Horoscope Today Malayalam August 4: നിങ്ങളുടെ കഷ്ടകാലം മാറുന്നു; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം

Horoscope in Malayalam: നക്ഷത്രഫലങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. ഓരോ നക്ഷത്രക്കാരുടെയും ജനന സമയത്തിന് അനുസരിച്ച് രാശിഫലം മാറും. ഇന്നത്തെ നക്ഷത്രഫലം

Horoscope Today Malayalam August 4: നിങ്ങളുടെ കഷ്ടകാലം മാറുന്നു; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം
Published: 

04 Aug 2024 06:45 AM

നക്ഷത്രഫലങ്ങള്‍ ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. ഇതൊരു പൊതുഫലമായതുകൊണ്ട് തന്നെ നക്ഷത്രഫലങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. ഓരോ നക്ഷത്രക്കാരുടെയും ജനന സമയത്തിന് അനുസരിച്ച് രാശിഫലം മാറും. ഇന്നത്തെ നക്ഷത്രഫലം…

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യപരാജയം, അലച്ചില്‍, ചിലവ്, യാത്രാതടസം, ഉത്സാഹക്കുറവ്, പ്രവര്‍ത്തനമാന്ദ്യം എന്നിവയായിരിക്കും ഈ ദിവസത്തെ ഫലം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, തൊഴില്‍ ലാഭം, സല്‍ക്കാരയോഗം എന്നിവയുണ്ടാകാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യതടസം, കലഹം, ധനതടസം, അലച്ചില്‍ എന്നിവയായിരിക്കും ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, അപകടഭീതി, അഭിമാനക്ഷതം എന്നിവയുണ്ടാകാനിടയുണ്ട്.

Also Read: Karkidaka Vavu Bali 2024: എല്ലാ വര്‍ഷവും പിതൃക്കള്‍ക്ക് ബലിയിടണോ? കര്‍ക്കിടകവാവ് ബലിയുടെ പ്രത്യേകത

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യപരാജയം, മനപ്രയാസം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം എന്നിവ കാണുന്നു.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, മത്സരവിജയം, നേട്ടം, ആഗ്രഹ സഫലീകരണം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

നിങ്ങളുടെ ജീവിതത്തില്‍ ഈ ദിവസം കാര്യവിജയം, അംഗീകാരം ആരോഗ്യം, തൊഴില്‍ ലാഭം, നേട്ടം, ഉത്സാഹം എന്നിവയ്ക്ക് സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യതടസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, ധനതടസം, മനപ്രയാസം എന്നിവയുണ്ടാകാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യപരാജയം, നഷ്ടം, ശത്രുശല്യം, ഉത്സാഹക്കുറവ്, അഭിമാനക്ഷതം, യാത്രാതടസം, വായ്പാശ്രമങ്ങള്‍ പരാജയപ്പെടല്‍.

Also Read: World Lung Cancer Day: ശ്വാസകോശ അര്‍ബുദം തള്ളികളയേണ്ട ഒന്നല്ല; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, കരുതലോടെ ഇരിക്കാം

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, ഉത്സാഹം, ധനയോഗം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം എന്നിവയായിരിക്കും ഫലം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, സ്ഥലംമാറ്റയോഗം, ശത്രുക്ഷയം, അഭിമാനം, നേട്ടം എന്നിവ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാനിടയുണ്ട്.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യതടസം, അലച്ചില്‍, ചിലവ്. ഇച്ഛാഭംഗം, മനപ്രയാസം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?