Horoscope in Malayalam: ഈ നക്ഷത്രക്കാരാണോ നിങ്ങള്‍? എങ്കില്‍ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം

രാഷ്ട്രീയകാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും അംഗീകാരം ലഭിക്കാനും ഇന്നത്തെ ദിവസം നല്ലതാണ്. ഇതെല്ലാമാണെങ്കിലും മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക

Horoscope in Malayalam: ഈ നക്ഷത്രക്കാരാണോ നിങ്ങള്‍? എങ്കില്‍ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം
Published: 

08 May 2024 06:46 AM

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

ഈ രാശിക്കാര്‍ക്ക് കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകാന്‍ ഇന്നത്തെ ദിവസം സഹായിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരുപാട് അവസരങ്ങള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഉല്ലാസ യാത്രകളില്‍ പങ്കെടുക്കാനും അവസരം വരും. രാഷ്ട്രീയകാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും അംഗീകാരം ലഭിക്കാനും ഇന്നത്തെ ദിവസം നല്ലതാണ്. ഇതെല്ലാമാണെങ്കിലും മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)

ഈ ദിവസം നിങ്ങളുടെ ആഗ്രങ്ങളെല്ലാം സഫലീകരിക്കാന്‍ നിങ്ങളെ പ്രാപ്തമാക്കുന്നതാണ്. മാത്രമല്ല പഠിതാക്കാള്‍ക്ക് പഠനത്തില്‍ ശോഭിക്കാനും സാധിക്കും. വാതരോഗങ്ങള്‍ മാറാനുള്ള സാധ്യതയുണ്ട്. ഈ രാശിക്കാര്‍ക്ക് സുഖകരമായ ജീവിതം നയിക്കാനും കഴിയും.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ ഭാഗം)

ഈ രാശിക്കാരില്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒട്ടും ശ്രദ്ധയില്ലാതെ വാഹനമോടിക്കരുത്. കര്‍ഷകര്‍ക്ക് നല്ല ലാഭമുണ്ടാകുന്ന ദിവസം കൂടിയാണിത്. പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പരീക്ഷകള്‍ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

ഇക്കൂട്ടര്‍ക്ക് വാഹനം മാറ്റി വാങ്ങാനും വിദ്യാഭ്യാസത്തില്‍ പുരോഗതി കൈവരിക്കാനും സാധിക്കും. മാത്രമല്ല ഏറെ നാളായുള്ള തര്‍ക്കങ്ങള്‍ രമ്യതയിലെത്തും. ഈ ദിവസം കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

അത്ര ഗുരുതരമല്ലാത്ത അസുഖങ്ങള്‍ പിടിപ്പെടാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും പ്രവര്‍ത്തന തടസങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം മാറും. പണമിടപാടുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക അബദ്ധം സംഭവിക്കാനിടയുണ്ട്.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

ഇക്കൂട്ടര്‍ നല്ല സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. പിതാവിന്റെ വാക്കുകള്‍ക്ക് വില നല്‍കണം. ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ വന്നുചേരാന്‍ ഇടയുണ്ട്.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

നിങ്ങള്‍ക്ക് ജോലി സംബന്ധമായ യാത്രകള്‍ നടത്തേണ്ടതായി വരും. കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ നഷ്ടങ്ങളുണ്ടാകും. ഉത്തരവാദിത്തങ്ങള്‍ കൂടാനിടയുണ്ട്. പിതാവിന് ഇഷ്ടകേടുണ്ടാകുന്ന ഒന്നും ചെയ്യാതിരിക്കുക.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ആരോഗ്യപ്രശ്‌നങ്ങളുളളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജനാനുകൂല്യം കുറയാന്‍ ഇടയുണ്ട്. മാത്രമല്ല കലാ-കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

സദാചാരബോധത്തോടെ പ്രവര്‍ത്തിക്കാനിടയുണ്ട്. അപ്രതീക്ഷിത യാത്രകള്‍ വേണ്ടിവന്നേക്കാം. പിണങ്ങി നിന്നവരുമായി ഇണക്കത്തിലാവും.

മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)

കുടുംബജീവിതം നന്നായി നയിക്കാന്‍ സാധിക്കും. വിദ്യാഭ്യാസം നേടുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. വിദേശയാത്ര നടത്താനാഗ്രഹിക്കുന്നവരുടെ ആ മോഹം പൂവണിയും.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ ഭാഗം)

ഇക്കൂട്ടര്‍ സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. ആരോഗ്യകരമായി ബുദ്ധമുട്ടുകള്‍ നേരിടേണ്ടതായി വരും. പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടാന്‍ സാധിക്കും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

പൊതുപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചികിത്സയ്ക്കായി പണം ചെലവഴിക്കേണ്ടതായി വരും. പഠനത്തില്‍ ശ്രദ്ധ കുറയാന്‍ സാധ്യതയുണ്ട്. മാത്രമല്ല യാത്രാക്ലേശം അനുഭവിക്കേണ്ടി വരും.

 

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍