5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Skin Glowing Tips: ചർമ്മം വെട്ടിത്തിളങ്ങാൻ തേനും വെളുത്തുള്ളിയും: ഉറങ്ങുന്നതിന് മുമ്പ് പരീക്ഷിച്ച് നോക്കൂ

Honey And Garlic For Skin: തേനിൽ ശക്തമായ ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. ഇത് ചർമ്മത്തിനെ മികച്ചരീതിയിൽ സംരക്ഷിക്കുന്നു. മാത്രമല്ല, തേൻ പ്രകൃതിദത്ത മോയ്‌സ്ചറൈസറായി പ്രവർത്തിക്കുകയും ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു. മറ്റൊരു ഗുണം എന്തെന്നാൽ, മുറിവ് ഉണക്കുന്നതിന് നല്ലൊരു മാർ​ഗമാണ് തേൻ.

Skin Glowing Tips: ചർമ്മം വെട്ടിത്തിളങ്ങാൻ തേനും വെളുത്തുള്ളിയും: ഉറങ്ങുന്നതിന് മുമ്പ് പരീക്ഷിച്ച് നോക്കൂ
Represental ImageImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 02 Feb 2025 11:04 AM

ചർമ്മപ്രശ്നങ്ങൾ നമ്മളെ വല്ലാതെ വേട്ടയാടാറുണ്ട്. പുറത്തെ അഴുക്കും പൊടിയും അടിച്ച് മുഖവും ചർമ്മവും ഒരുപോലെ നശിക്കുന്നു. വിലകൂടിയ ചർമ്മസംരക്ഷണ വസ്തുക്കൾ വാങ്ങികൂട്ടുന്നെങ്കിലും അതുകൊണ്ടൊന്നും കാര്യമുണ്ടാകണമെന്നില്ല. വീട്ടുവൈദ്യങ്ങൾ തന്നെയാണ് എപ്പോഴും ചർമ്മത്തിന് നല്ലത്. നിങ്ങളുടെ പ്രതീക്ഷയെല്ലാം കൈവിട്ട് നിൽക്കുകയാണെങ്കിൽ ഇതാ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. വേറെയൊന്നുമല്ല നിങ്ങളുടെ അടുക്കളയിലുള്ള തേനും വെളുത്തുള്ളിയും മാത്രം മതി. ഉറങ്ങുന്നതിനുമുമ്പ് ഇവ രണ്ടും കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

ചർമ്മത്തിന് തേനിന്റെ ഗുണങ്ങൾ

തേനിൽ ശക്തമായ ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. ഇത് ചർമ്മത്തിനെ മികച്ചരീതിയിൽ സംരക്ഷിക്കുന്നു. മാത്രമല്ല, തേൻ പ്രകൃതിദത്ത മോയ്‌സ്ചറൈസറായി പ്രവർത്തിക്കുകയും ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു. മറ്റൊരു ഗുണം എന്തെന്നാൽ, മുറിവ് ഉണക്കുന്നതിന് നല്ലൊരു മാർ​ഗമാണ് തേൻ.

വെളുത്തുള്ളിയുടെ ഗുണങ്ങൾ

വെളുത്തുള്ളി ചർമ്മത്തിന് വളരെ നല്ലതാണ്. വെളുത്തുള്ളിയുടെ ഉന്മേഷദായക ഗുണങ്ങൾ ചർമ്മത്തെ ഫ്രീ റാഡിക്കലുകളുടെ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുകയും കൊളാജന്റെ കുറവ് മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇത് പ്രായമാകുമ്പോൾ ചർമ്മത്തിന് നഷ്ടമാകുന്ന ഇലാസ്തികത വാണ്ടെടുക്കുന്നു. തേൻപ്പോലെ, വെളുത്തുള്ളിയിലും ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. ഇവ രണ്ടും ചർമ്മത്തിൻ്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

തേനും വെളുത്തുള്ളിയും എങ്ങനെ ഉപയോഗിക്കാം?

ഈ കോമ്പിനേഷൻ തിളക്കമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. ഒരു വെളുത്തുള്ളി അല്ലി നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. അരിഞ്ഞ വെളുത്തുള്ളിയിൽ തേൻ ഒഴിക്കുക. എല്ലാ രാത്രിയും ഉറങ്ങുന്നതിനുമുമ്പ് ഈ കോമ്പിനേഷൻ കഴിക്കുക. ഇത് നിങ്ങളുടെ ചർമ്മത്തിന് വരുത്തുന്ന മാറ്റം എന്തെല്ലാമാണെന്ന് ഒരാഴ്ച്ചകൊണ്ട് മനസ്സിലാവും. വെളുത്തുള്ളി കഴിച്ചതിനുശേഷം വായ്‌നാറ്റം ഒഴിവാക്കുന്നതിനായി, അരിഞ്ഞ വെളുത്തുള്ളി 10 മിനിറ്റ് നേരം വച്ച ശേഷം തേനിൽ കലർത്തി കഴിക്കാവുന്നതാണ്. വെളുത്തുള്ളി ചവയ്ക്കുന്നതിന് പകരം വിഴുങ്ങിയാലും മതിയാകും. കഴിച്ചതിന് 10 മിനിറ്റ് കഴിഞ്ഞ് പല്ല് തേയ്ക്കുന്നതും വായ്നാറ്റം ഒഴിവാക്കാൻ സഹായിക്കും.