5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Malayalam August 6: ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്; അറിയാം ഇന്നത്തെ രാശിഫലം

Today’s Horoscope: ചിലരുടെ സാമ്പത്തിക ചെലവുകൾ വർധിച്ചേക്കാം. എന്നാൽ ചിലർക്ക് പല കാര്യങ്ങളിലും പുരോഗതി ഉണ്ടാകും. ഇന്ന് അനുകൂല ഫലങ്ങൾ ഏതെല്ലാം കൂറുകാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം?

Today’s Horoscope Malayalam August 6: ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്; അറിയാം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം
neethu-vijayan
Neethu Vijayan | Published: 06 Aug 2024 06:48 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പങ്കാളിയുമായി നല്ല സമയം ചെലവിടാൻ സാധിക്കുന്നതാണ്. വീട്ടുചെലവുകൾ വർദ്ധിക്കും. ഇത് മാനസിക പിരിമുറുക്കത്തിന് കാരണമായേക്കാം. പുതിയ കാര്യങ്ങൾക്ക് തുടക്കം കുറക്കാൻ സാഹചര്യങ്ങൾ അനുകൂലമായി വരും. തൊഴിൽ രംഗത്ത് ഇന്ന് കൂടുതൽ ജാഗ്രത ആവശ്യമാണ്. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വിദ്യാർഥികൾ പഠനരംഗത്ത് നേരിട്ടിരുന്ന തടസ്സങ്ങൾ മാറികിട്ടും.

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. ബിസിനസ് ചെയ്യുന്നവർക്കും ഇന്ന് ഗുണകരമായ ദിവസമാണ്. സന്തോഷം നൽകുന്ന പല വാർത്തകളും കേൾക്കും. ചില യാത്രകൾ വേണ്ടി വന്നേക്കും. വൈകുന്നേരം ചില സാമൂഹിക പരിപാടികളുടെ ഭാഗമാകാൻ സാധിക്കും. ഇന്ന് സഹോദരങ്ങളുടെ പിന്തുണയോടെ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. വീട്ടിൽ ഇന്ന് അതിഥി സന്ദർശനത്തിന് സാധ്യതയുണ്ട്.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശുഭകരമായ ദിവസം. തൊഴിൽ രംഗത്ത് ശത്രുക്കൾ ഉണ്ടാകാനിടയുണ്ട്. ഇക്കൂട്ടർ നിങ്ങൾക്കെതിരെ പ്രവർത്തിക്കാൻ സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കും. എല്ലാ കാര്യങ്ങളിലും ജാഗ്രത ആവശ്യമാണ്. പല പ്രതികൂല സാഹചര്യങ്ങളെയും നിങ്ങളുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് മറികടക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി അത്ര നല്ലതായിരിക്കില്ല. മാതാവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്.

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വ്യക്തി ബന്ധങ്ങൾ ദൃഢമാകും. പ്രണയ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകുന്നതാണ്. നഷ്ടപ്പെട്ടെന്ന് കരുതിയ ഒരു വസ്തു ഇന്ന് നിങ്ങളുടെ കൈകളിൽ തിരികെയെത്തും. വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ പൂർണ്ണ പിന്തുണ ലഭിക്കും. അപൂർണ്ണമായി കിടന്നിരുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ ഇന്ന് സാധിക്കും. പ്രധാന രേഖകളിൽ ഒപ്പുവെക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. സാമൂഹിക പ്രവർത്തനങ്ങൾക്കായി പണം ചെലവഴിച്ചേക്കാം. വിവാഹ യോഗ്യരായവർക്ക് നല്ല ആലോചനകൾ വന്നേക്കാം.

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

ബിസിനസിലെ എതിരാളികളുടെ പുതിയ നീക്കങ്ങൾ മൂലം സമ്മർദ്ദം വർധിക്കും. നിങ്ങളുടെ ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കുന്നതിൽ തടസ്സങ്ങൾ നേരിടാം. സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിക്കും. സമൂഹത്തിൽ സ്ഥാനമാനങ്ങൾ ലഭിച്ചേക്കാം. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. ഒരു സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത് സന്തോഷം വർദ്ധിപ്പിക്കും. വ്യാപാര രംഗത്ത് പുരോഗതി ഉണ്ടാകും.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കുടുംബ പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരമാകും. ജോലിസ്ഥലത്ത് നിലനിന്നിരുന്ന ആശയക്കുഴപ്പം ഇന്ന് അവസാനിക്കും.
​ഇന്നത്തെ മിക്ക ജോലികളും സമ്മർദ്ദ രഹിതമായി പൂർത്തിയാക്കാൻ സാധിക്കും. പ്രിയപ്പെട്ട ഒരു വ്യക്തിയിൽ നിന്ന് ഒരു പ്രത്യേക സമ്മാനം ലഭിക്കാനിടയുണ്ട്. മാതൃഭാഗത്തുനിന്നുള്ള ബന്ധുക്കളുമായുള്ള ബന്ധം വളരെ ശക്തമായിരിക്കും. വൈകുന്നേരം ചില വിനോദ കാര്യങ്ങൾക്കായി ചെലവിടാനിടയുണ്ട്. ബിസിനസിൽ നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. അതേസമയം പുതിയ എതിരാളികൾ ഉണ്ടാകാനും സാധ്യതയുണ്ട്.

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിന് നല്ല പരിശ്രമം കൂടിയേ തീരൂ. ബിസിനസ് ആവശ്യങ്ങൾക്കായി നടത്തുന്ന യാത്ര ഇപ്പോൾ വേണ്ടത്ര ഫലം നൽകിയെന്ന് വരില്ല. എന്നാൽ സമീപ ഭാവിയിൽ ഇതിൽ നിന്ന് തീർച്ചയായും നിങ്ങൾക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. ജോലിസ്ഥലത്ത് നേട്ടമുണ്ടാകാനിടയുണ്ട്. പെട്ടന്ന് ചില സാമ്പത്തിക നേട്ടം ഉണ്ടാകാനും സാധ്യതയുണ്ട്. മാതാപിതാക്കളുമായി ചില സുപ്രധാന വിഷയങ്ങളിൽ ചർച്ച നടത്തിയേക്കാം.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ഇന്ന് പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കേണ്ടതായി വന്നേക്കാം. തർക്ക സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് കൂടുതൽ നല്ലത്. അല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളെ ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ചില ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വരും. സാമൂഹിക – രാഷ്ട്രീയ പരിപാടികളുടെ ഭാഗമാകാൻ സാധിക്കും. പൂർവിക സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു മുതിർന്ന വ്യക്തിയുടെ പിന്തുണയോടെ പരിഹരിക്കാൻ സാധിക്കും.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ഇന്ന് സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായേക്കാം. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല. ചില സുപ്രധാന തീരുമാനങ്ങൾ ഇന്ന് എടുക്കേണ്ടി വരും. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ചില ബന്ധുക്കളുമായി പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ബിസിനസിൽ വലിയ ലാഭം നേടാനുള്ള അവസരമുണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. ചില ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. തൊഴിൽ രംഗത്തെ പ്രതിസന്ധി നീങ്ങി സ്ഥിതി മെച്ചപ്പെടുന്നതാണ്. ബിസിനസ് ചെയ്യുന്നവർക്ക് കുടുംബത്തിന്റെ പൂർണ പിന്തുണ ഉണ്ടാകും.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ബിസിനസ് രംഗത്ത് കടുത്ത മത്സരം നേരിടേണ്ടതായി വരും. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ ഇന്ന് ശ്രദ്ധ വേണം. യാത്രകൾക്ക് മുമ്പ് വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കുക. സുഹൃത്തുക്കളുമായി നല്ല സമയം ചെലവിടും. മാനസിക സമാധാനം കൂടുതലായി അനുഭവിക്കും. പല കാര്യങ്ങൾ ഒരേ സമയം ചെയ്യേണ്ടി വരുന്നതിനാൽ ഇന്ന് തിരക്ക് കൂടുതലായിരിക്കും. ചില പുതിയ കാര്യങ്ങൾ ആരംഭിക്കാൻ പദ്ധതിയിടാം.

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ബിസിനസ് മെച്ചപ്പെടുത്താനായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. സന്താനങ്ങളുടെ വിവാഹാലോചന വളരെ ഗൗരവമായി നടക്കും. നിക്ഷേപങ്ങൾ നടത്താനാഗ്രഹിക്കുന്നവർക്ക് വളരെ അനുകൂലമായ ദിവസമാണ്. കടബാധ്യതയിൽ നിന്ന് ആശ്വാസമുണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)