5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Horoscope in Malayalam: ഇന്നത്തെ ദിവസത്തിൻ്റെ ​ഗുണഫലങ്ങൾ എങ്ങനെ എന്നറിയാം

ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, മത്സരവിജയം, ഉപയോഗസാധനലാഭം, നേട്ടം, ശത്രുക്ഷയം ഇവയ്ക്ക് സാധ്യതയുണ്ട്.

Horoscope in Malayalam: ഇന്നത്തെ ദിവസത്തിൻ്റെ ​ഗുണഫലങ്ങൾ എങ്ങനെ എന്നറിയാം
aswathy-balachandran
Aswathy Balachandran | Published: 10 May 2024 06:24 AM

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിയിലുള്ള നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇന്ന് കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം എന്നീ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, പരീക്ഷാവിജയം എന്നിവ ഉണ്ടായേക്കാം. എന്നാൽ ഉല്ലാസയാത്രകളിൽ പങ്കെടുക്കാനും രാഷ്ട്രീയക്കാർ ബഹുമാനിക്കപ്പെടാനും സാധ്യതയുണ്ട്. പൊതുപ്രവർത്തകർക്ക് സമൂഹ ത്തിൽ പ്രശസ്തി കൂടും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ഇന്നുണ്ടാകും. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, സ്വസ്ഥതക്കുറവ് എന്നിങ്ങനെ സംഭവിക്കാം. സാമ്പത്തിക വഞ്ചന ഉണ്ടാകാതെ ഇരിക്കാൻ ശ്രദ്ധിക്കണം. ദീർഘ കാലത്തെ ആഗ്രഹം നിറവേറും.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിയിലുള്ള നക്ഷത്രത്തിൽ ജനിച്ചവർക്ക് കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നുണ്ട്. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, ആരോഗ്യം എന്നിവ ഉണ്ടാകും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം ഇവ ഇന്ന് ഈ രാശിയിലുള്ള നക്ഷത്രത്തിൽ ജനിച്ചവർക്ക് കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അലച്ചിൽ, നഷ്ടം, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, പരീക്ഷാപരാജയം ഇവയാകും ഉണ്ടാകാൻ സാധ്യത. കലാകാരന്മാരുടെ പ്രശസ്തി വർധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സൽക്കാരയോഗം, പ്രവർത്തനവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, അഭിമാനക്ഷതം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നുണ്ട്. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം ഇവ കാണുന്നു. കർമവിഘ്‌നം ഉണ്ടാകില്ല.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഇന്ന് ഈ നക്ഷത്രക്കാർക്ക് കാര്യതടസ്സം, ശത്രുശല്യം, അപകടഭീതി, ഇച്ഛാഭംഗം ഇവ കാണുന്നുണ്ട്. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. പ്രതിസന്ധികളിലൽ കൃത്യമായ തീരുമാനം സാധ്യമാകും.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, ശത്രുക്ഷയം, ഉത്സാഹം, പ്രവർത്തനവിജയം ഇവ ഇന്ന് ഈ ​നക്ഷങ്ങളിൽ ഉള്ളവർക്ക് കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, പരീക്ഷാപരാജയം, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവയ്ക്കും സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): ഇന്ന് ഈ ​നക്ഷങ്ങളിൽ ഉള്ളവർക്ക് കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവയ്ക്കും സാധ്യത. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. ആരോഗ്യസ്ഥിതി ഏറെക്കുറെ തൃപ്തികരമാകും.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, മത്സരവിജയം, ഉപയോഗസാധനലാഭം, നേട്ടം, ശത്രുക്ഷയം ഇവയ്ക്ക് സാധ്യതയുണ്ട്. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ഭാവിക്കു പ്രയോജനപ്പെടുന്ന പദ്ധതി ആസൂത്രണം ചെയ്യാൻ സാധ്യത.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, യാത്രാപരാജയം, അലച്ചിൽ, ചെലവ്, നഷ്ടം ഇവയാണ് കാണുന്നത്. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, മത്സരവിജയം, നേട്ടം, ഉത്സാഹം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, തൊഴിൽ നഷ്ടം, പ്രവർത്തനമാന്ദ്യം, ധനതടസ്സം ഇവ കാണുന്നു. സാമ്പത്തികാര്യത്തിൽ അലസത പാടില്ല.