5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mouth Ulcer: വായ്പ്പുണ്ണ് നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്

Mouth Ulcer Home Remedies : പനി, ഹോർമോൺ അസന്തുലിതാവസ്ഥ, മലബന്ധം എന്നിവ മൂലം വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ ബി, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവ് മൂലവും വായ്പ്പുണ്ണ് ഉണ്ടാവാം

Mouth Ulcer: വായ്പ്പുണ്ണ് നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്
Mouth Ulcer Home Remedies | Credits Freepik
arun-nair
Arun Nair | Published: 12 Aug 2024 19:55 PM

നിരവധി പേരെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് വായ്പ്പുണ്ണ്. ചിലരിൽ ഈ പ്രശ്നം വെറും രണ്ട് ദിവസം കൊണ്ട് ഭേദമാകും ചിലർക്ക് വർഷം മുഴുവനും ഇത്തരത്തിലുള്ള അൾസറുകൾ ഉണ്ടാവാറുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വായിൽ അൾസർ പല കാരണങ്ങളാൽ ഉണ്ടാകാം. പനി, ഹോർമോൺ അസന്തുലിതാവസ്ഥ, മലബന്ധം എന്നിവ മൂലം വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ ബി, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവ് മൂലവും വായ്പ്പുണ്ണ് ഉണ്ടാവാം. പല്ലിൽ കമ്പി (ബ്രേസ്) ഇട്ടിരിക്കുന്നവർക്കും അൾസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അവഗണിക്കരുത്

വായിലെ അൾസർ പല വിധത്തിലുള്ള വ്രണങ്ങൾക്ക് കാരണമാവാറുണ്ട്. ഇത് ചിലപ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. വായിലെ അൾസർ അവഗണിച്ചാൽ വലിയ അപകടമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ തിരിച്ചറിയുകയും കൃത്യമായ സമയത്തുള്ള ചികിത്സയും ഇതിന് അത്യാവശ്യമാണ്.

ALSO READ:  ശ്വാസകോശ അര്‍ബുദം തള്ളികളയേണ്ട ഒന്നല്ല; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, കരുതലോടെ ഇരിക്കാം

ചെറുചൂടുള്ള വെള്ളത്തിൽ അൽപം ഉപ്പ്

എന്നാൽ വായിൽ അൾസർ ഉണ്ടെങ്കിൽ പുളി, കയ്പ് രുചികളിലുള്ള എന്തെങ്കിലും കഴിക്കാൻ ശ്രമിച്ചാൽ അത് വേദനയുണ്ടാക്കുന്നു. വായിൽ വീക്കം മൂലം ഒന്നും കഴിക്കാൻ കഴിയാത്ത അവസ്ഥയും ഇത് വഴി വരാം. ഇതിന് ആശ്വാസം കിട്ടാൻ കൂടുതൽ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു. നിങ്ങൾക്ക് വായ്‌പ്പുണ്ണ് ഉണ്ടെങ്കിൽ, ചെറുചൂടുള്ള വെള്ളത്തിൽ അൽപം ഉപ്പിട്ട് വായ ഇടക്ക് കഴുകുന്നതും നല്ലതായിരിക്കും. ദിവസത്തിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നത് ക്രമേണ ബുദ്ധിമുട്ടുകൾ കുറയ്ക്കും.

തേൻ പുരട്ടുന്നത്

വായിലെ മുറിവിൽ അൽപം തേൻ പുരട്ടുന്നത് ഗുണം ചെയ്യും. ദിവസവും മണിക്കൂറുകൾ ഇടവിട്ട് ഇങ്ങനെ ചെയ്താൽ മുറിവ് പെട്ടെന്ന് ഉണങ്ങും. മുറിവുള്ളയിടത്ത് ശുദ്ധമായ വെളിച്ചെണ്ണ പുരട്ടുന്നതും ആശ്വാസം നൽകും.

മഞ്ഞളും ബെസ്റ്റ്

ശുദ്ധമായ മഞ്ഞൾ അരച്ച് പേസ്റ്റാക്കി മുറിവുകളിൽ പുരട്ടുന്നതും ഏറ്റവും നല്ലതാണ്. മഞ്ഞളിലെ പോഷകങ്ങൾ ഏതാനും ദിവസം കൊണ്ട് തന്നെ മുറിവ് മാറ്റും. വേദന കുറയ്ക്കാൻ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു കപ്പ് വെള്ളത്തിൽ കലർത്തി വായ കഴുകുക. അല്ലെങ്കിൽ ബേക്കിംഗ് സോഡ അൽപം വെള്ളത്തിൽ കലക്കി കട്ടിയുള്ള പേസ്റ്റാക്കി മുറിവിൽ പുരട്ടാം. പ്രശ്നം തുടരുകയാണെങ്കിൽ, ഉടൻ ഒരു ഡോക്ടറെ സമീപിക്കുക.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വീട്ടുവൈദ്യത്തിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. ഗുരുതര രോഗാവസ്ഥയിലുള്ളവർ സ്വയം ചികിത്സ ഒഴിവാക്കുക,  ഡോക്ടറെ സമീപിക്കുക)