.

കാന്‍സര്‍: ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍പരമായി നേട്ടം കൈവരും. ബിസിനസില്‍ ഐശ്വര്യം വര്‍ധിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. വ്യവസായ രംഗത്ത് പുരോഗതി കൈവരും. ദോഷ പരിഹാരത്തിന് ശിവന് ജലം സമര്‍പ്പിക്കുക.

ലിയോ: ജൂലൈ 23നും ആസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പിന് ഇരയാകാതെ ശ്രദ്ധിക്കുക. ഇടപാടുകളില്‍ ക്ഷമ കാണിക്കുക. ദോഷ പരിഹാരത്തിന് ഹനുമാന്‍ ചാലിസ ചൊല്ലുക.

വിര്‍ഗോ: ആസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് രംഗം അനുകൂലമായി തുടരും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്. ദോഷമകറ്റാന്‍ മഞ്ഞ നിറത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ദാനം ചെയ്യുക.

ലിബ്ര: സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ സഹകരണം ലഭിക്കും. തടസങ്ങള്‍ സ്വയം ഒഴിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരത്തിന് സരസ്വതി ദേവിക്ക് വെളുത്ത പുഷ്പങ്ങളുടെ മാല സമര്‍പ്പിക്കുക.

സ്‌കോര്‍പിയോ: ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് പങ്കാളിത്തം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍ കൈവരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് സന്തോഷം വന്നുചേരും. സാമ്പത്തിക നേട്ടം മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരത്തിന് ശിവന് പഞ്ചാമൃത അഭിഷേകം നടത്തുക.

സാജിറ്റെറിയസ്: നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങള്‍ സമ്മിശ്രമായിരിക്കും. വായ്പാ ഇടപാടുകള്‍ ഒഴിവാക്കുക. ദോഷ പരിഹാരത്തിന് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക.

കാപ്രികോണ്‍: ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. നല്ല ഓഫറുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ദോഷ പരിഹാരത്തിന് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക.

അക്വാറിയസ്: ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കും. തൊഴില്‍പരമായ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും ദോഷ പരിഹാരത്തിന് മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക.

പിസെസ്: ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാകാനുള്ള സാധ്യതയുണ്ട്. യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. ജോലിയില്‍ അശ്രദ്ധ ഒഴിവാക്കുക, ദോഷമകറ്റാന്‍ പശുവിന് തീറ്റ നല്‍കുക.