Horoscope in Malayalam: ഈ നക്ഷത്രക്കാര്‍ ഒന്ന് സൂക്ഷിച്ചോളൂ; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം

കുടുംബത്തിന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ താല്‍പര്യം കാണിക്കും. വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പ്രവണത ഉണ്ടാകും

Horoscope in Malayalam: ഈ നക്ഷത്രക്കാര്‍ ഒന്ന് സൂക്ഷിച്ചോളൂ; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം
Published: 

09 May 2024 06:44 AM

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. ധാരാളം അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സമൂഹത്തില്‍ പ്രശസ്തി കൂടും. ഇങ്ങനെയെല്ലാമാണെങ്കിലും മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക. കുടുംബത്തിന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ താല്‍പര്യം കാണിക്കും. വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പ്രവണത ഉണ്ടാകും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)

പ്രതിസന്ധികളെ മറികടക്കാനുള്ള മനോബലം നിങ്ങള്‍ക്കുണ്ടാകും. തീര്‍ത്ഥാടനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. കച്ചവടം ഗുണം ചെയ്യും. പുതിയ പദ്ധതികള്‍ നടപ്പാക്കാനുള്ള ചര്‍ച്ചകളും ആസൂത്രണങ്ങളും പുരോഗമിക്കും.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

ധനലാഭം, മനസുഖം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബന്ധുക്കളെ സഹായിക്കാന്‍ ഈ ദിവസം നിങ്ങള്‍ക്ക് കഴിയും. തൊഴില്‍ രംഗത്ത് ആത്മാര്‍ത്ഥ പ്രകടിപ്പിക്കാനിടയുണ്ട്.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

സഹപ്രവര്‍ത്തകരുടെ ആനുകൂല്യം കുറഞ്ഞുവരും. പുതിയ വീട് വാങ്ങാനോ അല്ലെങ്കില്‍ വീട് നിര്‍മ്മാണം ആരംഭിക്കാനോ സാധ്യതയുണ്ട്. കച്ചവടാഭിവൃദ്ധി ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

മാനസികാസ്വാസ്ഥ്യം ഉണ്ടാകാനിടയുണ്ട്. കൂട്ടുകാരുമായി പിണങ്ങും. വ്യവഹാരാദികളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടാകും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

മാനഹാനിയുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഭാര്യയുമായി ചെറിയ വാക്കുതര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. വാഹനം വാങ്ങിക്കുന്നതോ വില്‍ക്കുന്നതോ ആയ കാര്യത്തില്‍ ധനനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

ദുഖ വാര്‍ത്ത കേള്‍ക്കാനിടയുണ്ട്. ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യതയുണ്ട്. ഉത്സാഹം കുറയും. ആലോചിക്കാതെ ചെയ്യുന്ന പ്രവൃത്തി അബദ്ധത്തില്‍ കലാശിക്കാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ഒന്നിലധികം കേന്ദ്രത്തില്‍ നിന്ന് വരുമാനം പ്രതീക്ഷിക്കാം. കടബാധ്യത തീര്‍ക്കാന്‍ സാധിക്കും. പിതാവിന് ശ്രേയസ് വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

നിങ്ങളുടെ കര്‍മരംഗത്ത് ചില മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഭൂമി വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ശ്രദ്ധിക്കും. പണം വന്നുചേരാന്‍ സാധ്യതയുണ്ട്.

മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)

ചില വിഷയങ്ങളില്‍ ഉറച്ച തീരുമാനം എടുക്കേണ്ടതായി വരും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

പുതിയ ബിസിനസ് പങ്കാളിയെ ലഭിക്കും. വീട് പുതുക്കിപണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനുകൂല സമയമാണ്. മറ്റുള്ളവരെ സഹായിക്കാന്‍ മനസുണ്ടാകും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

ഏറ്റെടുത്ത കാര്യങ്ങള്‍ കഴിവുകൊണ്ട് ചെയ്ത് തീര്‍ക്കും. ആരോഗ്യകാര്യത്തില്‍ ആവലാതി വേണ്ട.

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍