Horoscope Today: ഈ കൂറുകാര്‍ ഒന്നുകരുതി ഇരുന്നോളൂ വരാനിരിക്കുന്നത് സര്‍വ്വൈശ്വര്യം; ഇന്നത്തെ നക്ഷത്രഫലം
പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി ലഭിക്കും. എന്തുസംഭവിച്ചാലും മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ മുന്നോട്ടുപോകണം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ ഭാഗം)
ഈ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ കര്‍മ്മ രംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഉല്ലാസയാത്രകളില്‍ പങ്കെടുക്കാനും രാഷ്ട്രീയക്കാര്‍ ബഹുമാനിക്കപ്പെടാനുമെല്ലാം സാധ്യതയുള്ള ദിവസമാണിന്ന്.
പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി ലഭിക്കും. എന്തുസംഭവിച്ചാലും മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ മുന്നോട്ടുപോകണം.
ഇടവം (കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകയിരം പകുതി ഭാഗം)
നിങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും. സന്താനഗുണം വന്നുചേരും. ഊഹക്കച്ചവടക്കാര്‍ക്ക് ലാഭമുണ്ടാക്കാന്‍ കഴിയും. ആപത്തുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും.
മിഥുനം (മകയിരം പകുതി ഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ ഭാഗം)
വിദ്യാഭ്യാസപരമനായി ഈ നക്ഷത്രക്കാര്‍ക്ക് നല്ല ദിവസമാണ്. തൊഴില്‍ ഇല്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കാനും ഉത്തമം. ക്രമവിക്രയങ്ങള്‍ നടത്തുമ്പോള്‍ നല്ലോണം സൂക്ഷിച്ച് മാത്രം നടത്തുക.
കര്‍ക്കിടകം (പുണര്‍തം കാല്‍ ഭാഗം, പൂയം, ആയില്യം)
നല്ല കാര്യങ്ങള്‍ക്ക് മികച്ച ദിവസമാണ്. ധാരാളം യാത്രകള്‍ നടത്താന്‍ സാധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ ഭാഗം)
വീടുപണി നടത്തുന്നതിന് വേണ്ടി പണം ചിലവഴിക്കേണ്ടി വരും. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. വ്യാപാരരംഗത്ത് നല്ല പുരോഗതിയുണ്ടാകാനും സാധ്യത കാണുന്നുണ്ട്.
കന്നി (ഉത്രം മുക്കാല്‍ ഭാഗം, അത്തം, ചിത്തിര അരഭാഗം)
പുതിയ ജോലി കണ്ടെത്തു. വീട്ടില്‍ ചില നല്ല കാര്യങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ ഭാഗം)
സര്‍ക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണിത്. കാരമങ്ങളില്ലാതെ മനസ് അസ്വസ്ഥമാകാന്‍ സാധ്യതയുണ്ട്. ക്രയവിക്രയങ്ങള്‍ നടത്തുന്നതിലൂടെ പണം വന്നുചേരും.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
ആരൊടെങ്കിലുമുള്ള തര്‍ക്കം രമ്യതയിലെത്തും. സന്താനങ്ങള്‍ പഠനരംഗത്ത് മികവ് പുലര്‍ത്തും. കര്‍മരംഗത്ത് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
ഈ നക്ഷത്രക്കാര്‍ ഇന്നത്തെ ദിവസം പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള അവസരം ഒരുങ്ങും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. ഒട്ടും പ്രതീക്ഷിക്കാതെ ദൂരയാത്രകള്‍ നടത്തേണ്ടി വരും.
മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)
പ്രവര്‍ത്തന മേഖല ശക്തിപ്പെടും, ആരോഗ്യപുഷ്ടി, മനസമാധാനം എന്നിവ ഉണ്ടാകും. മേലധികാരികളുടെ പ്രീതിക്ക് പാത്രമാവുകയും ചെയ്യും.
കുംഭം (അവിട്ട അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. പഠനരംഗത്ത് നല്ല പുരോഗതി ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
പണച്ചെലവുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പുണ്യകര്‍മാനുഷ്ഠാനുങ്ങള്‍ക്ക് നേതൃസ്ഥാനം നല്‍കും.