5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dry Skin Remedies: ഡ്രൈ സ്‌കിന്നിനോട് വിട പറയാന്‍ ഈ വഴികള്‍ സഹായിക്കാം

Home Remedies For Dry Skin: ചര്‍മ്മത്തിന് മോയ്‌സ്ചറൈസിങ് ലഭിക്കുന്നതിനായി ഒലിവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഒലിവ് ഓയിലില്‍ വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍, സ്‌ക്വാലിന്‍ എന്നിവ അടങ്ങിയതിനാല്‍ ഇവ ചര്‍മ്മത്തിന്റെ കേടുപാടുകളെ അകറ്റുകയും മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു.

Dry Skin Remedies: ഡ്രൈ സ്‌കിന്നിനോട് വിട പറയാന്‍ ഈ വഴികള്‍ സഹായിക്കാം
പ്രതീകാത്മക ചിത്രം (Image Credits: SCIENCE PHOTO LIBRARY/Getty Images Creative)
shiji-mk
Shiji M K | Published: 18 Dec 2024 12:51 PM

പല കാരണങ്ങള്‍ കൊണ്ടാണ് ഒരാള്‍ക്ക് വരണ്ട ചര്‍മം ഉണ്ടാകുന്നത്. കാലാവസ്ഥ, പ്രായം, വിവിധ തരം രോഗങ്ങള്‍, ജീവിതശൈലി തുടങ്ങി നിരവധി കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിനായി വീട്ടില്‍ വെച്ച് തന്നെ ചെയ്ത് നോക്കാവുന്ന ചില മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

ഒലിവ് ഓയില്‍

ചര്‍മ്മത്തിന് മോയ്‌സ്ചറൈസിങ് ലഭിക്കുന്നതിനായി ഒലിവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഒലിവ് ഓയിലില്‍ വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍, സ്‌ക്വാലിന്‍ എന്നിവ അടങ്ങിയതിനാല്‍ ഇവ ചര്‍മ്മത്തിന്റെ കേടുപാടുകളെ അകറ്റുകയും മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു.

എന്നാല്‍ ഒലിവ് ഓയില്‍ ചര്‍മ്മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് അത് നിങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് ഉറപ്പിക്കുക.

അവക്കാഡോ മാസ്‌ക്

വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിന് മറ്റൊരു നല്ല മാര്‍ഗമാണ് അവക്കാഡോ മാസ്‌ക്. അവക്കാഡോയിലുള്ള ആന്റിഓക്‌സിഡന്റുകളും പ്രോബയോട്ടിക്‌സും ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു.

അരക്കപ്പ് അവക്കാഡോയും കാല്‍കപ്പ് തൈരുമെടുത്ത് നന്നായി യോജിപ്പിച്ച ശേഷം ശരീരത്തില്‍ പുരട്ടാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും മോയ്‌സ്ചറൈസിങ് നല്‍കുകയും ചെയ്യുന്നു.

വെളിച്ചെണ്ണ-പഞ്ചസാര സ്‌ക്രബ്

1 കപ്പ് പഞ്ചസാര അരകപ്പ് വെളിച്ചെണ്ണ എന്നിവ എടുത്ത് നന്നായി കൂട്ടിയോജിപ്പിച്ച് ശരീരത്തില്‍ പുരട്ടാം. ഒരു മിനിറ്റോളം നന്നായി സ്‌ക്രബ് ചെയ്ത ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ഇവയും ചര്‍മ്മത്തിന് മോയ്‌സചറൈസിങ് നല്‍കുന്നു.

ഓട്‌സ്

കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ഓട്‌സ് കുതിര്‍ത്ത ശേഷം ആ വെള്ളം ശരീരത്തില്‍ ഒഴിക്കുന്നതും നല്ലതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Also Read: Healthy Juices: ഈ ജ്യൂസുകൾ ആരോഗ്യകരമാണോ? കുടിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഓട്‌സ് തേന്‍ മാസ്‌ക്

2 ടേബിള്‍സ്പൂണ്‍ ഓട്‌സ് ഒരു ടേബിള്‍സ്പൂണ്‍ തേനും അല്‍പം വെള്ളവും എടുത്ത് നന്നായി യോജിപ്പിക്കുക. എന്നിട്ട് 15 മുതല്‍ 20 മിനിറ്റ് വരെ ഇത് ശരീരത്തില്‍ തേച്ച് പിടിപ്പിക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ഇത് നിങ്ങളെ സഹായിക്കും.

ഉറങ്ങുന്നതിന് വെളിച്ചെണ്ണ പുരട്ടാം

മറ്റൊരു നല്ല മാര്‍ഗമെന്ന് പറയുന്നത് ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ശരീരത്തില്‍ വെളിച്ചെണ്ണ പുരട്ടുന്നതാണ്. എണ്ണ പുരട്ടുന്നത് വിണ്ടുകീറിയ ചര്‍മ്മത്തിന് ആശ്വാസം നല്‍കും.

പാല്‍

പാലില്‍ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കും. അതിനാല്‍ തന്നെ ലാക്ടിക് ആസിഡും സെറാമൈഡും അടങ്ങിയ ലോഷനുകള്‍ ശരീരത്തില്‍ പുരട്ടാനായി പ്രത്യേകം ശ്രദ്ധിക്കുക.

ഫ്രൂട്ട് എന്‍സൈം ക്ലെന്‍സര്‍

ഫ്രൂട്ട്‌സ് അടങ്ങിയ മാസ്‌കുകള്‍ ആഴ്ചയില്‍ രണ്ട് തവണ മുഖത്ത് വെക്കുന്നത് നല്ലതാണ്. പൈനാപ്പിള്‍, പപ്പായ, അത്തിപ്പഴം എന്നിവയുടെ മാസ്‌കുകളാണ് ഏറ്റവും ഗുണകരം.

ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഉത്പന്നങ്ങള്‍ പ്രയോഗിക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധനെ സമീപിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.