5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: പിരീഡ്സ് ദിവസങ്ങളിലെ അമിത വയറ് വേദന എളുപ്പത്തിൽ പരിഹാരിക്കാം

Abdominal Pain During Periods Days: ആർത്തവ കാലത്ത് വിവിധ ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കറുവപ്പട്ട ​ഗ്യാസ് ട്രബിൾ, വയറ് വീർക്കൽ പോലുള്ള പ്രശ്‌നങ്ങളെ അകറ്റി നിർത്താനും കറുവപ്പട്ട വളരെ നല്ല മാർ​ഗമാണ്. ഭക്ഷണത്തിന് ശേഷം ഒരു കപ്പ് ചൂടുള്ള കറുവപ്പട്ട ചായ കുടിക്കുന്നത് വയറിനെ സുഖപ്പെടുത്തുകയും പിരീഡ്സ് കൃത്യമാക്കുന്നതിന് സഹായിക്കുകയും ചെയ്യും.

Health Tips: പിരീഡ്സ് ദിവസങ്ങളിലെ അമിത വയറ് വേദന എളുപ്പത്തിൽ പരിഹാരിക്കാം
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Updated On: 30 Nov 2024 14:37 PM

ഓരോ സ്ത്രീയ്ക്കും ആർത്തവ ദിനങ്ങൾ ഏറെ പ്രയാസമുള്ളതാണ്. നടുവേദന, വയറ് വേദന, സ്തനങ്ങൾക്കുള്ള വേദന ഇങ്ങനെ നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആർത്തവ സമയത്തെ അസ്വസ്ഥകളും പ്രയാസങ്ങളും കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒരു സു​ഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട എന്നത്. പിരീഡ്സ് ദിവസങ്ങളിൽ കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കുന്നു.

ആർത്തവ ദിവസങ്ങളിലെ മലബന്ധ പ്രശ്നം കുറയ്ക്കുന്നതിന് കറുവപ്പട്ട വളരെ നല്ലതാണ്. കറുവപ്പട്ടയിൽ അടങ്ങിയിട്ടുള്ള ആന്റി – ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് അതിന് സഹായിക്കുന്നത്. പിരീഡ് ദിവസങ്ങളിലെ അമിത രക്തസ്രാവം തടയുന്നതിന് കറുവപ്പട്ട ​ഏറെ മികച്ചതാണ്. ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപ്പെടുത്തുന്നത് രക്തക്കുഴലുകളെ ദൃഡമാക്കുകയും അമിത രക്തസ്രാവം നിയന്ത്രിക്കുകയും ചെയ്യുന്നു. കറുവപ്പട്ടയുടെ പതിവ് ഉപയോഗം ആർത്തവചക്രം സന്തുലിതമാക്കാനും സഹായിക്കും.

ആർത്തവ കാലത്ത് വിവിധ ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കറുവപ്പട്ട ​ഗ്യാസ് ട്രബിൾ, വയറ് വീർക്കൽ പോലുള്ള പ്രശ്‌നങ്ങളെ അകറ്റി നിർത്താനും കറുവപ്പട്ട വളരെ നല്ല മാർ​ഗമാണ്. ഭക്ഷണത്തിന് ശേഷം ഒരു കപ്പ് ചൂടുള്ള കറുവപ്പട്ട ചായ കുടിക്കുന്നത് വയറിനെ സുഖപ്പെടുത്തുകയും പിരീഡ്സ് കൃത്യമാക്കുന്നത് നല്ലതാണ്.

കറുവപ്പട്ട ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് പ്രത്യുൽപാദന ഹോർമോണുകളെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. സമതുലിതമായ ഹോർമോണുകൾ പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കുന്നതിലേക്കും നയിക്കുന്നുതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പിരീഡ്സ് ദിവസങ്ങളിൽ മൂഡ് സ്വിംഗ്‌സ് ഉണ്ടാകുന്നത് സ്വഭാവികമാണ്. ആർത്തവ ചക്രത്തിലെ ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായാണ് മൂഡ് സ്വിംഗ്‌സ് ഉണ്ടാകുന്നത്. അവ അമിത ക്ഷീണം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഉത്കണ്ഠ, സ്ട്രെസ് പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നതായി ​ഗവേഷകർ പറയുന്നു.